നിഴൽചിത്രങ്ങൾ.
രചന : പള്ളിയിൽ മണികണ്ഠൻ ✍ നിർമ്മലേ നീയൊരു നീലോല്പലംഞാനൊരു നിറസൂര്യപ്രേമോദയംതരളജലാശയനീലിമയിൽ നീ….അതിദൂരെനീലാംബരം, ഞാനതി-ലുണരുന്ന സങ്കീർത്തനം.നീയനുരാഗവിലോചനയായിരാധാഹൃദയവുമായിഞാനാം മോഹവിപഞ്ചികമീട്ടിരാവിലിരിക്കുമ്പോൾ….തവ വേദനയുടെയാഴം മൃദുലേഞാനറിയുന്നുണ്ടല്ലോ…ഞാനീവൃന്ദാവനവീഥികളിൽനിന്നെ തിരയുകയല്ലോ…കരയരുതേ നീ കവിതേ നാമിരു-കരകളിലാണെന്നാലുംചിരമാണീപ്രണയാമൃതഗീതംനമ്മളനശ്വരരല്ലോ….നമ്മുടെപ്രണയമനശ്വരമല്ലോ…നായകനായ് ഞാൻ നായികയായ് നീതുടരുകയാണെന്നാലുംവിധിയുടെ കൈകളിലുലയും നാം വെറുംവിഭാതവേളകളല്ലേ… നമ്മൾനിശ്ശബ്ദവേദനയല്ലേ..