രാമഭദ്രം രാമചദ്രപ്രഭം
ശൈവചാപം കുലച്ചപ്പോൾ കേട്ടനാദം
വൈദേഹിയുടെ ഹൃദയംഭേദിക്കവേ
പൊട്ടിമുളച്ചുപോൽ പ്രണയദുന്ദുഭിനാദം.
ലങ്കാലക്ഷ്മിതൻ ധ്വംസനഭേരിയിൽ
മുങ്ങിനിവർന്നപ്പോൾ
വിഷ്ണൂലക്ഷ്മിസംയോഗംപോൽ കേളീരവങ്ങളാർന്നീടവേ,
നരനാരീമനങ്ങളിൽ സ്വപ്നതുല്യം
പ്രണയനേട്ടങ്ങളായിരുന്നുവല്ലോ!
വനജോത്സ്നക്കൊപ്പം കളിച്ചു
വളർന്നൊരു മുനികന്യകയിൽ
നുരയ്യ്ക്കപ്പെട്ട പ്രണയം
സാഗരത്തിൽ കേളിയാടിയിരുന്നോരു
മത്‍സ്യതിന്നകമേ,പെട്ടുപോയൊരു
മുദ്രമോതിരത്തിൽ,
മറവിയിൽപെട്ടുപോയൊരു
പ്രണയചിന്തകൾ മഹാകവി
അകത്തെദാസൻ വെളുപ്പെടുത്തിയതും
കണ്ടമ്പരന്നുനിൽപ്പൂ
ഇന്നീപ്രണയമില്ലാപ്രണയം ചുരത്തും
കമിതാക്കളുടെ ലോകത്തിൽ.
ഇന്നീകലികാലത്തിൽ പണക്കൊഴുപ്പിൻ
ലഹരിയാൽ അടിമപ്പെടും
കാമലോപമോഹ ചിന്തയിൽ
കാലത്തിന്നീക്കിയിരുപ്പിൽ പ്രണയം
ബാക്കിയാകുമ്പോൾ,
ചേതനയറ്റ ശരീരങ്ങൾ മോർച്ചറിയിൽ
ബാക്കിപാത്രങ്ങളാകുമ്പോൾ
വിരഹതാപമെല്ലാം നോക്കുകുത്തികളാകുന്നു.
മറക്കാത്തമാനത്തിൽ,മാതാപിതാ
ഗുരുവാത്സല്യം, യൗവ്വനയുക്തരിൽ
അധികപ്രസംഗങ്ങളാകുമ്പോൾ
പുറംകാലിൽ തൊഴിച്ചുകൊണ്ടു
കടന്നുപോകുന്നവർ, മാനവും വേദവും
അന്യലോകത്തു കാണാകയങ്ങളിൽ
പലപ്രണയങ്ങളിൽ നഷ്ടപ്പെടുത്തവേ,
ചിന്തകൾ മൗനങ്ങളാകുന്നു, പ്രണയം
ചീന്തേരുപൊടിപൊൽ നീറിപ്പുകയുന്നു.
ആരാന്റെ നെഞ്ചകത്തുചവിട്ടിനിന്ന്
അല്ലലുകൾ ഒരുവഴിത്താരയിൽ
നിർജീവമാകുമ്പോൾ, പൊള്ളുന്ന
തീജലങ്ങൾആരാന്റെ ജീവൻ
വെന്തു നീറ്റുമ്പോൾ ചതഞ്ഞുപോകും
പ്രണയം പാതിവഴിയിൽ ജീവനില്ലാ
നീരാവിയാവുന്നു.

By ivayana