Month: October 2023

എന്തിന്…?

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ദൈവമെന്തിനു മനുഷ്യാനിനക്കുതമ്മിലടിക്കാനോമതങ്ങളെന്തിനു മനുഷ്യാനിനക്കുമതിലുകെട്ടാനോജാതിയെന്തിനു മനുഷ്യാനിനക്കുമേനിനടിക്കാനോമന്ത്രമെന്തിനു മനുഷ്യാനിനക്കുതന്ത്രങ്ങളണിയാനോപോർവിളിയെന്തിനു മനുഷ്യാ നീയുംപോകുമെന്നറിയാമോഅതിരുകളെന്തിനു മനുഷ്യാനിനക്ക്അയിത്തം കൽപ്പിക്കാനോകാപട്യമെന്തിനു മനുഷ്യാ നിന്നുടെചതിക്കുഴി മറയ്ക്കാനോനേർവഴി മറന്നു മനുഷ്യാ നീയിന്നുതേർവാഴ്ച നടത്തുന്നോമനുഷ്യനായതെന്തിനു മനുഷ്യാ നീമനുഷ്യത്വം മറക്കാനോസത്യമെന്തെന്നറിയാതെ നീ സ്വന്തംജന്മം തുലക്കാനോ….?

നിണമണിഞ്ഞ നിരാലംബർ

രചന : മംഗളൻ എസ് ✍ റോക്കറ്റ് വിട്ട് പ്രകോപനം സൃഷ്ടിച്ചവർറോക്കറ്റുമുനയിൽ തൊടുത്തൂ ബോംബുകൾറോക്കറ്റുവർഷിച്ചു സ്ഫോടനമുണ്ടാക്കിറോസാപ്പൂ പോലുള്ള ദേഹങ്ങൾ ചിതറി! ഭീകരർ ബന്ധികളാക്കി മനുഷ്യരെ!ഭീകര വിലപേശൽ പച്ച മർത്യനിൽഭീകര യുദ്ധത്തിൻ വാതിൽ തുറന്നിട്ടഭീകരവാദികൾക്കില്ലൊരു ഛേദവും! ഭരണത്തുടർച്ച ദുർഘടമായ്ത്തീർന്നഭരണത്തിലുള്ള വെറിപൂണ്ട രാജാവ്ഭരണത്തിൽ തൂങ്ങാൻ…

👍 കുട്ടപ്പന്റെ ദയനീയ കഥ അഥവാ കമഴ്ത്തി വച്ച പാത്രം.👍

രചന : പിറവം തോംസൺ ✍ ഉറ്റ ബാല്യ കാല സുഹൃത്ത് കുട്ടപ്പനെ 12 വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടുന്നു. വീട്ടു വിശേഷങ്ങൾ, നാട്ടു വിശേഷങ്ങൾ ചിട്ടയായി കൈമാറി ഞങ്ങൾ സ്വകാര്യങ്ങളിലെത്തുന്നു. പൊട്ടിച്ചിരിച്ചു കുശലങ്ങൾ പറഞ്ഞിരുന്ന കുട്ടപ്പൻ പെട്ടെന്ന് വിവർണ്ണ വദനനായി…

വേഴാമ്പൽ

രചന : ലതിക അശോക് ✍ കാടകം തന്നിലെ പക്ഷിയാം വേഴാമ്പൽകാത്തിരിക്കുന്നിറ്റു ദാഹജലത്തിനായ്,‘നാടകം തന്നിലെ മർത്ത്യരാം പാവങ്ങൾകാത്തിരിക്കുന്നിറ്റു കരുണ തൻ തുള്ളിയ്ക്കായ്!വേഴാമ്പൽ തന്നഴൽ നീക്കുവാനീശ്വരൻമാരിയായ് പെയ്യിയ്ക്കും മഴമുകിൽമാലയെ –മർത്ത്യർ തൻ സ്നേഹത്തിൻ ദാഹമകറ്റുവാൻമറ്റാരുമില്ലല്ലോ ഉറ്റവരല്ലാതെ, !സ്വാർത്ഥമോഹങ്ങളാൽ അന്ധരായ്ത്തീർന്നവർസ്നേഹത്തിൻ വിലയെന്തെന്നറിയുന്നതില്ലല്ലോ!ഞാൻ, ഞാൻ, എനിക്കെ,…

എഴുത്തുലകത്തിലെ പെൺ വാഴ്ത്തലുകൾ.

രചന : വാസുദേവൻ. കെ. വി ✍ “..സാദരാരബ്ധസംഗീതസംഭാവനാസംഭ്രമാലോല-നീപസ്രഗാബദ്ധചൂളീസനാഥത്രികേ സാനുമത്പുത്രികേശേഖരീഭൂതശീതാംശുരേഖാ-മയൂഖാവലീബദ്ധ-സുസ്നിഗ്ധ-നീലാളകശ്രേണിശൃങ്ഗാരിതേ ലോകസംഭാവിതേകാമലീലാധനുസ്സന്നിഭ-ഭ്രൂലതാപുഷ്പസന്ദോഹസന്ദേഹകൃല്ലോചനേ വാൿസുധാസേചനേചാരുഗോരോചനാപങ്കകേളീ-ലലാമാഭിരാമേ സുരാമേ രമേപ്രോല്ലസദ്‌ബാലികാമൗക്തികശ്രേണികാചന്ദ്രികാമണ്ഡലോദ്ഭാസി –ലാവണ്യഗണ്ഡസ്ഥലന്യസ്തകസ്തൂരികാപത്രരേഖാസമുദ്ഭൂതസൗരഭ്യ-സംഭ്രാന്തഭൃങ്ഗാങ്ഗനാ-ഗീതസാന്ദ്രീ-ഭവന്മന്ദ്രതന്ത്രീസ്വരേ സുസ്വരേ ഭാസ്വരേ..”ഭദ്രകാളിയാൽ നാവിൻ തുമ്പിൽ അക്ഷരം കുറിക്കപ്പെട്ട സർഗ്ഗപ്രതിഭ കാളിദാസൻ പുറത്തിറങ്ങി ആദ്യം കുറിച്ച കൃതി ശ്യാമളാ ദണ്ഡകം. നിത്യേന പാരായണം ചെയ്താൽ…

കാഴ്ചകൾ (കൊച്ചുരാമൻ)

രചന : എം പി ശ്രീകുമാർ✍ കച്ചമുറുക്കി ഞെളിഞ്ഞു വരുംകൊച്ചു രാമന്റെ കഥയറിഞ്ഞൊകൊച്ചിലെ യിച്ചിരി കള്ളുകുടിച്ചല്പം രസിച്ചു കഴിഞ്ഞു പോന്നുവളരവെ ജോലി ചെയ്തുവൊപ്പംവളർന്നു പോയ് മദ്യപാന ശീലംകൈവന്ന കാശേറെ മദ്യപിച്ചുകൈമോശം വന്നു പോയ് നല്ല ബുദ്ധികെട്ടിയ പെണ്ണിനോടൊക്കുകില്ലകുട്ടികളോടു മിണക്കമില്ലവീട്ടുകാര്യങ്ങളിൽ നോട്ടമില്ലപെട്ടെന്നു പൊട്ടിത്തെറിയ്ക്കും…

അവനെ ഓർക്കുമ്പോൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ അവസാനക്കോപ്പ വീഞ്ഞുമായിഅവളിരുന്നുഅവൻ വരുന്നതും കാത്ത്അവൻ്റെ വീഞ്ഞാണവൾ !നുകർന്നിട്ടില്ല അവൾഅവനെയല്ലാതെമറ്റൊരു വീഞ്ഞും !! രാവേറെയെങ്കിലുംരാ പക്ഷിപാടി നിർത്തിയെങ്കിലുംഅവൾ കാത്തിരിക്കുന്നുവീഞ്ഞിനേക്കാൾ വീര്യത്തോടെവിടരും പൂവിൻ സൗമ്യതയോടെനുരഞ്ഞുപൊന്തും മനസ്സോടെ അവസാനക്കോപ്പ വീഞ്ഞവൾനുണഞ്ഞു കൊണ്ടിരിക്കുന്നുഅവൻ്റെ ഓർമ്മകളെ കൊറിച്ചു –കൊണ്ടിരിക്കുന്നുസ്മരണകളിലൊറ്റ മാത്രയിൽതുളുമ്പി തൂവുന്നു അവൾ.

ഫൊക്കാനയുടെ തലമുതിർന്ന നേതാവ് അപ്പുകുട്ടൻ പിള്ള അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ആയി മത്സരിക്കുന്നു.

വിപിൻ രാജ് ✍ ന്യൂയോർക്ക്: ഫൊക്കാനയുടെ തലമുതിർന്ന നേതാവ് അപ്പുകുട്ടൻ പിള്ള ഫൊക്കാനയുടെ അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ആയി മത്സരിക്കുന്നു. അപ്പുകുട്ടൻ പിള്ളക്ക് കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCNA ) എല്ലാവിധ പിന്തുണയും ഉണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ്…

മികച്ച ട്രാക്ക് നേട്ടങ്ങളുമായി ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്റ് ആയി ബെന്‍ പോള്‍ മത്സരിക്കുന്നു.

വിപിൻ രാജ് ✍ 2020 -2022 ൽ ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ആയിരുന്ന ബെന്‍ പോള്‍2024 -2026 വർഷത്തെ വാഷിങ്ങ്ടൺ റീജിയണിലെ റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു . ഫൊക്കാനയുടെ ഭരണഘടനയുടെ സഹ സംരക്ഷകനായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ…

യുവനേതാവ് ഷിബു എബ്രഹാം സാമുവേൽ നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

സജിമോൻ ആന്റണി✍ വാഷിങ്ങ്ടൺ ഡി .സി : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി ആയി വാഷിങ്ങ്ടൺ ഡി .സി യിൽ നിന്നുള്ള ഷിബു എബ്രഹാം സാമുവേൽ മത്സരിക്കുന്നു. ഡി.സി മെട്രോ റീജിയണിലെ മലയാളി സംഘടനകളായ KCS, കൈരളി…