എന്തോ മറന്നു ഞാൻ
തിരികെ നടക്കുമ്പോൾ
വഴിയിലായ് കണ്ടൊരു കൂരിരുട്ട്
ഓർമ്മതൻ തിരി നീട്ടി
കത്തിച്ചു വെച്ചപ്പോ
വഴിയിൽ പടർന്നൊരു പൊൻ നിലാവ്.
കണ്ടു മറന്നതോ നോക്കാതെ പോയതോ
അറിയില്ല മുന്നിലായ് പൊന്നുഷസ്സ്.
മുന്നിലേക്കൊന്നു ഞാൻ തെല്ലു നടന്നപ്പോ
കേട്ടു മറന്നൊരു പ്രണയരാഗം.
രാഗത്തിനപ്പുറം ഒഴുകിയ പ്രണയത്തിൻ
തീരത്തു നില്കുന്നു വെണ്ണിലാവ്
തൂവെണ്ണിലാവേ നീ ഒന്ന് നോക്കീടുക
നാണം പൊതിഞ്ഞൊരാ കണ്ണുകളാൽ
പാട്ടങ്ങു മൂളുമ്പോ താളം പിടിക്കുന്ന
കൊലുസ്സിട്ട കാലുകൾ തിരയട്ടെ ഞാൻ.
മുന്നിലെ യാത്രയിൽ ഒരു നാൾ നീ വന്നിടും
അതുവരെ തേടി നടന്നിടും ഞാൻ.

By ivayana