രചന : രഘുകല്ലറയ്ക്കൽ..✍

ചരാചരങ്ങളെ കാത്തരുളുന്ന പ്രകൃതിയാമമ്മ
ചരിക്കുന്ന ഭൂമിക്കനുഗുണമൊരുക്കിയെന്നും
അർക്കന്നരുമയായ് ഋതുഭേദങ്ങൾ വിടർത്തി
അരങ്ങൊരുക്കി വർണ്ണങ്ങളാൽ പ്രശോഭം
ചാരുതയായ് മണൽത്തരികളിൽ ജീവത്തുടിപ്പ്
ചെറുമുളപൊട്ടി ചാഞ്ചാടി ഭൂവാലുണർന്നും
അത്ഭുതത്താലേറും സൗരയൂഥത്തിലളവറ്റ
അസുലഭ ജീവത്തുടിപ്പാൽ ഭൂമി മനോഹരി!
ചാമരംവീശി മന്ദമാരുതനും തെളിനീരൊഴുക്കി
ചെറുമഴയും പുളകിതമായ് മഞ്ഞും മൃദുവാം
അർക്കകിരണങ്ങളാൽ ആഴിയുലഞ്ഞാടി,
ആകാശം മേഘാവ്രതം നിറഞ്ഞൂർജ്ജമേറി
പരമമായ് പരിപാലിക്കുന്ന പരിസ്ഥിതിയെ
പരിരക്ഷയ്ക്കായ് പ്രയത്നിക്കേണം വിവേകിയാം
മർത്ത്യനാൽ മഹത്വമേകണം മടിയാതെ
മാറ്റണം ഭൂഗോള അപഹരണമറിഞ്ഞാവർത്തനം
ചെറുക്കേണം ചെയ്തിടും പ്രകൃതി ചൂഷണത്തെ
ചെലുത്തണം ചരിച്ചിടും ഭൂമിയകന്നിടാതെ കൃത്യത!
അത്യുഷ്ണത്താൽ ചരങ്ങളറ്റൂഷരതയകറ്റാൻ
അകംനിറഞ്ഞു പരിശ്രമിക്കേണം പരിഹാരമായ്
കഴിഞ്ഞകാലങ്ങളിലത്രലോപമോ പറവകളിന്ന്
കാക്കകൾ പോലുമറ്റു പോയ് പരിസ്ഥിതിവിനാശാൽ
കാടുകളില്ലിവിടെ നദികൾ ശോഷിച്ചിടുന്നു
കേരളമണ്ണിന്റെയവസ്തയറിഞ്ഞാൽ ഖേദിച്ചിടേണം
പാറമടകളനേകം പർവ്വതങ്ങൾ വൻ കുഴികളായ്
പച്ചപട്ടുടുത്ത ഗിരിനിരകളില്ല മണ്ണശുദ്ധം, മന്ദമാരുതനില്ല
കൊടുങ്കാറ്റുകൾ പലനാമങ്ങളിൽ വിനാശമൊരുക്കി
കവചമില്ല ഭൂമിക്കു കരുത്താം മണ്ണിൻ ബലം നശിച്ചു
പേമാരിയിളകിത്തകർത്തുരുൾ പൊട്ടിയൊലിച്ചും
പരിഹാരമില്ലാത്ത പ്രകൃതി ചൂഷണത്തിന്നിരയാം ഭൂമി,
പരിതാപമോടലറിക്കരയുന്നവയാരറിയുന്ന മർത്ത്യർ?
പരിണാമമിതുമൂലമടുത്തു മർത്ത്യകുലം വനാശാൽ
വംശനാശമായ് പരിണമിക്കുമോ ഓർത്താലെത്രകാലം
വിനാശത്തെയകറ്റി ഭൂ രക്ഷകരാവുക നാമൊരുമയാൽ!!

രഘുകല്ലറയ്ക്കൽ

By ivayana