തണലേകി നിൽക്കുന്ന
മരമാണെന്റച്ഛൻ…
കുട ചൂടി നിൽക്കുന്ന
കരുതലെന്റമ്മ…

ബാല്യത്തിന്റെ
കുസൃതികൾക്കൊപ്പം
നിഴലായി ചാരെ നിർത്തി
അഴകോടെ കൂടെ കൂട്ടി ….

കൗമാരത്തിൽ
എന്തെന്നറിയാത്ത
ഉൾക്കാഴ്ചകളിൽ
ഞാൻ നീറവെ , സ്നേഹത്തിന്റെ
തണൽ ചൂടി കൂടെ നിന്നെന്റമ്മ …..

യൗവ്വനത്തിൽ ,
താലി തൻ മഹത്വം
പറഞ്ഞ് പഠിപ്പിച്ചെന്നേ
ആഴത്തിൽ വിളക്കിച്ചേർത്ത്
കണ്ണീരൊപ്പിയെന്റച്ഛൻ …..

ജീവിത നൗകയൊന്നിച്ചു
തുഴയുവാൻ
വന്നൊരെൻ പാതിയും
തണൽ വിരിക്കുന്നു നീളേ…

ഈ കരുതലിനപ്പുറം
ഞാനെന്ന വായാടി –
പെണ്ണിന്റെ പ്രിയമാണച്ഛൻ
സാന്ത്വനമാണമ്മ.

Lisha Jayalal ✍️

By ivayana