പിച്ചവച്ച മണ്ണ്.
രചന : ബിനു. ആർ.✍ പച്ചമണ്ണിന്റെ വിരിപ്പുതേടി ഞാൻപിച്ചവച്ചമണ്ണുതേടിയലഞ്ഞു ഒരുനാൾകാലങ്ങളോളം പുറകോട്ടുനടന്നപ്പോൾകാതങ്ങളകലെയൊരൊച്ചകേട്ടു.കാതരയാമൊരു ഭൂമിപ്പെണ്ണപ്പോൾകരിമുകിൽകൊണ്ടൊരുകൊടിയടയാളം കാട്ടികാടിന്നടുത്തൊരുയിത്തിരിമണ്ണിൻചാരേകുത്തിയോഴുകും പുഴതൻ തെളിനീരോട്ടം.അച്ഛൻ വളർന്നുപന്തലിച്ചനാളിൽഅച്ഛൻ കുഴിച്ചിട്ടൊരുവിത്തിൽനിന്നുംവളർന്നുപന്തലിച്ചൊരുമാവിന്മേലെവന്നുപുകൾപെറ്റു നീറിപ്പുകഞ്ഞവർവണ്ണാത്തിപ്പുള്ളും കുറേ തത്തകളുംകൂടൊരുക്കി ചലപില വർത്തമാനമോടെ.സ്വപ്നങ്ങളെല്ലാം വാരിപ്പുതച്ചതച്ഛൻസ്വപ്‌നങ്ങൾ മണ്ണിലാക്കിപൊന്നുവിളയിച്ചപ്പോൾകണ്ണിലെല്ലാം തിമിരംകയറിയവർ മക്കൾകണ്ണായിടങ്ങളെല്ലാം ദാനം കൊടുത്തുതീർത്തു.തലമുറകൾ കൊഴിഞ്ഞുവീഴവേതാന്താങ്ങളുടെ മനസ്സിൻനൊമ്പരംനിറയവേ,തേടികണ്ടെത്തി ഞാൻ പിച്ചവച്ച…
