നീ പറഞ്ഞ മഴ
ഇതുവരെ എന്നിൽ
പെയ്തിറങ്ങിയതില്ല
നീ പറഞ്ഞ ചൂട്
ഇതുവരെ എന്റെ
നെഞ്ചു പൊള്ളിച്ചിട്ടില്ല
നീ പറഞ്ഞ തണു
ഇതുവരെയെന്നെ
കുളിർത്തിട്ടില്ല.
നീ പറഞ്ഞ രോമ
ഹർഷങ്ങൾ ഇതുവരെ
എന്നിലലിഞ്ഞട്ടില്ല
നിന്നെ കുറിച്ചെഴുതിയ
ഒരു വരിപോലും ഞാൻ
ആർക്കും വായിക്കാൻ
നൽകിട്ടില്ല.
നീ പിരിഞ്ഞകന്നപ്പോൾ
എന്നിൽ പടർന്ന കനൽ
ഞാനാർക്കും പകുത്ത്
നൽകിയതില്ല
പരിഭവം പറഞ്ഞു നീ
ഇനിയെന്നരുകിൽ
വരുമെന്നറിയില്ല.
നിനക്ക് വേണ്ടി തുറന്നിട്ട
എൻ ഹൃദയജാലകം
എന്നുമെന്നെ കാറ്റത്താടി
കബിളിപ്പിക്കുന്നുണ്ട്.
ഇനിയൊന്നു കാണാനും
മിണ്ടാനും കലഹിക്കാനും
കഴിഞ്ഞെന്നു വരില്ല.
എങ്കിലും ഹൃദയനോവിന്റെ
ആകത്തളങ്ങളിൽ നിന്നെ
കുറിച്ചെഴുതാത്ത ദിവസമില്ല
ഒരിക്കലെങ്കിലും നീ
പകർന്ന ചൂടിന്റെ
തനുവിന്റെ തണുവിന്റെ
മഴയുടെ പുന്നാ
കങ്ങളിൽ പുണർന്നു
കുളിരാൻ ഒരവസരം
ഉണ്ടാകുമോയെന്ന
കാത്തിരിപ്പിലാണ് ഞാൻ
കാലത്തിന്റെ കരുത്താർന്ന
ശക്തിയിൽ പ്രണയത്തിനു
കാൽ മുളച്ചെങ്കിൽ എന്നോർത്ത്
ഞാൻ കാത്തിരിക്കുന്നു
നീ വരുന്ന വഴിയിൽ കൺ നട്ട്
ഇനിയൊരാൾക്കും
കയറി കൂടാൻ അവസരം
നൽകാതെ എന്റെ ഹൃദയ
വാതിൽ നിനക്കായി മാത്രം
പാതി ചാരി നിർത്തുന്നു…
പ്രണയം അത്രമേൽ
ഹ്രസ്വമാ വിസ്‌മൃതി
എന്നിൽ പടർത്തുന്നതാവാ
നീ യെന്ന വികാരത്തിൽ
മാത്രം എന്നെ നയിക്കുന്നത്..

By ivayana

Leave a Reply

Your email address will not be published. Required fields are marked *