സമ്മാനം
രചന : തോമസ് കാവാലം✍ സമ്മാനം നൽകീടുകിൽ അന്തസ്സു കാട്ടീടണംസമ്മോഹനമായീടാൻ ഉപയോഗങ്ങൾ വേണംവേണ്ടാത്തതൊന്നു നൽകിൽ വേണ്ടാതീനങ്ങൾ പോലെവേണ്ടതു നൽകുവാനായ് വേണ്ടതു വിവേകം താൻ.നൽകുന്നവന്റെയിഷ്ടം നോക്കുന്നതല്ലോ കഷ്ടം!വാങ്ങുന്നവന്റെയിഷ്ടം നോക്കുന്നതാകും തുഷ്ടിഇഷ്ടങ്ങൾ നോക്കിനൽകിൽ കഷ്ടപ്പെടുകയില്ലഇഷ്ടങ്ങൾ നോക്കാതുള്ളോർ നഷ്ടങ്ങൾതന്നെ നൽകും.എല്ലാം നാം നൽകേണമോ ഏവരും നൽകും…