രചന : ജോസഫ് മഞ്ഞപ്ര✍

വാഴ!
വാഴയെക്കുറിച്ചു പറയുമ്പോൾ നമ്മൾ കുറേക്കാലം പുറകോട്ടു പോകണം.
കാരണം,
ഭാരതത്തിൽ പല സംസ്ഥാനങ്ങളിലും വാഴകൾ ഉണ്ടെങ്കിലും
കേരളത്തിലെ വാഴകൾ. കേരളത്തിന്റെ തന്നെ
ഐശ്വര്യമാണ്.
വാഴയെ പറ്റി പറയുമ്പോൾ.
വാഴ ഒരു കംപ്ലീറ്റ് ഉപയോഗമുള്ളതാണ്.
അടിമുതൽ മുടി വരെ ഉപയോഗപ്രദം.
വാഴക്കൂമ്പ് തോരൻ,
വാഴപ്പിണ്ടി തോരൻ,
വാഴയുടെ അടിഭാഗത്തുമണ്ണിനടിയിലുള്ള ഭാഗം. ഞങ്ങളുടെ നാട്ടിൽ അതിനെ “മാങ്ങ് “എന്ന് പറയും.
അത് അരിഞ്ഞു കറിവെക്കാം. വാഴയിലയില്ലാതെ മലയാളിക്ക് സദ്യയില്ല
, ദേവപ്രസാദമില്ല, വാഴനാരൂകൊണ്ട്ദേവനും, ദേവിക്കും
മാലകോർക്കാം
.മഴക്കാലത്ത് വാഴത്തടകൂട്ടി കെട്ടി തോണിയാക്കിയികളിക്കാം.

അങ്ങിനെ
അംഗോപാംഗം
വാഴ ഉപയോഗപ്രദം
ഈ വാഴകളിൽ തന്നെ. പാളയംകോടൻ,
പൂവൻ,
കദളി
ഞാലി പൂവൻ,
ചാരപൂവൻ.
ചുണ്ടില്ലാ കണ്ണൻ
നേന്ത്ര (ഏത്ത )
കണ്ണൻ.
റോബസ്റ്റാ.
എന്തിനു പറയുന്നു കല്ലുവാഴവരെയുണ്ട്.
പോരാത്തതിന് പണ്ട്
ചങ്ങ മ്പുഴയുടെ മലയപുലയൻ തന്റെ മാടത്തിന്റെ മുറ്റത്തു മഴക്കാലത്തു ഒരു ചെടി നാടാൻ തീരുമാനിച്ചപ്പോൾ
നട്ടതും ഒരു വാഴയായിരുന്നു അല്ലാതെ പ്ലാവോ, മാവോ, ആയിരുന്നില്ല.
അതിനു കാരണം
വാഴ വച്ചാൽ അധികം താമസിക്കാതെ ഗുണമുണ്ടാകും.??
പക്ഷെ
അതിന്റെ കുല മലയനു കിട്ടിയില്ലെങ്കിലും.
മലയാളത്തിനു അതിമനോഹരമായ
കാവ്യം കിട്ടി.
ഇപ്പോൾ പാവം വാഴ പ്രശ്നക്കാരനായോ എന്ന് സംശയം.
പിന്നെ പറഞ്ഞത് മറക്കണ്ട കഴിഞ്ഞ ഞായറാഴ്ച ഇവിടെ ഞങ്ങൾക്ക് രണ്ട് കിലോ ഏത്തപ്പഴം കിട്ടി ഇന്ന് അതുകൊണ്ട് പ്രിയതമ പഴംപൊരി ഉണ്ടാക്കി ചായക്കൊപ്പം കഴിക്കാൻ നേരം
ഇതെല്ലാം ഓർമവന്നു. ചങ്ങമ്പുഴയുടെ
പാവം “വാഴക്കുല “

ജോസഫ് മഞ്ഞപ്ര

By ivayana