Month: January 2023

ഉടഞ്ഞു ചിതറീട്ടും വിതുമ്പലടങ്ങാതെ…

രചന : ഷബ്നഅബൂബക്കർ✍ കനിവ് വറ്റിയ കാലത്തിന്റെപരിഷ്കാര ഭാവങ്ങൾപകർന്നാടാൻ മറന്നൊരുവയസ്സൻ വീട്… ഏറെ പ്രിയപ്പെട്ടവർ തന്നെഅഭിമാന നഷ്ടത്തിന്റെകണക്കെഴുതാൻ പേടിച്ച്കുരുതി കളത്തിലേക്ക്വലിച്ചെറിയുമ്പോൾആ പാഴ് വീടിന്റെ മനസ്സെത്രനോവ് തിന്നിട്ടുണ്ടാവണം… അവർ കൂടെ കൂട്ടിയവന്റെകൂർത്ത നഖങ്ങളുള്ളനീളൻ കൈകളിൽഞെരുങ്ങി അമരുമ്പോൾകഴിഞ്ഞ കാലത്തിലേക്ക്മനസ്സിനെ പറത്തി വിട്ട്സ്വയമൊന്ന് നോക്കിനെടുവീർപ്പുതിർക്കുന്നുണ്ടായിരുന്നുആ കൊച്ചു…

എന്റെ പ്രാണൻ

രചന : അജികുമാർ നാരായണൻ✍ ഒരുതാലിച്ചരടിന്റെ പുണ്യമായ്ഒരുജന്മമറിയുമെൻ പൊന്നഴകേഒരിക്കലും നിലയ്ക്കാത്ത പ്രവാഹമായിഒഴുകിപ്പരക്കുകയെന്നിൽ നീയും! ഓർമ്മകൾക്കെന്നും വസന്തമല്ലോഓമനിച്ചീടുവാനെന്നുമെന്നുംഓരോ യുഗങ്ങളിൽ കാത്തുനിൽക്കുംഒന്നായൊരാത്മാവിൻ സത്യമല്ലോ! എന്നിലെയാത്മ പ്രകാരമായ്എന്നിലെയെന്നെയറിയുന്നവൾഎന്നാത്മ സത്യപ്രകാശമായ്എന്നിലായെന്നും നിറയുന്നവൾ! ഒരുനിമിഷം നീയെന്റെ സോദരിയുംമറുനിമിഷമമ്മതൻ വാത്സല്യവും,കാമുകിയായ് , പ്രാണന്റെ പാതിയായ്കാവ്യപ്രതീതിക്കു ബിംബമല്ലോ! നിന്നിലോ ഞാനാണതെന്ന സത്യംഎന്നിലോ…

നേര് കായ്ക്കുന്ന ചെടികൾ.

രചന : മധു മാവില✍ അന്നൊരു വെള്ളിയാഴ്ചയായിരുന്നു.പ്രായമായവർ വൈകീട്ട് വീട്ടിലേക്ക് പോയാൽ രണ്ട് മണിക്കൂറിലധികം നേരം അനാഥമാകുന്ന വായനശാലയുടെ സിമൻ്റ് ബെഞ്ച് അശോകനെയും കാത്തിരിക്കും.. മൂലത്തൂണ് ചാരിയിരുന്ന് കാല് സീറ്റിലേക്ക് നീട്ടിവെച്ച് പത്രം വായിക്കുന്നത് ശീലമാക്കിയവൻ.. രാവിലെ ഒന്നോ രണ്ടോ ആളുകൾ…

പെൺ മാഹാത്മ്യം

രചന : ടിഎം നവാസ് വളാഞ്ചേരി✍ പെൺ മനസ്സിന്റെ നോവും നൊമ്പരങ്ങളും ക്ഷമയോടെ അറിയാൻ ശ്രമിച്ചാൽ മാത്രമേ വറ്റാത്ത നീരുറവ കണക്കെ ഒഴുകി വരുന്ന ആ സ്നേഹക്കടലിൽ നിന്നും സാന്ത്വനത്തിന്റെയും വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും മുത്തുകൾ വാരിയെടുത്ത് ജീവിതം സന്തോഷ പ്രദമാക്കാൻ കഴിയൂ.…

ഒരു ഫ്രണ്ടിന്റെ അനുഭവം….

രചന : മുബാരിസ് മുഹമ്മദ് ✍ അശ്ലീലം എന്ന് തോന്നി ഇടയ്ക്ക് നിറുത്താതെ, ഡിലീറ്റ് ചെയ്യാതെ, ആൺകുട്ടികൾ ഉള്ള അമ്മമാരും പെങ്ങന്മാരും നിർബന്ധമായും മുഴവൻ വായിക്കുക…… എന്റെ ഒരു ഫ്രണ്ടിന്റെ അനുഭവം….സ്കൂളിൽ പഠിക്കുന്ന സമയം, ഒരിക്കൽ അവന്റെ അമ്മയെ കാണാതെ ഒളിച്ചിരുന്ന്…

മരിച്ചതിനു ശേഷം

രചന : ജിസ ജോസ് ✍ അവൾമരിച്ചതിനു ശേഷംഏറെയൊന്നുംദിവസങ്ങൾ കഴിയും മുൻപ്അവളുടെആധാർ കാർഡോമറ്റേതെങ്കിലുംഅത്യാവശ്യരേഖകളോതിരയുന്നതിനിടയിൽപണ്ടത്തേതു പോലെനിങ്ങൾ പല്ലിറുമ്മുകയുംഒരു സാധനവുംവെച്ചാൽ വെച്ചിടത്തുകാണില്ലെന്നുപിറുപിറുക്കുകയും ചെയ്യുംവെച്ചത്അവളാണെന്നുംവെച്ചിടം എവിടെയാണെന്നുനിങ്ങൾക്കറിയില്ലെന്നുംമറന്നു പോവും.അരിശവും മടുപ്പുംസഹിക്കാനാവാതെനിങ്ങളവളുടെഅലമാരയിലുള്ളതെല്ലാംവലിച്ചുവാരി നിലത്തിടുന്നു.അലക്കിത്തേച്ചു മടക്കിയസാരികളുടെ ഗോപുരംഇടിഞ്ഞുലഞ്ഞുനിലത്തു വീഴും.മേലെ മേലെ അടുക്കിയബ്ലൗസുകളുടെകുത്തബ്മിനാർനിർദ്ദയം നിങ്ങൾ തകർക്കും.വീട്ടുടുപ്പുകൾ ,ഷാളുകൾബാഗുകൾ ,പ്ലാസ്റ്റിക് കവറിലൊളിപ്പിച്ചകണ്ണാടിച്ചെരിപ്പുകൾ …ഉള്ളറയിലെകടലാസുഫയലുകൾ,ആൽബങ്ങൾ…

പ്രശ്നം സോൾവ്ട്

രചന : സതീശൻ നായർ ✍ രവി..കയ്യാളാണ്.കയ്യാൾ എന്താണ് എന്ന് അറിയാത്തവർ ഉണ്ടെങ്കിൽ ചിലപ്പോൾ ന്യൂജൻ വക്കാബ്ലറിയിൽ ഹെൽപ്പ്ർ എന്ന് തിരഞ്ഞാൽ അർത്ഥം കിട്ടും..അപ്പോൾ രവി..മണി എന്ന മെയിൻ പണിക്കാരൻറ കയ്യാളാണ്.ഇലക്ട്രിക്കൽ, പ്ളമ്പിങ്ങ് തുടങ്ങി വീടിന്റെ അകത്തും പുറത്തും ഉളള സകലമാന…

പാപികളുടെ ചാവുതറകളിൽ
വിശുദ്ധരുടെ പെരുങ്കാളിയാട്ടം

രചന : അശോകൻ പുത്തൂർ ✍ അന്ന്കവിതകൊണ്ട്കണിയൊരുക്കിയതുംവാക്കുകൾനെയ് വിളക്കാക്കിയതുംഅക്ഷരങ്ങളാൽനിറപറ ഒരുക്കിയതുംനമ്മൾ തന്നെ………..ഇന്ന്കവിതകൊണ്ട്കണ്ണോക്ക് പോകുന്നതുംവാക്കാൽ കുഴികുത്തിഅക്ഷരങ്ങളാൽചിതയൊരുക്കുന്നതുംനമ്മൾ തന്നെ………….പരിതപിക്കുകയോസങ്കടപ്പെടുകയോ വേണ്ട.മായ്ച്ചും വരച്ചും കുതിക്കുംകാലത്തിന്റെ തിരുവരങ്ങിൽനമ്മൾഇത്തിരിനേരം ഇളവേറ്റുഅത്രമാത്രം………….ദൈവംരണ്ടായിരത്തി ഇരുപത്തിരണ്ടിലെവിശുദ്ധരുടെപേരു വിവരപ്പട്ടികയിൽ നിന്ന്എന്റെ പേരുവെട്ടുന്നുഇരുപത്തി മൂന്നിലെഅവിശുദ്ധരുടെ രാജാവാക്കാൻദൈവത്തിന് ഞാൻഅപേക്ഷ വയ്ക്കുന്നു

മാജിക് മഷ്റൂം

രചന : കുട്ടുറവൻ ഇലപ്പച്ച ✍ ചാറ്റ് ബോക്സിൽഞാനും അവളും പ്രണയികൾ.ഞങ്ങൾക്കൊന്ന് തൊടണമെന്നുണ്ട്ചാറ്റ് ബോക്സിൽഅവൾ ഒരു വാക്കു വെക്കുന്നുഞാനും ഒരു വാക്കു വെക്കുന്നു.പൊടുന്നനെഎൻ്റെയും അവളുടെയും വാക്കുകൾരണ്ടു വിരലുകളായിപരിണമിച്ച്പരസ്പരം തൊടുന്നു.ഒരു വിരൽ മറ്റേ വിരലിനെആശ്വസിപ്പിക്കുന്നുസ്നേഹിക്കുന്നുചൂടും തണുപ്പുംകൈമാറുന്നു.ഇൻബോക്സിൽവീണ്ടും വീണ്ടുംഅവൾവിരലുകൾഅവയെ അപ്പപ്പോൾ തൊടുന്നഎൻ്റെ വാക്കുകളുടെപ്രണയവിരലുകൾഎല്ലാ വാക്കുകളെയുംവിരലുകളാക്കുന്നമാജിക്…

മൗനവൃതത്തിൽ

രചന : രാജേഷ് കൃഷ്ണ ✍ “എന്താണ് ആലോചിക്കുന്നത്, കുറച്ചു നേരമായല്ലോ മൗനവൃതത്തിൽ”…ഞാനവളുടെ മുഖത്തേക്ക് നോക്കി….“ചൈനയിൽ കൊറോണ കൂടിയിട്ടുണ്ടെന്ന് വാർത്തകണ്ടു, കൊറോണ കാരണം വീണ്ടും വീട്ടിൽ അടച്ചിരിക്കേണ്ടി വരുമോ”…“ഇതു പറയാനാണോ എന്നോടുവരാൻ പറഞ്ഞത് “…“ഏ… ആ… നമ്മൾ പ്രണയം പങ്കുവെക്കാൻ വന്നതാണല്ലോ…