പ്രണയത്തിൻ്റെ കറുപ്പുവസന്തം
രചന : ജലജ സുനീഷ് ✍ അവൻ്റെയുമവളുടെയുംപ്രണയം കാണുമ്പോളെനിക്ക്വൈദ്യുത പ്രവാഹമേറ്റവാവലുകളെ ഓർമ്മവരുന്നു.എട്ടുകാലി വലകണക്കെകാലങ്ങളോളം പറ്റിപ്പിടിച്ചശരീരം,തുളവീണ്കണ്ണെത്താദൂരമൊരുമാന്ത്രികനഗരം കൊടുങ്കാറ്റിലുലഞ്ഞ്നെഞ്ചിൽ കനലൂതുന്നു.അവനുമവളും കറുത്തചിറകുകളണിഞ്ഞ് പ്രണയവൈദ്യുതികൾക്കുള്ളിൽവെന്ത് വെന്ത് ‘ …നോക്കി നിൽക്കെ ഞാനുംവാവലിനെപ്പോലെകറുത്ത കമ്പികളിലൊന്നിൽഅറിയാതൊട്ടി.വെയിലും മഴയും കൊണ്ടോട്ടവീണചിറകിനപ്പുറത്തെ നഗരംതലച്ചോറിനുള്ളിൽ കടന്ന്‘ഒന്നെന്നുള്ളത് പൂജ്യമെന്നുംപൂജ്യങ്ങളെല്ലാം രണ്ടെന്നുംപരിഹസിക്കുന്നു.അവനുമവളും ചേർന്നിരിക്കുന്നു.എന്നിലാകെ കറുപ്പുവസന്തം!ഇലകളാകെ കറുത്തിരിക്കുന്നു.വാവലിൻ്റെ…