കവിത
രചന : ഒ.കെ.ശൈലജ ടീച്ചർ ✍ ഹൃദയത്തിന്റെ അകത്തളങ്ങളിൽരൂപം കൊള്ളുന്നൊരാവേശംമനതാരിലൂറിക്കൂടുന്ന ചിന്തകൾഅക്ഷരങ്ങളായി പ്രവഹിക്കുന്നു.പൂർത്തീകരിക്കാത്ത സ്വപ്നങ്ങൾഅർത്ഥമില്ലാത്ത ചെയ്തികൾഒററപ്പെട്ടു പോകുന്നുവിതുമ്പുന്ന മനസ്സുകൾക്കൊരുകൂട്ടായി . ഭൂതകാലത്തിന്റെഓർമ്മകൾ തൻ തേരിലേറിവരുന്നൊരു നൊമ്പരംഉള്ളിലൊതുക്കിയ വികാരങ്ങളുടെആവിഷ്ക്കാരംമായ്ക്കുന്തോറും കൂടുതലാഴത്തിൽതെളിഞ്ഞു വരുന്നൊരു നിറചിത്രം .