രചന : യുനസ് മണത്തല ✍️
മണ്ണായ് അലിയും ദേഹമെല്ലാം
മറഞ്ഞു പോകുന്ന നിഴലുകൾ മാത്രം
കാലം തൊട്ടുപോയ പാതകളിൽ
നമ്മുടെ ചുവടുകൾ മാഞ്ഞുപോകും
ഇന്നലെ തഴുകിയ ചൂടുള്ള ശ്വാസം
നാളെയൊരിക്കൽ കാറ്റായി തീരും
ആരവങ്ങൾ എല്ലാം ശാന്തമായി
നിശ്ശബ്ദതയിൽ ലയിച്ചുചേരും
പക്ഷേ, മണ്ണിൽ മായാത്തത്
മനസിന്റെ സ്നേഹച്ചിഹ്നങ്ങൾ
കരുണയായി വിതച്ച നന്മകൾ
കാലത്തിനപ്പുറം നിലനിൽക്കും
ദേഹം മണ്ണിൽ ലയിച്ചാലും
ധർമ്മം മാത്രം നിലം പിടിക്കും
കണ്ണീർ തുള്ളികൾ വീണിടത്ത്
ഒരു പുതുചെടി മുളയ്ക്കും
വേദനയുടെ ഇരുണ്ട മേഘങ്ങൾക്കപ്പുറം
ഒരു വെളിച്ചം കാത്തിരിക്കും
ജീവിതം ഒരു യാത്ര മാത്രം
വീണ്ടും മണ്ണിലേക്കുള്ള മടക്കം
അവശേഷിക്കുന്നത് നന്മയായ്
മനുഷ്യനിൽ മനുഷ്യൻ തന്നെയാണ്.

