മാഞ്ചസ്റ്ററിന്റെ പ്രാന്തപ്രദേശത്തെ,നിബിഡമായ പൈൻമരക്കാട്ടിനുള്ളിലെമദ്ധ്യവയസ്കയും വിധവയുമായഒരു പ്രഭ്വിയുടെ കൂറ്റൻ ബംഗ്ലാവ്.കഴിഞ്ഞ നൂറ്റാണ്ടിലെഏറ്റവും കാഠിന്യമേറിയ ശൈത്യകാലം. പത്രപ്പരസ്യംകണ്ടെത്തിയസ്കോട്ടിഷുകാരനായആ നായാട്ടുകാരനെ,ധനിക സസൂക്ഷ്മംനിരീക്ഷിച്ചു.പളുങ്കുഗോട്ടിപോലുള്ള കണ്ണുകളിലേക്ക്വീണ്ടുംനോക്കാൻ കഴിയുന്നില്ല!ഉന്നംപിടിച്ചു പിടിച്ചാവുംഅവയിത്രയും കൂർത്തുപോയത്!ആ നോട്ടമവളുടെ നെഞ്ചിൽനെരിപ്പോടുതീർത്തു. കഴിഞ്ഞയേതാനംമാസങ്ങളായിഅവളുടെ അരുമകളായവളർത്തുമൃഗങ്ങൾ,വിലയേറിയ പക്ഷികൾ,വർണ്ണമത്സ്യങ്ങൾഎന്നിവയിൽ പലതുമോരോന്നായിഒരജ്ഞാതജീവിയാൽരാത്രിയിൽ ആക്രമിക്കപ്പെടുന്നു.മക്കളില്ലാത്ത വിധവയുടെകൊച്ചുസന്തോഷങ്ങളാണ്അങ്ങനെ കൊല്ലപ്പെട്ടുകൊണ്ടിരുന്നത്.വീട്ടുകാവല്ക്കാരുടെയുംനാട്ടിലെ കൊടികെട്ടിയ ശിക്കാരികളുടെയുംഉറക്കവും വെടിയുണ്ടകളുംഓമനജീവികൾക്കൊപ്പം നഷ്ടമായി.…