രാഗഹാരം
രചന : എം പി ശ്രീകുമാർ✍️ വാർമുടിയിളകുന്നവാർതിങ്കൾക്കല വാനിൻവാതിൽപ്പടിയിൽചിരിച്ചു നിന്നു.പൂനിലാവൊഴുകുന്നഅമ്പലവഴിയിലു –മമ്പിളിയൊന്നുതെളിഞ്ഞുനിന്നു .കരിനീലനാഗ-ക്കവിതകൾ പോലെകാർകൂന്തലലക-ളിളകിയാടി.ഇമചിമ്മി വിളങ്ങുംതാരാഗണങ്ങളായ്തങ്കക്കിനാവുകൾതെളിഞ്ഞു നിന്നു.പാലൊളി തൂകുന്നവെൺമേഘങ്ങളായ്കുടമുല്ലപ്പൂമണ-മൊഴുകി വന്നു.ചന്ദനം ചാർത്തിയാചാരുമുഖാംബുജംഅമ്പിളി പോലെവിളങ്ങി നില്ക്കെആകാശത്തോള-മകലത്തിലെങ്കിലുംകവിതയൊന്നവിടെകവിഞ്ഞു വന്നു !
