ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

ലഹരിതൻ അവരോധകം

രചന : ദിനേശ് മേലത്ത്✍ ഇന്നിന്റെ ബാല്യങ്ങൾ മയക്കുമരുന്നിൻ –അടിമയാം വേലിക്കെട്ടിലകപ്പെട്ടു പോയ്,കൗമാരംപിടിമുറുക്കും ഒരുകൂട്ടം കാപാലികർ,ബാല്യത്തിൻ പുഞ്ചിരിയെ തച്ചുടച്ചീടുന്നു.സ്നേഹവാക്കുകൾ അന്യമായ് പോയിന്ന് ,അലതല്ലും തിരമാലപോൽ മനംമാറുന്നു ജീവിതം,വേലിമറികടന്നിതാ ലഹരി നടനമാടുന്നു,പ്രതിരോധകെട്ടഴിക്കേണ്ട നേരം കഴിഞ്ഞുപോയ്.തടയുവാനിനിയുമാവും പ്രിയ സൗഹൃദങ്ങളേ…സ്വയം കൂപമണ്ഡൂകമായ് മാറികർദമശിരസ്സിൻ ഉടമയാകാതെ,അരങ്ങിൽ വന്നവരോധം…

ഓർമ💕

രചന : ടിന്റു സനീഷ് ✍ ഇതായാളുടെ ഓർമദിവസം മാത്രമാണോ…അല്ല, താൻ അയാളുടെ വിധവയായി മരിച്ച് ജീവിച്ചത് കഴിഞ്ഞ ഇരുപതു വർഷങ്ങൾ..തന്നെ സംബന്ധിച്ച് അയാൾ ഒരു ഭർത്താവ് മാത്രമായിരുന്നോ..എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കൈപിടിച്ചിറങ്ങിയ മനുഷ്യൻ…തനിക്ക് സ്നേഹം മാത്രം നൽകിയ തന്റെ…

പ്രിയ,പ്രേമ ചാച്ചാജിക്കെന്തിന്ന്,പ്രേയരേ—–?!

രചന : പി.ഹരികുമാര്‍ ✍️ നാട്ടിന്നാദ്യ പ്രഥമ പ്രണയ വികസനാധികാരി,പിതാക്കള്‍ക്കാദര്‍ശ നിര്‍വാഹക പ്രധാനി.പ്രജാധിപത്യാധീശ നേത്രൃസാമര്‍ത്ഥ്യന്‍.ശാസ്ത്രാനുവര്‍ത്തിത ഭരണസാരഥ്യ വാദി.മതേതരോത്തമ മൂല്യ ചരിത്ര കഥാനുഗായി.ബഹുവര്‍ണ്ണ സഹജ മണ്ഭാഷാനുവര്‍ത്തി.ആഗോള സ്വാശ്രയ നല്‍വഴി നേത്രൃത്വധീരന്‍,മൊട്ടുകള്‍ക്കിഷ്ട സൂര്യസ്നേഹ കാന്തി.പൂവുകള്‍ക്ക് ഹര്‍ഷവാതാനുകൂലി.സമശീര്‍ഷാഗോള നയതന്ത്ര ധൈര്യം.“ഈശ്വര ഹളളാ—” അഹിംസാ യാത്ര പാദചാരി.മാമൂല്‍,ചട്ട,…

എങ്കിലുംപൈതലേ ….

രചന : മേരിക്കുഞ്ഞ്✍️ എങ്കിലും പൈതലേനീ ഉറങ്ങുന്നു മൺകൂനയിൽമരണമില്ലാതനന്തമായ് …..പെറ്റുവീണു –ച്ചത്തിൽ കരഞ്ഞുകൺതുറക്കവേനാറും മലത്തിൽ നിന്നുംവലിച്ചുയർത്തപ്പെട്ടുനടുറോഡിലേക്കെറിയപ്പെട്ടചോരക്കുഞ്ഞിന്തള്ളയായുള്ളോളേ…അടിമപ്പെട്ട വെറും പെണ്ണേനിനക്കായ്തിരയുകയാണെൻ മനംഒരു കൊടുംതെറിപ്പദം.തെണ്ടിപ്പട്ടിച്ചിഎന്നായാലോ….പാവമേ പാവംഇരതേടിയലയുന്നൊരുസാധുജന്മം.കള്ളപ്പന്നിച്ചി-യെന്നായാലോഅതിരുചിഗന്ധമാ –യൂണു മേശമേൽവിരുന്നു ഭോജ്യമായ്നിരന്നൊരോർമ്മകൾ !ഉണ്ട് തെറികളായ്പലജാതിപ്പേരുകൾകുലത്തൊഴിൽപ്പദങ്ങൾമുഴുവനുംകാലത്തിൻ പുതുക്കാറ്റ്അടിച്ചു കൂട്ടി;പ്രബുദ്ധതതീയിട്ടു ;ചാരമായി.പരതി ഗൂഗിളിൽ …ഒക്കെയുംവെറുംസ്ത്രീ പുരുഷ ലിംഗപരിസ്ഥിതിലോലപ്രദേശത്തു പൊന്തിയപടുമുള…

34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ സൂപ്പർ ട്രോഫി ഡാളസ് സ്ട്രൈക്കേഴ്സ് കരസ്ഥമാക്കി. വാഷിങ്ടൺ കിങ്സ് റണ്ണർ അപ്പ്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ആവേശകരമായി ഇഞ്ചോടിഞ്ച് പൊരുതി മത്സരിച്ച ഡാളസ് സ്ട്രൈക്കേഴ്സ്, വാഷിങ്ടൺ കിങ്‌സ് ടീമിനെ രണ്ടിനെതിരെ മൂന്നു മത്സരങ്ങൾ വിജയിച്ച് മുപ്പതിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെൻറ് സൂപ്പർ ട്രോഫി കരസ്ഥമാക്കി. ശനി, ഞായർ ദിവസങ്ങളിലായി വോളീബോൾ പ്രേമികളെ സ്തബ്ദ്ധരാക്കി…

“”ആശതൻ തേനും നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും പങ്കുവെച്ചുകൊണ്ട് “

രചന : മധു നമ്പ്യാർ ✍️ 19 അധ്യായത്തിന്റെ താളുകളും എത്ര പെട്ടന്നാണ് മറിഞ്ഞു പോയത്! കുതിപ്പിനിടയിലെ കിതപ്പായ് മാത്രം..യാത്ര തുടരട്ടെ ഇനിയും ബഹുദൂരം അതിവേഗം.❣️ ഉള്ളാലുള്ളൊരു പ്രണയം ഉള്ളിൽനിറച്ചു ഞാനും ഉണ്ടല്ലോ ഇവിടെഹൃദയത്തിൽ സ്നേഹദീപമായ്‌കരുതലായ് കാത്തു നിത്യവും! ഉത്തരമില്ലാത്ത ഒത്തിരി…

പവിത്രം

രചന : സതീഷ് കുമാർ ‌ജി✍ ബന്ധങ്ങൾ സ്വപ്നങ്ങളല്ലയെന്നോർക്കണംബന്ധുമിത്രാദികൾകൈകോർത്തുനിൽക്കണംബന്ധങ്ങളെന്നും പവിത്രമായീടണംസങ്കോചമില്ലാതെയൊത്തുചേർന്നീടണംസുഖദു:ഖങ്ങളൊക്കെയും പങ്കുവെച്ചീടുവാൻനന്മയുള്ളൊരു ചിന്തയുണ്ടാകണംസഹിക്കാൻ മനസ്സിന്നുകെല്പുനൽകീടണംഞാനെന്നചിന്തയിൽ മുക്തിയുണ്ടാവണംനാമെന്ന ചിന്തയിൽചേർന്നുനിന്നീടണംആധിയാണുള്ളിൽപഴയൊരോർമതൻപേടിയാൽകണ്ണൊന്നുചിമ്മിയടഞ്ഞിടുന്നേരംകുഴഞ്ഞുവീഴുന്ന ജീവന്റെതാളവുംചമഞ്ഞുനടന്നൊരാ നാളുകളൊക്കെയുംപിണങ്ങിനടന്നോരാ നഷ്ടമാത്രകളുമെപിന്നീടൊരിക്കലും വരികയുണ്ടോപിന്നെയാ വഴികൾ കാണ്മതുണ്ടോ✍️

ജിമ്മി ജോർജ് വോളീബോൾ ടൂർണമെന്റിന് ന്യൂയോർക്കിൽ പ്രൗഡ്ഢ ഗംഭീര തുടക്കം; സെമിഫൈനൽ – ഫൈനൽ മത്സരങ്ങൾ ഇന്ന്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം ഏവരുടെയും ആവേശത്തിന് അർദ്ധവിരാമം ഇട്ടുകൊണ്ട് 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ ടൂർണമെന്റിന് ക്വീൻസ് കോളേജിൽ ഉജ്ജ്വല തുടക്കം. രണ്ടു നാൾ നീണ്ട് നിൽക്കുന്ന കൈപ്പന്തു മാമാങ്കത്തിൻറെ ഔപചാരിക ഉൽഘാടനം മുൻ വോളീബോൾ…

സമുദ്രസ്വപ്നം

രചന : രാഗേഷ് ചേറ്റുവ ✍ അകാരണമായി പുഴയെന്നു വിളിക്കപ്പെട്ടഒരു സമുദ്രംഅരക്കെട്ടിൽ നിശബ്ദമായികിടക്കുന്നതിരകളെ ഉണർത്താൻചന്ദ്രനെ തപസ്സു ചെയ്യുന്നുപണ്ട് തച്ചുടച്ച വൻനഗരങ്ങളെ,പച്ചപ്പാടങ്ങൾ പുതച്ച ഗ്രാമങ്ങളെ ഓർത്ത്ഒരേസമയം കുളിര് കോരുകയുംപശ്ചാത്തപിയ്ക്കുകയും ചെയ്യുന്നു.അകാരണമായി പുഴയെന്നു വിളിക്കപ്പെട്ടആ സമുദ്രംപണ്ടൊരിക്കൽ വിഴുങ്ങിയ പായ്ക്കപ്പലിന്റെമരച്ചീള് തൊണ്ടയിൽ തറച്ചെന്നപോലെനൊമ്പരപ്പെടുന്നു, കണ്ണീർ വാർക്കുന്നു.‘എന്നെ…

വിമാന കമ്പനികളുടെ തോന്നിവാസത്തിന് ഇരയായ ദിവസമായിരുന്നു ഇന്നലെ..

രചന : രമേഷ് ബാബു.✍ ഇന്നലെ ഞങ്ങളുടെ പേരെഴുതിയ ഇത്തിരി ഭക്ഷണം മുംബൈയിൽ കാത്തിരിപ്പുണ്ടായിരുന്നു.വിമാന കമ്പനികളുടെ തോന്നിവാസത്തിന് ഇരയായ ദിവസമായിരുന്നു ഇന്നലെ..😪കരിപ്പൂരിൽ നിന്നും ഹൈദരാബാദിലേക്കുള്ള ടിക്കറ്റായിരുന്നു..പിന്നീട് ഒരു അറിയിപ്പ് വന്നു..ചില സാങ്കേതിക കാരണങ്ങളാൽ നിങ്ങൾക്ക് കരിപ്പൂരിൽ നിന്നും കൊച്ചിലേക്ക് പോകേണ്ടിവരും.അവിടെ നിന്നും…