രചന : സെഹ്റാൻ✍ കുരിശിലേറ്റപ്പെട്ടവനെകാണാൻ പോകവേഅൽമിത്ര എന്ന യുവതിക്ക്മലയടിവാരത്തിൽ നിന്നായിരുന്നുആരോ ഉപേക്ഷിച്ച മുപ്പത്വെള്ളിനാണയങ്ങൾകളഞ്ഞുകിട്ടിയത്.മരുഭൂവിലെ സാർത്ഥവാഹകസംഘത്തലവൻമാരുടെലൈംഗികോപകരണമായഅവളുടെ ദേഹത്തിന്റെനിമ്നോന്നതകളിലെങ്ങുംകൊളുത്ത് പോലുള്ളചോദ്യങ്ങൾമുനകൂർത്ത് നിന്നിരുന്നു.വിതയ്ക്കുകയോ, കൊയ്യുകയോചെയ്യാത്ത പറവകളോടവൾചോദ്യങ്ങൾക്കുത്തരംതേടുകയുണ്ടായെങ്കിലുംതിരിഞ്ഞുനോക്കാതെമലനിരകൾക്കപ്പുറത്തേക്കവപറന്നു പോവുകയാണുണ്ടായത്!ക്രൂശിതനും, അവന്റെ ചരിത്രവുംഅവൾക്കജ്ഞാതമായിരുന്നു.പൂരിപ്പിക്കാനാവാത്ത അവളുടെസമസ്യകൾ കണക്കെ.രക്ഷകനെന്നോ…ശിക്ഷകനെന്നോ…അവൾ മലകയറിച്ചെല്ലുമ്പോൾഅവൻ കുരിശിൽതൂങ്ങിക്കിടപ്പുണ്ടായിരുന്നു.അവളുടെ കണ്ണുകളിലെകൂർത്ത ചോദ്യചിഹ്നങ്ങൾമരണത്തെക്കാളുമവനെഅസ്വസ്ഥപ്പെടുത്തി.അതവളുടെ നാവിൻതുമ്പിലൂടെഅവനെത്തിരക്കിയെത്തുംമുൻപേ അവൻകുരിശിറങ്ങി ഝടുതിയിൽഅടിവാരത്തിലേക്ക്നടക്കാൻ തുടങ്ങി.“ദയവായി എന്റെ…