Month: January 2023

പോപ്കോൺ

രചന : ശ്രീകുമാർ എം ബി ✍ നടന്നു നീങ്ങുന്ന വഴിയിലാകെഎൻ്റെ കയ്യിൽ നിന്നുംചോളപ്പൊരികൾഭൂമിയിൽ യിൽ വീണ്പൂവിരിയുന്നു .പുറകെ വരുന്ന കുട്ടികൾക്ക്അത്,ചവിട്ടി നടക്കുന്നത് ഒരു രസവും.വലിയ ഒരു ചോളമണിയിൽമറ്റൊരു ചോളം ഒതുങ്ങിഭൂതകാലം തിരയുന്നു.ആ ചെറിയ കുരിപ്പ്ശരിക്കും,ആവേശഭരിതയായിരുന്നു.കാരണം,ഒരു ലോകത്തിൽ പ്രദർശനത്തിന് പോകുകയാണ്.മൊരിഞ്ഞ ചോളം…

തുറക്കാത്ത ജാലകങ്ങൾ.

രചന : ജ്യോതിശ്രീ. പി.✍ പൊള്ളുന്ന വെയിലുംഓടിയടുക്കുന്ന ഉഷ്ണക്കാറ്റും തെരുവിനെ തെരുതെരെ ചുംബിക്കുമ്പോൾ,മുഷിഞ്ഞു കീറിയ വസ്ത്രങ്ങളിൽ ബാല്യത്തിന്റെ പുഞ്ചിരി!ഒട്ടിയവയറുകളിൽവിയർപ്പുതുള്ളികൾ ഒരുപുഴയെ വരച്ചിട്ടു!നിരത്തിവെച്ച ബലൂണുകളിൽ സ്വപ്നങ്ങളുടെ ചാഞ്ചാട്ടം!അരണ്ട കണ്ണുകളിൽകണ്ണീർവറ്റിയ ചാലുകൾ!നെടുകെപ്പിളർന്നപാളക്കഷ്ണത്തിൽ എച്ചിൽക്കൂട്ടങ്ങളുടെഒളിഞ്ഞുനോട്ടം!പിറന്നുവീഴാൻകടത്തിണ്ണതിരയുന്നഅറിയാഗർഭങ്ങൾ!അവർ കുറ്റവാളികൾ,ഭൂമിയിൽ പിറന്നെന്നകുറ്റം ചുമക്കുന്നോർ,മണ്ണിൽ അവ്യക്തചിത്രംരചിക്കുന്നോർ,തെരുവിന്റെ കഥകൾക്കെന്നും ദൈന്യതയുടെ മുഖചിത്രങ്ങൾ,എണ്ണമയംമാഞ്ഞവികൃതാക്ഷരങ്ങൾ.തെരുവിന്റെ വഴിവക്കുകളിൽപട്ടിണി…

സുധീഷിന്റെ ഉത്തരം

രചന : സി.ഷാജീവ്✍ പത്തിന്റെ മെയിൻ പരീക്ഷയാണ് അടുത്തുവരുന്നത്. ടീച്ചേഴ്സെല്ലാം ക്ലാസ്സിൽ നന്നായി റിവിഷൻ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് അഞ്ചാമത്തെ പീരിയഡ് മലയാളമാണ്. എല്ലാവരെയും ഒന്ന് കാര്യമായി വിലയിരുത്താമെന്ന് കരുതി. പഠിച്ചുകൊണ്ടുവരേണ്ട പാഠം നേരത്തെ…

നാന്ദികുറിക്കപ്പെടുന്ന പുതുദേശം

രചന : ഖുതുബ് ബത്തേരി✍ ഹൃദയത്തിൽനിന്നുമിറങ്ങി പോക്കറ്റിൽ വിശ്രമിക്കുന്നതുകൊണ്ടുനാം ഗാന്ധിയെഓർത്തെടുക്കുന്നു.! അടയാളങ്ങളെല്ലാംമായ്ച്ചെടുക്കാനുള്ളശ്രമങ്ങൾദ്രുതഗതിപ്രാപിക്കുമ്പോഴുംനാമൊരു പ്രഭാതംപ്രതീക്ഷിക്കുന്നു.! പാകപ്പെടുത്തികൊണ്ടിരിക്കുന്നഗോഡ്‌സെയുടെകണ്ണടവെച്ചാൽഗാന്ധികൊല്ലപ്പെട്ടതല്ലഗുജറാത്തിൽവംശഹത്യയല്ലമക്കാമസ്ജിദ് സ്ഫോടനംആസൂത്രിതമല്ലആൾകൂട്ടഹത്യകൾഒന്നുമല്ലപ്രതികരിച്ചവർനിഷ്കസാനം ചെയ്യപ്പെട്ടതുമില്ലഎല്ലാം തോന്നലുകൾമാത്രമാണ്.! ത്രീവർണ്ണ പതാകയിൽനിന്നും ഏകവർണ്ണപതാകയിൽദേശീയതതുന്നിക്കെട്ടുമ്പോൾമനുഷ്യന്റെ മൃത്യുവുംമതത്തിന്റെജീർണ്ണതയുംപുതിയൊരു ദേശത്തിന്നാന്ദികുറിക്കും.!

കലകളിലെ ആത്മീയത തിരിച്ചറിയണം

ഫാ. ജോൺസൺ പുഞ്ചകോണം ✍ മനുഷ്യോല്‍പത്തി മുതല്‍ ലോകത്ത് പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കലകൾ. മനുഷ്യന്റെ സാംസ്‌കാരികവളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ‘മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മക ഭാവനയുടെയും ബോധപൂര്‍വകമായ ഉപയോഗമാണ് കല’ എന്നാണ് വെബ്‌സ്റ്റേഴ്‌സ് നിഘണ്ടുവില്‍ വിവക്ഷിക്കുന്നത്.…

🌹 മനുഷ്യൻ 🌹

രചന : ബേബി മാത്യു അടിമാലി✍ ഓരോമനുഷ്യനും ആത്യന്തികമായ്ഓരോ പാഠപുസ്തകമല്ലോപലവിധ അനുഭവ പാഠങ്ങളുള്ളൊരുപഠിച്ചാലും തീരാത്ത പുസ്തകമല്ലോജയിച്ചവരും പിന്നെ തോറ്റവരുംജയിച്ചിട്ട് തോറ്റുപോയവരുംകഥമതിയാക്കി വിട ചൊല്ലിയോർഅരങ്ങുകൾമാറി ആടുന്നവർചിലർ ചിരിപ്പിച്ചു ചിലർ കരയിച്ചുചിലരോ സ്വപ്നങ്ങൾ കാണാൻപഠിപ്പിച്ചുമനുഷ്യനാദ്യം തിരിച്ചറിയേണ്ടതുംപഠിക്കേണ്ടതുമീ മനുഷ്യനെയല്ലേ ?ആയുസ്സിൻനീളത്തിൽ അല്ലല്ലൊകാര്യംകർമ്മത്തിൻ പുണ്യത്തിൽ ആയിടേണ്ടേജനനത്തിനപ്പുറം മരണവുമുണ്ട്ജനിമൃതിക്കിടയിലെ…

ഫൊക്കാന ഫ്ലോറിഡ റീജണൽ പ്രവർത്തന ഉൽഘാടനം വര്‍ണ്ണാഭമായി..

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ : ഫ്ലോറിഡ റീജന്റെ പ്രവർത്തന ഉൽഘാടനം ബ്രാൻഡൻ ക്‌നാനായ കമ്മ്യൂണിറ്റി ചർച്ച് ഓഡിറ്റോറിയത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു. സെക്രട്ടറി ഡോ.കല ഷാഹി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റീജണൽ കോർഡിനേറ്റർ സ്റ്റീഫൻ ലൂക്കോസ് (ഫോർമാർ…

“വാഴ മഹാത്മ്യം “

രചന : ജോസഫ് മഞ്ഞപ്ര✍ വാഴ!വാഴയെക്കുറിച്ചു പറയുമ്പോൾ നമ്മൾ കുറേക്കാലം പുറകോട്ടു പോകണം.കാരണം,ഭാരതത്തിൽ പല സംസ്ഥാനങ്ങളിലും വാഴകൾ ഉണ്ടെങ്കിലുംകേരളത്തിലെ വാഴകൾ. കേരളത്തിന്റെ തന്നെഐശ്വര്യമാണ്.വാഴയെ പറ്റി പറയുമ്പോൾ.വാഴ ഒരു കംപ്ലീറ്റ് ഉപയോഗമുള്ളതാണ്.അടിമുതൽ മുടി വരെ ഉപയോഗപ്രദം.വാഴക്കൂമ്പ് തോരൻ,വാഴപ്പിണ്ടി തോരൻ,വാഴയുടെ അടിഭാഗത്തുമണ്ണിനടിയിലുള്ള ഭാഗം. ഞങ്ങളുടെ…

വളർത്തുമൃഗം!

രചന : ഷാജി നായരമ്പലം ✍ അമ്മയ്ക്കു വളർത്തുവാൻതൂവെള്ളപ്പുതപ്പിട്ടജിമ്മിയെക്കരുതലായ്വാങ്ങിനൽകിയും, അച്ഛൻപോയതിൻ ദുഃഖം തേച്ചുമായിച്ചും, വിദേശത്ത്സ്വസ്ഥമായിരിക്കുവാൻഉദ്യമിച്ചയാൾ; മക്കൾമൂന്ന്പേരുണ്ട്, ഒരാൾലണ്ടനിൽ, പെണ്മക്കളിൽമൂത്തയാൾ സ്റ്റേറ്റ്സിൽതാഴെയുള്ളയാൾസിറ്റ്സർലാൻ്റിൽ… ഒക്കെയും മറക്കുവാൻ,അമ്മയെ തുണക്കുവാൻജിമ്മി കൂട്ടിലുണ്ടല്ലൊവീട്ടിലേകയല്ലല്ലൊ… നായകൾ യഥാർത്ഥത്തിൽമാനുഷ പരിണാമ –യാത്രയിൽക്കുടെച്ചേർന്നസന്തത സഹചാരി;സ്നേഹവും, നോവുംഭാവമാറ്റവും ,ദുഖങ്ങളുംതൊട്ടറിഞ്ഞിടും, കൂടെനിന്നിടും, നിലക്കാത്തനന്ദിയും കരുതലുംകാത്തുവച്ചിടും ,…

ഒന്നിൽക്കൂടില്ല ഒന്നിലും

രചന : ഹരിദാസ് കൊടകര✍ വീട് പൊളിച്ച് മേയുന്നു.അതിൻ വടക്കു മൂലയിൽ-ഇലഞ്ഞി വാക്കുകൾ,വിരൽ വികാരങ്ങൾ,വിചാരങ്ങളെല്ലാം ഒട്ടി,തനതു ശീലിൽ പൊടിതട്ടി-മുഖം തുടയ്ക്കുന്നു. വനം.. വരജലം..ജന്മാവകാശങ്ങൾ.വറ്റ് നിലത്തുകീഴാതെ;ഉണ്ണാൻ പഠിക്കുന്നു.ചുവരിണങ്ങുന്നു. കൈതോല കീറി-തഴപ്പായ നെയ്തു,പകൽ വായ്പ-കൊള്ളുന്നു തീരം.ഇത്തി, കൊട്ടം,ഹരിതവേഗത്തെ-പുറപ്പെടായ്മകൾ;കിളുർപ്പ് കാണാതെ,അകന്നു നില്ക്കുന്നു.അതിരിണക്കി-കുമ്പളം കുത്തുന്നു. ചിലന്തികൾ..അതിജീവനക്കെണി-നെയ്യാത്ത കാലം.അരി…