രചന : കെ.ആർ.സുരേന്ദ്രൻ✍ വിദൂരതയിലെ,ഒറ്റപ്പെട്ട നക്ഷത്രം പോലെ,ഭൂമിയുടെമറ്റൊരു കോണില്തിരക്കിന്റെ,ശബ്ദങ്ങളുടെശ്വാസം മുട്ടിക്കുന്നതൊഴിൽ സമ്മർദ്ദങ്ങളുടെനീരാളിപ്പിടുത്തത്തില് നിന്ന്തെല്ലൊരു നേരത്തേക്ക്മോചനം നേടുമ്പോൾപൊയ്പ്പോയൊരു കാലത്തെമുന്നിലേക്കാനയിക്കുന്നത്അപരാധമാകുമോ?ഗൃഹാതുരതനിഷിദ്ധമാകുമോ?കുഗ്രാമത്തിലെപുരാതനമായ,ഓടുപാകിയതറവാടിനെ,അതുപോലെദേശത്തെഒരു നൂറ് തറവാടുകളെആവാഹിച്ചു വരുത്തുന്നത്നിഷിദ്ധമാകുമോ?നടുമുറ്റങ്ങളിലെ തുളസിത്തറകളുംമുറ്റങ്ങളുടെ ഓരങ്ങളിലെപൂച്ചെടികളുംമുന്നില് വന്ന് നില്ക്കുമ്പോഴുള്ളആഹ്ലാദവുംമറവിയുടെ മഞ്ഞുമറയ്ക്കപ്പുറത്തേയ്ക്ക്തള്ളിവിടാനാവുന്നില്ലല്ലോ ?തറവാടുകൾക്ക് താഴേക്കൂടികാലം പോലെകുതിച്ചൊഴുകുന്ന തോടും,തോട്ടുവക്കത്തെ കൈതച്ചെടികളുംവരിവരിയായി തലയുയർത്തി,തോട്ടിലേക്ക് ചാഞ്ഞ്മുഖം കൊടുക്കുന്നതെങ്ങുകളും,നോക്കെത്താ ദൂരത്തോളംപരന്നുകിടക്കുന്നപച്ചച്ച…