പ്രണയമഗ്നിയാണ് !
പ്രണയ സാക്ഷാത്കാരം
അഗ്നിക്കു മുന്നിലാണ്.
പ്രണയ ഭംഗം വന്നാൽ
അഗ്‌നിക്കിരയാണ് :
പ്രണയം വിശുദ്ധമല്ലേൽ
കലഹമാണുറപ്പ്.
മാംസത്തിൽ നിബദ്ധമല്ല
പ്രണയമെന്നറിയുക !
മിഴികളിൽ നോക്കി
പ്രണയത്തിന്റെ
ആഴമറിയുക.
കർണപുടം മാറോട്
ചേർത്തു ഹൃദയത്തിലെ
പ്രണയ സംഗീതമറിയുക
സ്പർശന നിമിഷത്തിൽ
ചതിയുടെ ചൂടറിയുക
ചിരിയുടെ ഭാവത്തിൽ
വഞ്ചനയുടെ തുടിയറിയുക
പ്രണയമെന്നാൽ
ആത്മാവിനെ
ആത്മാവു കൊണ്ടറിയുന്ന
അലൗകിക ജ്ഞാനമത്രെ!
മേനിയഴകല്ല, മോഹിപ്പിക്കും
ചിരിയും ഭാഷണവുമല്ല
മനസുകളൊന്നാവുന്ന
ശിവപാർവ്വതീ
സംഗമമാകണം പ്രണയം :
പ്രണയത്തിന് കണ്ണുണ്ടാകണം
കാതുണ്ടാകണം
ഹൃദയമുണ്ടാകണം.
പ്രണയം കണ്ണീരല്ല
പുഞ്ചിരിപ്പൂക്കളാവട്ടെ :
🌹🌹🌹🌹

By ivayana