രചന : അഡ്വ. അനൂപ് കുറ്റൂർ ✍️
സിതയായുണരും പകലിലാടാൻ
സുന്ദരയക്ഷിയണിഞ്ഞൊരുങ്ങി
സമയമിരുളും നേരമലറുവാൻ
സൗന്ദര്യമില്ലാത്തരക്കിയക്ഷിയും.
സ്വഭാവമാർന്നു സൃഷ്ടിയിലെല്ലാം
സ്വതസിദ്ധമാർന്നിരുളും പകലും
സത്വമാർന്നു പ്രകൃതിയിലായി
സംഗമില്ലാതീരണ്ടു ഭാവങ്ങൾ.
സൃഷ്ടിജാലമുണരുമുയിരിൽ
സുന്ദരയക്ഷി പ്രകാശകിരണമായി
സ്ഥാനമായോരിരുളിലുലാത്തി
സന്താപമിരുന്നു തേങ്ങുവാനായി.
സുഖവും ദുഃഖവും സജ്ജമായി
സ്ഥായിയായി ജീവനിലുരുവായി
സാമ്യമില്ലാതെയിരുവശങ്ങളായി
സംവേദമായും സുഖസ്വാന്തമായും.
സതതമെങ്ങുമഗ്നിജ്വാലകൾ
സാകേതമാകെ സ് ഫുരണമായി
സന്നമായോരിരുളുണരവേ
സഹാസമെല്ലാമില്ലാതെയായി.
സ്വജീവനഗതിയിലതിവർത്തനം
സ്ഥായിയായോരുന്നതിക്കായി
സംസർഗ്ഗമാർന്നുത്താപരായി
സ്വാന്തമെല്ലാം വിഷാദഭരിതം.
സാജാത്യമായയനേക രൂപം
സർവ്വദായുണരുംമിഴികളിൽ
സന്ദേഹമായവ പടർന്ന് പടർന്ന്
സർവ്വദാപടയണി തുള്ളുവാൻ.
സുന്ദരയക്ഷിക്കോലമുറഞ്ഞാടി
സൂര്യക്കാന്തിയാലുശിരിടുമ്പോൾ
സുദിനമനുദിനംഉഷാറിലാകെ
സത്വരതാളവിഭാതമുണരുന്നു.
സരണിയിലാഘോഷവേളയിൽ
സ്വരമുഖരിതമൃതുവാദനത്താൽ
സുന്ദരയക്ഷിയുറഞ്ഞുമാടിയും
സരസമാർന്നോരാനന്ദഭാവന.
സന്താപമാർന്നിരുളിലാകെ
സവിശേഷമെല്ലാം വിരതമായി
സഞ്ചയമെല്ലാം മൗനമാർന്നു
സംഹാരമാർന്നുയരക്കിയലറി.
സൈരിഭമാർന്നുഹുങ്കാരനാദം
സമാപനതാളധമനഗതിയിൽ
സാഗരമാകെ പ്രക്ഷുപ്തതയാൽ
സൃഷ്ടിയിലായി അമംഗളമായി.
സന്ധാനമായൊരു ഭൈരവിയിൽ
സദാശ്രാവ്യമാകുമുഗ്രതയാൽ
സടകുടഞ്ഞവൾദംഷ്ട്രമുന്തി
സ്തനമാകെയുലച്ചൊന്നാടിടാൻ.
സംഹാരതാണ്ഡവതാളമുരജം
സത്വമാർന്നോരരക്കിതുള്ളി
സ്വാദേറിയ നിണമൂറ്റിയൂറ്റി
സർവ്വരേയും ഹനിക്കാനായി.
സാഹസമൊഴിഞ്ഞിരുളു നീങ്ങി
സഖ്യമായൊരു സ്വസ്തതയാൽ
സൗമ്യഭാവമാർന്ന പ്രകൃതിയും
സ്ഥൈര്യമാർന്നരുണാഭയും.
സഹാസമാടും രക്കിയാനന്ദം
സംസർഗ്ഗത്തിനു ശാന്തിയേകി
സവിധമാകെ സജ്ജനങ്ങൾ
സമ്മോഹനത്താൽ കുരവയിട്ടു.

