എന്റെ പാതകൾ നിന്റെ
ഹൃത്തടത്തിൻ പുളിനം,
തുടക്കവുമൊടുക്കവും
ഒരേ മലയടിവാരബിന്ദു.
എന്റെ മഴകൾ നിന്റെ
സാന്ധ്യമേഘങ്ങളിൽ
ആനന്ദാശ്രുവിൻ
കൂട്ടുതടാകം!
നിന്നെ ഞാൻ കല്ലെറിയുമ്പോൾ
എന്റെ മുഖചിത്രത്തിൽ
ആയിരം വിള്ളലുകൾ.
എന്റെ ദർപ്പണം നീ.
എന്റെ കവിതയുടെ
ചന്ദസ്സും നീ നയനേ
എന്റെ ശ്ലോകങ്ങളിൽ
കാണാക്കരാളികയും നീ.
പിന്നിലായെന്റെ നിഴലിൽ
ഒട്ടുമേ നോവിക്കാതെ
പതിയേ ചവിട്ടുന്നു നീ,
എങ്കിലും ഞാനറിയുന്നു.
ജീവൻ വെക്കുന്നെൻ
ഭൂമിയിൽപ്പതിഞ്ഞരൂപവും
പിന്നെയെൻ
പ്രണയമന്ദാരവും സഖീ.
ഇതാ ഇവിടെ
ഞാനുപേക്ഷിക്കുന്നു
എന്റെയൊളിയമ്പുകൾ
പാർത്തൊരാവനാഴി.
എനിക്കായെരിയുവാൻ
നിന്നിലെത്ര മെഴുതിരികൾ
ദീപ്തമാകുന്നൂ ദീപികേ
കൂട്ടിരിക്കാം ഞാൻ
ഇരുളൊടുങ്ങും വരെ
വിട നിദ്രേ….

By ivayana

Leave a Reply

Your email address will not be published. Required fields are marked *