ചിലപ്പോൾ തോന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് മാനവകുലത്തിന്റെ വഴിത്തിരിവെന്നു,2200ലും,2300 ലുമിരുന്ന് മനുഷ്യരൊക്കെ നമ്മളെയോർത്ത് സഹതാപിക്കുമോ എന്നറിയില്ല,ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവർ എത്ര ഹതഭാഗ്യരാണെന്ന് ഞാൻ വിലപിക്കാറുണ്ടായിരുന്നു,രണ്ട് ലോക മഹായുദ്ധങ്ങൾ,ആണവക്രമണം,കോളനിവൽക്കരണവും അപകോളനി വൽക്കരണവും,പുതിയ രാജ്യങ്ങളുടെ ജനനം,ക്യൂബൻമിസൈൽപ്രതിസന്ധി,ശീതസമരം,സോവിയറ്റിന്റെ തകർച്ച,ആഗോളസാമ്പത്തിക പ്രതിസന്ധി,ഫാസിസം,നാസിസം,കൂട്ടക്കൊലകൾ,വംശ ഹത്യകൾ,ക്ഷാമങ്ങൾ,പ്ലെഗുകൾ അങ്ങനെ എന്തു തരം ദുരിതത്തിലൂടെ ആയിരുന്നു അവരൊക്കെ കടന്ന് പോയതെന്നാലോജിച്ചു നേടുവീർപ്പിടും.
അങ്ങനെയിരിക്കുമ്പോൾ കഴിഞ്ഞ പതിറ്റാണ്ടിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ എങ്ങനെ ആണ് വേർതിരിക്കേണ്ടത് എന്നാലോജിക്കും.ഏത് പ്രശ്‌നത്തിന്റെ പേരിൽ,ഏത് പുരോഗമന ആശയഗതിയുടെ അടിസ്‌ഥനത്തിൽ ആണ് നൂറ്റാണ്ടുകളെ വേർപ്പെടുത്തുക.
വർണവെറി അവസാനിച്ചത് കൊണ്ടോ?
എന്നിട്ടും വംശവെറി ഇല്ലാതാക്കൻ ബ്ലാക്ക് ലിവ്‌സ് മാറ്റർ എന്ന് വിളിച്ചു മനുഷ്യരിപ്പോഴും തെരുവിലാണ്.
ജാതീയത അവസാനിച്ചത് കൊണ്ടോ?
ഹത്രാസിൽ ദളിത് അരുംകൊലയ്ക്കും,തൊട്ടു കൂടായ്മയ്ക്കും എതിരെ മനുഷ്യരിന്നും ഇന്നലെയും ഇനിയും തെരുവിലാണ്.
പ്ളേഗും വസൂരിയും ഒടുങ്ങി പോയത് കൊണ്ടോ?വാക്‌സിൻ പോലുമില്ലാതെ ലക്ഷം പേരെ കൊന്ന്, കോടികളെ കൊല്ലാക്കൊല ചെയ്യുന്നൊരു മഹാമാരിയിലാണ് നാമിപ്പോഴും.
ജനാധിപത്യം സ്ഥാപിച്ചത് കൊണ്ടോ?
മിഡിലീസ്റ്റിലും,പോളണ്ടിലും,തായ്ലാൻഡിലും വിപ്ലവങ്ങളും,സിവിൽ വാറും നടക്കുകയാണ്.
വംശഹത്യ ഇല്ലാതായത് കൊണ്ടോ?
ശ്രീലങ്കൻതമിഴരും,രോഹിങ്ക്യകളും,പലസ്തീനികളും കടലിലും,തീരത്തും,കിടങ്ങുകൾക്കടിയിലും ഒളിച്ചു ജീവിക്കുകയാണ്.തുലഞ്ഞു പോകുകയാണ്.
സ്ത്രീകൾക്കും തുല്ല്യ സമത്വം നൽകിയത് കൊണ്ടോ?ഇന്ദിരഗാന്ധി പ്രധാന മന്ത്രി ആയതു കൊണ്ടോ?അതോ ആദ്യത്തെ US വനിത ഉപരാഷ്ട്രപതി ആയി കമല ഹാരിസൺ തിരഞ്ഞെടുക്കപെട്ടത് കൊണ്ടോ.
എന്നിട്ടും.
റേപ്പ് ചെയ്യപ്പെട്ട സ്ത്രീ ആത്‍മഹത്യ ചെയ്യട്ടെ എന്ന് പറയുന്ന മുല്ലപ്പള്ളിമാർ മാത്രമുള്ള ലോകത്തിലാണ് നമ്മളിപ്പോഴും.
ഹിറ്റ്ലറോടെ ഫാസിസം ഒടുങ്ങിയെന്നു പ്രതീക്ഷിച്ചിട്ടും ഇന്ത്യയിലും,ചൈനയിലും,യൂ എസ് ലും ഫാസിസ്റ്റുകൾ കൊടികുത്തി വാഴുന്ന കാലത്താണ് നമ്മളിപ്പോഴും.
കോൺസെൻട്രേഷൻ ക്യാമ്പുകളൊരുക്കി covid കഴിയാൻ CAA കളുമായി കാത്തിരിക്കുന്ന തീവ്രവാദികളുള്ള,അത്രയും വലിയ കെട്ടകാലത്ത്.
നമ്മളിപ്പോഴും ഒരു കലാപത്തിന്റെ വക്കിലാണ്,ഒരു കൂട്ടക്കൊലയുടെ, ഒരു ആണവാക്രമണത്തിന്റെ,ഒരു ലോക മഹായുദ്ധത്തിന്റെ ,ഒരട്ടിമറിയുടെ.ഒരു കൊടും ക്ഷാമത്തിന്റെ വക്കിൽ.
നമ്മളിപ്പോഴും നൂറ്റാണ്ടിന്റെ ക്രമം തെറ്റിച്ചൊരു തുടക്കത്തിലാണ്!

By ivayana