ഇനിയും വരുമോ വസന്തകാലം?
മണ്ണിൻെറ മനസ്സിലെ പ്രണയകാലം
കുഞിക്കുരുവികൾ വർണ്ണച്ചിറകിൽ
കുളിരിനെ പൊിതിയുന്ന മഞ്ഞുകാലം
ഇനിയും വരുമോ വസന്ത കാലം?
മണ്ണുമനസ്സ് കൈമാറും കാലം
മലവെള്ളച്ചാട്ടങൾ നെയ്ത നീർപ്പുടവയാൽ
നിള മാറുമറച്ചു നാണിച്ചിരുന്നകാലം
ഓളങ്ങളൊരുക്കിയ അരമണിക്കിങ്ങിണി
കിലുക്കം കരയെ ത്രസിപ്പിച്ചകാലം
ഇനിയും വരുമോ വസന്തകാലം?
പുഴയനുരാഗിയായ് തീരും കാലം
വിളഞ്ഞ നെൽക്കതിരുകൾ തലയാട്ടിത്താരാട്ടി
പാടശേഖരങ്ങളെ പുണരും കാലം
പച്ചപ്പുതപ്പിൽ സ്വപ്നങ്ങൾ നെയ്യുന്ന
ഭൂമിയെ പൊന്നണിയിക്കും കാലം
ഇനിയും വരുമോ വസന്തകാലം?
പാടങ്ങൾ തുടികൊട്ടിപ്പാടും കാലം
കാടും മലകളും കാറ്റിൻെറതാളത്തിൽ
തുളുനാടൻശീലു കൈമാറുംകാലം
പാട്ടിൻെറ താളത്തിൽ ചുവടുവെച്ചങിനെ
പീലിവിടർത്തി മയിലാടുംകാലം
ഇനിയും വരുമോ വസന്തകാലം?
കാനനം കന്മദമണിയും കാലം
തുമ്പപ്പീവിറുക്കുവാൻ തൂവാനത്തുമ്പികൾ
മുറ്റത്തു ചെത്തി നടക്കുംകാലം
മാവേലിത്തമ്പിരാൻ മലനാട്ടിൽ സ്റൃഷ്ടിച്ച
സ്വർഗരാജൃം തിരിച്ചെത്തും കാലം
ഇനിയും വരുമോ വസന്ത കാലം?
മാനുഷരൊന്നു പോൽ വസിക്കും കാലം

മോഹനൻ താഴത്തേതിൽ

By ivayana