Category: കവിതകൾ

” നിർവ്വചനം “

രചന : ഷാജു. കെ. കടമേരി✍ അഗ്നിമഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്ന പേറ്റ് നോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക് നടന്ന് പോയനെഞ്ചിടിപ്പുകൾ .പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ വിങ്ങിപൊട്ടിപാതിരാമഴയിലേക്കിറങ്ങി പോയമുല്ലപ്പൂ ഉടലുകളുടെ സ്മാരകശിലകൾഅധികാര ഹുങ്കിന്വഴങ്ങികൊടുക്കാത്ത ഓരോചുവട് വയ്പ്പിലും പുതുവസന്തത്തിന്പകിട്ടേകിയ നക്ഷത്ര വെളിച്ചം .വിവേചനത്തിന്റെ മതിൽക്കെട്ടുകൾതല്ലിതകർത്ത്…

പൈതൃകപ്പട്ടിക.

രചന : ബിനു. ആർ.✍ അക്ഷരങ്ങൾ കൺവെട്ടത്തുവന്നുനിന്നു ക ച ട ത പ പറയുന്നു,നുറുങ്ങായുംകഥയായുംകവിതയായും.മിനക്കെട്ടു കുത്തുമ്പോൾ ഗൂഗിൾകീബോർഡുകൾ നമ്മെനോക്കികൊഞ്ഞനംകുത്തുന്നു,കടിച്ചാൽപ്പൊട്ടാത്ത മലയാള അക്ഷരങ്ങൾനിലയ്ക്കു-നിറുത്താൻകഴിയാത്തതിനാൽ.കുത്തുമ്പോഴൊക്കെയുംതോന്ന്യാസങ്ങൾ വരച്ചുക്ഷമകെടുത്തുന്നുമംഗ്ളീഷ് കീബോർഡുകൾഠ യും ത്ധ യും ഉണ്ടാക്കിയഭാഷാകാരനെ തിരഞ്ഞിട്ടുംകൺവെട്ടത്തുകിട്ടാത്തതിനാൽ,കേട്ടെഴുത്തുകൾ കൂട്ടിവരയ്ക്കുമ്പോൾചൊല്പിടിയിൽ നിൽക്കാത്തതിനാൽ,അക്ഷരങ്ങൾ കൂട്ടിക്കെട്ടുമ്പോൾകൂട്ടക്ഷരങ്ങൾ ചേരാത്തതിനാൽ,ദീർഘങ്ങളും അനുസാരങ്ങളുംചേരുംപടി ചേരാത്തതിനാൽ,നമ്മളും…

ഇനിയും വരുമോ?

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഇനിയും വരുമോ വസന്തകാലം?മണ്ണിൻെറ മനസ്സിലെ പ്രണയകാലംകുഞിക്കുരുവികൾ വർണ്ണച്ചിറകിൽകുളിരിനെ പൊിതിയുന്ന മഞ്ഞുകാലംഇനിയും വരുമോ വസന്ത കാലം?മണ്ണുമനസ്സ് കൈമാറും കാലംമലവെള്ളച്ചാട്ടങൾ നെയ്ത നീർപ്പുടവയാൽനിള മാറുമറച്ചു നാണിച്ചിരുന്നകാലംഓളങ്ങളൊരുക്കിയ അരമണിക്കിങ്ങിണികിലുക്കം കരയെ ത്രസിപ്പിച്ചകാലംഇനിയും വരുമോ വസന്തകാലം?പുഴയനുരാഗിയായ് തീരും കാലംവിളഞ്ഞ നെൽക്കതിരുകൾ…

ചിത

രചന : റെജി എം ജോസഫ് ✍ ജീവന്റെ പാതിയായിരുന്നവൾ നഷ്ടപ്പെട്ട് ചിതയിൽ വെണ്ണീറായെങ്കിലും, എരിഞ്ഞു തീരാത്ത ഓർമ്മകളെത്ര നൽകിയാണവൾ കടന്നുപോയതെന്ന സ്നേഹമാണ് രചനയുടെ ഇതിവൃത്തം! ചിലതെങ്കിലുമുണ്ട് ഓർത്തിരിക്കാൻ,ചിതലരിക്കാതിന്നും സൂക്ഷിപ്പത്!ചില നേരമെങ്കിലും കണ്ണീർക്കണം,ചിതറുന്നു ഓർമ്മയിൽ നീ വരുമ്പോൾ! മധുരമുള്ളായിരം സ്വപ്നങ്ങൾ തന്നു,മതിവരുവോളം…

മാറുന്ന പ്രണയസമവാക്യങ്ങൾ.

രചന : ബിനു. ആർ✍ രാമഭദ്രം രാമചദ്രപ്രഭംശൈവചാപം കുലച്ചപ്പോൾ കേട്ടനാദംവൈദേഹിയുടെ ഹൃദയംഭേദിക്കവേപൊട്ടിമുളച്ചുപോൽ പ്രണയദുന്ദുഭിനാദം.ലങ്കാലക്ഷ്മിതൻ ധ്വംസനഭേരിയിൽമുങ്ങിനിവർന്നപ്പോൾവിഷ്ണൂലക്ഷ്മിസംയോഗംപോൽ കേളീരവങ്ങളാർന്നീടവേ,നരനാരീമനങ്ങളിൽ സ്വപ്നതുല്യംപ്രണയനേട്ടങ്ങളായിരുന്നുവല്ലോ!വനജോത്സ്നക്കൊപ്പം കളിച്ചുവളർന്നൊരു മുനികന്യകയിൽനുരയ്യ്ക്കപ്പെട്ട പ്രണയംസാഗരത്തിൽ കേളിയാടിയിരുന്നോരുമത്‍സ്യതിന്നകമേ,പെട്ടുപോയൊരുമുദ്രമോതിരത്തിൽ,മറവിയിൽപെട്ടുപോയൊരുപ്രണയചിന്തകൾ മഹാകവിഅകത്തെദാസൻ വെളുപ്പെടുത്തിയതുംകണ്ടമ്പരന്നുനിൽപ്പൂഇന്നീപ്രണയമില്ലാപ്രണയം ചുരത്തുംകമിതാക്കളുടെ ലോകത്തിൽ.ഇന്നീകലികാലത്തിൽ പണക്കൊഴുപ്പിൻലഹരിയാൽ അടിമപ്പെടുംകാമലോപമോഹ ചിന്തയിൽകാലത്തിന്നീക്കിയിരുപ്പിൽ പ്രണയംബാക്കിയാകുമ്പോൾ,ചേതനയറ്റ ശരീരങ്ങൾ മോർച്ചറിയിൽബാക്കിപാത്രങ്ങളാകുമ്പോൾവിരഹതാപമെല്ലാം നോക്കുകുത്തികളാകുന്നു.മറക്കാത്തമാനത്തിൽ,മാതാപിതാഗുരുവാത്സല്യം, യൗവ്വനയുക്തരിൽഅധികപ്രസംഗങ്ങളാകുമ്പോൾപുറംകാലിൽ തൊഴിച്ചുകൊണ്ടുകടന്നുപോകുന്നവർ,…

മലയാളമേ നീ എത്രധന്യ

രചന : ശിവരാജൻ കോവിലഴികം✍ മലനിരകൾ തഴുകുന്ന മലയാളനാട്ടിലെമലയാളമേ നീയെത്രധന്യ !മധുരാക്ഷരങ്ങളാം സ്വര,വ്യഞ്ജനങ്ങളാൽമധുമാരിതീർക്കുന്ന മല്ലാക്ഷി നീ അമ്പത്തിയൊന്നു വർണ്ണങ്ങൾ നിൻശക്തിഅക്ഷയം അക്ഷരമെന്നെന്നുമേചില്ലും അനുസ്വാര,വിസർഗ്ഗവും നിന്നിൽചെന്താമരപോൽ വിരിഞ്ഞുനിൽപ്പൂ കുഞ്ചനും തുഞ്ചനും പെരുമപ്പെടുത്തിയകാവ്യകല്ലോലിനി മലയാളഭാഷ.പച്ചയാംജീവിതം വാറ്റിപ്പകർന്ന വയൽപാട്ടും മഴപ്പാട്ടും നിറഞ്ഞ ഭാഷ. തിരുശംഖിൽ നിന്നെത്തുമമൃതതീർത്ഥംപോലെതെളിവോടെയെത്തുന്ന…

മായികം.

രചന : പള്ളിയിൽ മണികണ്ഠൻ ✍ തിങ്കൾകന്യ ചിരിച്ചൂ, വാനിൽ-കുങ്കുമപൂവുകൾ നിറഞ്ഞുശ്യാമരാവിൻ കാമുകഹൃദയംപ്രണയസരോവരമായി….രാവൊരു ഗന്ധർവ്വനായി. പിടയും മനവും ഹൃദയവുമായിരാവിൻ കൊമ്പിലിരുന്ന്പാടുകയാണപ്പോഴും ദൂരെവിഷാദഗാനംമാത്രംഏതോ രാപ്പാടി. നൂറുകിനാവും നിറവുംതിങ്ങിയമാറിൽ നഖമുനയാഴ്ത്തിമറുകുടിൽതേടിയൊരിണയുടെ സ്നേഹംപാടി രാപ്പാടി…രാവുരുകുന്നൊരു ഗാനം……നോവുണരുന്നൊരു ഗാനം. ഒരുനവയൗവ്വനമുരളികയൂതിദിനകരഗായകനെത്തിരാവിൻ കാമുകഹൃദയംവിട്ട്തിങ്കൾ പകലിലലിഞ്ഞു….രാവിന് മൃത്യുപകർന്നു. പിടയും മനവും…

കൃഷകൻ

രചന : മംഗളൻ. എസ് ✍ കാണാൻ ചേലില്ലാതൊരുവൻകാർവർണ്ണമുള്ളൊര് പുലയൻകാലാകെ ചേറു പുരണ്ടോൻകാലത്തേ പാടത്തണയോൻ തൊഴിലോ ചേറിന്മേലുള്ളോൻതൊലിയോ കറുത്തിരുണ്ടോൻതൊണ്ണൂറുതികഞ്ഞോരുവൻതൊഴിലു നിർത്താത്തോരുവൻ.. കണ്ടം ഉഴുതു മറിപ്പോൻകണ്ടത്തില് വിത്തുവിതപ്പോൻഞാറുകൾ പാടത്ത് നിറപ്പോൻഞാറ്റടി പാത തെളിപ്പോൻ.. മുണ്ടുമുറുക്കിയുടുത്തോൻമുണ്ടകം പാടം നനയ്ക്കാൻപാടത്തെ ജലചക്രത്തിൻപാദം ചവിട്ടും കൃഷകൻ.. മണ്ണിനെ…

പ്രണയം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കാണാൻ കൊതിക്കുമ്പോൾ കണ്ണിൽനിറയുന്നകണ്ണുനീർത്തുള്ളിയെൻ പ്രണയംകേൾക്കാതിരിക്കുമ്പോൾ കേൾവിയിൽ തിരയുന്നമധുരമാംമൊഴിയെന്റെ പ്രണയംപറയാൻകരുതിയ പദപ്രയോഗങ്ങളെപാത്തുവെയ്ക്കുന്നതെൻ പ്രണയംഒരുമാത്രയരികിലായ് ചേർത്തുപിടിക്കുവാൻഉണരുന്നമോഹമെൻ പ്രണയംതാളംപിടിക്കുമെൻ ഹൃദയത്തിൻ സ്പന്ദനംതിരയുന്നവരികളെൻ പ്രണയംതാഴെഞാൻ നിൽക്കുമ്പോളാകാശനീലിമവിതറുന്ന വർണ്ണമെൻ പ്രണയംകാനനച്ചോലതൻ കാൽത്തളകിലുങ്ങുന്നകിലുക്കാംപെട്ടിയെൻ പ്രണയംകാതരമിഴികളിൽ കൺമണിയാളവൾകാത്തുവെയ്ക്കുന്ന ലജ്ജയെൻ പ്രണയംപറയാനറിയാത്ത കേൾക്കാൻ കൊതിക്കുന്നപരിഭവമൊഴിയെന്റെ പ്രണയംപാതിവിരിഞ്ഞൊരു…

” പ്രണയം “

രചന : ഷാജി പേടികുളം✍ പ്രണയമഗ്നിയാണ് !പ്രണയ സാക്ഷാത്കാരംഅഗ്നിക്കു മുന്നിലാണ്.പ്രണയ ഭംഗം വന്നാൽഅഗ്‌നിക്കിരയാണ് :പ്രണയം വിശുദ്ധമല്ലേൽകലഹമാണുറപ്പ്.മാംസത്തിൽ നിബദ്ധമല്ലപ്രണയമെന്നറിയുക !മിഴികളിൽ നോക്കിപ്രണയത്തിന്റെആഴമറിയുക.കർണപുടം മാറോട്ചേർത്തു ഹൃദയത്തിലെപ്രണയ സംഗീതമറിയുകസ്പർശന നിമിഷത്തിൽചതിയുടെ ചൂടറിയുകചിരിയുടെ ഭാവത്തിൽവഞ്ചനയുടെ തുടിയറിയുകപ്രണയമെന്നാൽആത്മാവിനെആത്മാവു കൊണ്ടറിയുന്നഅലൗകിക ജ്ഞാനമത്രെ!മേനിയഴകല്ല, മോഹിപ്പിക്കുംചിരിയും ഭാഷണവുമല്ലമനസുകളൊന്നാവുന്നശിവപാർവ്വതീസംഗമമാകണം പ്രണയം :പ്രണയത്തിന് കണ്ണുണ്ടാകണംകാതുണ്ടാകണംഹൃദയമുണ്ടാകണം.പ്രണയം കണ്ണീരല്ലപുഞ്ചിരിപ്പൂക്കളാവട്ടെ…