“ശ്രാവണ ഗീതകം”
ഉണ്ണി കെ ടി* ശ്രാവണ ഗീതകം ശ്രവ്യോദാരം…’ആടിയൊഴിഞ്ഞാവലാതിയൊഴിഞ്ഞാർദ്ര-ചിത്തങ്ങളിൽ ആമോദം വളർന്നു…!തുമ്പയും, ചെത്തിയും ചെമ്പരത്തിയുംപൂത്തു മേടുപൂത്തു മുക്കുറ്റി കുണുക്കിട്ടുകാടുപൂത്തു മേലേവാനിലും താരകങ്ങൾപുഞ്ചിരിച്ചു…വസന്തദേവത പൂത്താലമേന്തി വസുധതൻ നൃത്തമണ്ഡപ-മൊരുങ്ങി, മന്ദാനിലൻ മൗനമായ് തലോടവേപ്രണയംപൂത്ത കവിളിൽ മകരന്ദമൊരു മധുരചുംബനം ചാർത്തി…പൂക്കൂട നിറയെ പൂക്കൾ നിറച്ചു നിരനിരയായ് ബാല്യ-കുതൂഹലങ്ങൾ…
