രചന : പ്രിയബിജു ശിവകൃപ ✍

തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ
തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ

കുപ്പിവള കണ്ടോഡ്യേ പെണ്ണെ
കരിമണി മാലകണ്ടോ
കരിമണി മാല തന്നറ്റത്തു തൂങ്ങണ
ചുട്ടിമണികൾ കണ്ടോ

തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ
തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ

കാതിലോല കണ്ടോഡ്യേ പെണ്ണെ
മൂക്കുത്തി ചേല് കണ്ടോ
മൂക്കുത്തി ചേലിന്റെയറ്റത്തു
മിന്നണ വെള്ളാരങ്കല്ല് കണ്ടോ

തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ
തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ

ആലില വയറിന്മേലെ മിന്നും
പൊന്നാരഞ്ഞാണം കണ്ടോ
പൊന്നാരഞ്ഞാണത്തിൻ വെട്ടമടിച്ചിട്ട്
നിൻ കണ്ണടഞ്ഞുപോയോ

തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ
തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ

പാദസരം കണ്ടോഡ്യേ പെണ്ണെ
മുത്തു മണികൾ കണ്ടോ
മുത്തു മണികൾ തൻ കിന്നാരം കേട്ടിട്ട്
പെണ്ണെ നീ ചാഞ്ചാടിയോ

തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ
തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ

കണ്ണുകൾ മഞ്ഞളിച്ചോഡ്യേ പെണ്ണെ
പെണ്ണിന്റെയാട്ടം കണ്ടു
പനങ്കുല മുടിയുടെ ചുരുളിലെ
മുല്ലപ്പൂ നിന്നോട് പുഞ്ചിരിച്ചോ

തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ
തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ

ചെഞ്ചോടി കണ്ടോഡ്യേ പെണ്ണെ
രുധിര സമാനമാകും
തത്തമ്മ പെണ്ണിന്റെ ചുണ്ട് ചുവന്നാൽ
ചിത്തത്തിൽ നൃത്തം വരും

തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ
തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ

കണ്ണിണ കണ്ടോഡ്യേ പെണ്ണെ
കണ്ണേറു കിട്ടിക്കാണും
കൂവള മിഴികളിൽ തെളിയുന്ന പെണ്ണിന്റെ
അനുരാഗം പാട്ടിലാക്കും

തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ
തെയ്യക്കം തെയ്യക്കം താരോ
തക തെയ്യാരം തെയ്യാരം താരോ

ഒരു വേള ഭയന്നുപോയോഡ്യേ പെണ്ണെ
രൗദ്രമാം ഭാവം കണ്ടു
നവരസഭാവങ്ങൾ മിന്നി മറയണ
പെണ്ണിന്റെ വശ്യ മുഖം….

By ivayana

Leave a Reply

Your email address will not be published. Required fields are marked *

Warning: Undefined variable $checkbox_text in /home/.sites/137/site9576960/web/wp-content/plugins/comments-subscribe-checkbox/front-end/add-checkbox-to-comments.php on line 25