Category: അവലോകനം

വയലാർ പൂർണ്ണതയുടെ കവി.🌹🙏

ഷൈലജ ഓ കെ ✍ സ്നേഹിക്കയില്ല ഞാൻനോവുമാത്മാവിനെസ്നേഹിച്ചിടാത്തൊരുതത്വ ശാസ്ത്രത്തെയും(തൊണ്ണൂറ്റി നാലാം ജയന്തി)ജന്മദിന പ്രണാമം🙏🙏🙏 നാടുവാഴിത്തത്തിന്റെ ഇരുണ്ട ഭൂമിയെ തുറന്നു കാണിച്ച കവിയാണ് വയലാർ രാമവർമ്മ. ജന്മിത്തവും അയിത്തവും അന്ന് കേരളത്തെ രണ്ടായി പിളർന്നു. സ്വാതന്ത്ര്യത്തിന്റെ വിലോല സ്വപ്നങ്ങൾ കാറ്റിൽ പറത്തി ധാർഷ്ഠ്യത്തിന്റെ…

ഒരു വേനലവധിയുടെ ഓർമ്മയ്ക്കായി,

രചന : സിജി സജീവ് വാഴൂർ ✍ വെട്ടുകല്ലുകൾ മിനുക്കിച്ചെത്തിയ നടവഴിയോരത്ത് പച്ചക്കുടവിരിച്ചു സമൃദ്ധിയോടെ തലയുയർത്തി നിൽക്കുന്ന ആ ഇലഞ്ഞിമരം എന്റെ സ്വപ്നങ്ങൾക്ക് മേൽ സുഗന്ധം പരത്തി കുളിരു വിതറിയാണ് കടന്നു വന്നത്,, എന്നിലെ എന്നേ തിരിച്ചറിഞ്ഞ ഒരേയൊരു ഗന്ധം,, എനിക്ക്…

സുരക്ഷിതമായ ഒരു വാർദ്ധക്യകാലത്തിന് .

രചന : അനിൽകുമാർ സി പി ✍ ഹൈദരാബാദിൽ നിന്നുള്ള ഒരു വാർത്തയാണു കുറച്ചുദിവസമായി ഉള്ളിൽ.അൻപതു കടന്നാൽ പിന്നെ വാർദ്ധക്യത്തിന്റെ പടിക്കലെത്തി എന്നുതന്നെയാണ്. ഇനി, ബാല്യമില്ല, കൗമാരമില്ല, യൗവ്വനവും അവസാനിച്ചിരിക്കുന്നു! ഇനിയുള്ളതു ജീവിതത്തിന്റെ തീച്ചൂളയിലൂടുള്ള യാത്രയിലെ ചില പൊള്ളലുകളുടെ ഓർമശേഷിപ്പുകൾ മാത്രമാണ്.…

ഇന്ന് കവിതാദിനം

രചന : സജി കണ്ണമംഗലം ✍ ടാഗിപ്പറക്കുന്ന വാക്കടുക്കേനീയുണ്ടോ കാവ്യാനുഭൂതിയാണ്ടു…?ലൈയ്ക്കുകൾ കണ്ടൂ കമന്റുകണ്ടൂഇക്കിളിപൂണ്ടു മുറയ്ക്കെഴുതി…! മാരിക്കാർ കണ്ടേ വിരിക്ക പീലിഅക്ഷരക്കുഞ്ഞിനെപ്പേറ്റുനോവാൽവേദനിച്ചോമനിച്ചേകവേണ്ടൂവേർതിരിച്ചാദരിച്ചേകവേണ്ടൂ ആയിരം വാക്കുകൾ വാറ്റിവാറ്റീആയതിൽ നിന്നുള്ള സത്തെടുക്കൂആയിരം നോവുകൾ നീറ്റിനീറ്റീആയതിൽ നിന്നുള്ള ചാറെടുക്കൂ മാനവും മേഘവും പൂനിലാവുംജീവിതക്കാഴ്ചതൻ നേരെഴുത്തുംമോഹവും ഭംഗവും പാഴ്കിനാവുംവേദനിക്കുന്നവർക്കായ്…

ഇവിടെ എല്ലാവർക്കും വലിയ നിശബ്ദ്ധത..!

രചന : സജീവ് കറുകയിൽ ✍ മെട്രോ നിർമ്മാണത്തിലെ ഗുരുതരക്രമക്കേട്‌ പാലാരിവട്ടം പാലത്തിനെക്കാള്‍ ഗുരുതരവുംഗൗരവപരവുമാണ്‌.എന്നിട്ടെന്തേഇവിടെ എല്ലാവർക്കും വലിയ നിശബ്ദ്ധത..!!മെട്രോ പൈലുകള്‍ ഭൂമിക്കടിയിലെ പാറകളില്‍ ഉറപ്പിച്ചില്ല എന്നത്‌ ഒരു തൂണിന്റെ മാത്രം കാര്യമാണോ…?അല്ല എന്ന്‌ വേണം കരുതാന്‍ 😳🙄🤔 ഒരോ പൈലുകളുടെയും നിർമ്മാണഘട്ടത്തിലുംപാറയോട്‌…

സ്ത്രീ ഇന്നും അടിമകളോ?

സതി സുധാകരൻ✍ സ്ത്രീകളെ പാടിപ്പുകഴ്ത്താത്ത കവികളുണ്ടോ അവളുടെ ശരീരവടിവ് അവളുടെ കാർകൂന്തൽ ചെന്താമരക്കണ്ണ്, ചെഞ്ചുണ്ട്, മാറിടങ്ങൾ, ആലിലവയറ് നിതംബം , എന്നു വേണ്ട ഇനി വർണ്ണിക്കാൻ ശരീരഭാഗങ്ങളൊന്നും തന്നെയില്ല. ഇതൊക്കെ കേട്ടിട്ടാകണം പുരുഷന്മാർക്ക് പെണ്ണുങ്ങളോട് ഇത്ര ആസക്തി കൂടുതൽ എന്നു തോന്നുന്നു.എത്ര…

ബസ് സ്റ്റാന്റേ , ഇനിയുമൊരിക്കൽ കൂടി സന്ധിക്കുമോ നമ്മൾ ?

മോഹനൻ പി സി ✍ തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഈ ബസ് വെയിറ്റിംഗ് ഷെഡ് പണ്ടിങ്ങനെയൊന്നുമായിരുന്നില്ല . തികച്ചും അപരിഷ്കൃതം , സാധാരണം . ഡിഗ്രി പഠനവേളയിൽ എത്രയോ വട്ടം ഫസ്റ്റ്‌ ഷോ കഴിഞ്ഞ് നാലാഞ്ചിറ മാറിവാനിയോസ് ഹോസ്റ്റലിലേക്ക് ബസ്സുകാത്ത് ഞാനിവിടെ…

ഹോളി ആഘോഷം .

അഫ്സൽ ബഷീർ തൃക്കോമല✍ ഇന്ത്യയുടെ ഔദ്യോഗിക കലണ്ടർ പ്രകാരം ഫാൽഗുനമാസത്തിലെ (ഫെബ്രുവരി അവസാനമോ മാർച്ചു ആദ്യമോ)പൗർ‌ണമി കഴിഞ്ഞുള്ള പകൽ ഹോളിയായി ആഘോഷിക്കുന്നത് .മുൻപ് കർഷകരുടെ ആഘോഷമായിരുന്ന ഹോളി മികച്ച വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങി. ഇന്നത് പൂർണമായും മതാചാരമായി മാറി.…

വെറുതേവിടുക.

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍️ ശിലാതരഹൃദയം സ്ഥാപിക്കയാലോശിലാതരഹൃദയം പൂജിക്കയാലോശിലയിലെ ശിലയാം ദേവൻ നീയ്യ്ഉരിയാടുവാൻ എളുതാതെയായത്?സൂക്ഷ്മാതി സൂക്ഷ്മമാം നാദതരംഗകംഇതളോരോന്നായി വിരിയുന്ന നേരംപ്രാണസുഗന്ധം പരിസരമാകവെപറിച്ചെടുത്തൊരു ശിലഹൃദയം നീഅണിയണിയായി കൊരുത്തൊരീ മാല്യംപിടയുകയാണീ,ദേവഗളത്തിൽ ഹാ!പുജകനറിയുന്നില്ലിഹ പൂവിലെപ്രണവ ,പരാഗസുഗന്ധങ്ങളെയുംപോയിമറയുക പൂജകനേ നീപൂവുകളേയിനി വെറുതേ വിടുക!

കുറ്റബോധത്തിനും സങ്കടം.

മധുമാവില✍ വൈകീട്ട് നാല് മണി കഴിഞ്ഞിട്ടുണ്ടാകുംമെയിൻ റോഡിൽ നിന്ന് പഞ്ചായത്ത് റോഡിലൂടെ ഉൾനാടിലെ കട്ട് റോഡിലൂടെസുഹൃത്തിൻ്റെ കാറിൻ്റെ പിന്നാലെ വിജനമായ ഗ്രാമത്തിൻ്റകത്തേക്ക് ഗ്രാമ്യകാഴ്ചകൾ ആസ്വദിച് സ്കൂട്ടറിൽ പോവുകയാണ്. വഴിയറിയാത്തത് കൊണ്ട് അവൻ റോഡിൽ എന്നെയും കാത്ത് നിന്നതായിരുന്നു. ആദ്യമായിട്ടാണ് ആ നാട്ടിലേക്ക്…