Category: അറിയിപ്പുകൾ

🌪️ ചുറ്റിക്കളിക്കുന്ന കാറ്റിനോട്🌪️

രചന : കൃഷ്ണമോഹൻ കെ പി ✍ നിത്യസുന്ദരിയാകും പ്രപഞ്ചത്തിൻ മടിത്തട്ടിൽനിദ്രയെപ്പുൽകാൻ ഭൂമിയങ്ങനെ ശയിക്കുമ്പോൾനിത്യയൗവനമാർന്ന മന്ദമാരുതൻ ചെന്ന്നിഷ്ക്കാമമെന്നാകിലുംചെവിയിൽ രാഗം മൂളീനിദ്രയ്ക്കു ഭംഗം വന്ന ഭൂമിയൊന്നെഴുന്നേറ്റുനില്ക്കനീയെന്നു ചൊല്ലി, എന്തിനായ് തഴുകി നീനിശ്ശബ്ദനായിപ്പോയ പവനൻ്റെയുൾക്കാമ്പിലായ്നല്കുവാൻ പാകമൊരു മറുപടി ലഭിച്ചില്ലാ…നീ വെറും വാതം മാത്രം ഭൂദേവി…

പ്രണയം

രചന : പട്ടം ശ്രീദേവിനായർ ✍ ആൽത്തറയിൽ ……ആത്മാവുകാക്കുന്ന …..അമ്മാവനുണ്ടോരു പ്രണയംഅകലങ്ങളിലൊരു പ്രണയം ,,,,,,,അന്ന് .ആരോരുമറിയാതെപ്രണയത്തെ കാത്ത് ഒരുവ്യർത്ഥമാം ഹൃദയരഹസ്യം …..അകലങ്ങളിലായ്കൺ പാർത്തിരിക്കുന്നകാമിനി യാണിന്നുമുള്ളിൽ ..അരികിലെത്താൻ …ഒന്നുതൊടാൻ ……ഇന്നുംകൊതിക്കുന്നു ഉള്ളിൽ ….ഒന്ന് തലോടാൻ മാറിൽ ചേർക്കാൻവൃഥാവിലാകുന്ന സ്വപ്നം !അറിയാത്ത പ്രണയം ദുഃഖം…

“ഉടയാത്ത ചില്ലുകൾ”

രചന : മോനികുട്ടൻ കോന്നി ✍️ ഉടഞ്ഞു വീണു ചിതറിയ ചില്ലുകളെന്റെഹൃദയ താളമായിരുന്ന പ്രണയമല്ലെപൂത്തുലഞ്ഞുനിന്നൊരുത്സവനാളിൽനീയെന്റെ കൈപിടിച്ചണിയിച്ചാദ്യത്തെ കുപ്പിവളകൾ ! വളപ്പൊട്ടുകൾ പെറുക്കി വെച്ചിടാമിനിയുംവളയണിയിക്കാനൊരുത്സവം വരുവോളംവരാതിരിക്കില്ലെന്നെനിക്കറിയാമതിനാൽവളക്കിലുക്കത്തിന്നോർമ്മയിലിരിക്കട്ടെ ഞാൻ ! വല്ലാത്തനൊമ്പരമുണ്ടുള്ളിലെങ്കിലും നിന്റെവയ്യാത്തമെയ്യിന്റെകൂടൊന്നിരിക്കാനെനിക്കുംവല്ലാത്തമോഹമുണ്ടെന്നറിഞ്ഞീടുക നീയുംവയ്യായെന്നോതിപ്പിണങ്ങല്ലെയന്നിനിയെന്നോടും…! വന്നിടും സുന്ദര സ്വപ്നത്തിലന്നുമീ യെന്റെവല്ലായ്മയോടൊത്തുകൂടീടുവാനായി നീയുംവന്നീടുമെന്നറിയിച്ചതിനാലെ സ്വർഗ്ഗവുംവന്നിതു,മന്നിടത്തിലെനിക്കൊപ്പമായിന്നും !

സൂര്യകാന്തി

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ഇരുൾമൂടിനിന്നൊരാ കുന്നിൻ ചരുവിലായ്പനിമതി ചിരിതൂകി വന്നു നിന്നു.ഓടിക്കളിച്ചു നടന്ന പൂംതെന്നലുംകാണാമറയത്തു പോയൊളിച്ചു.നെഞ്ചിലൊരായിരം സ്വപ്നങ്ങൾനെയ്തു ഞാൻസൂര്യൻ വരുന്നതും നോക്കി നിന്നു.പാതിരാ നേരത്തു പോയ കുളിർ കാറ്റ്പുലർകാലേ മേലാട തുന്നിവന്നു.മണവാളൻ വരുമെന്നു കേട്ടപ്പോളെൻ മേനിരോമാഞ്ചം കൊണ്ടു…

🖤പുഴയുടെ നൊമ്പരങ്ങൾ🖤*

രചന : കൃഷ്ണമോഹൻ കെ പി ✍ ചിരിയോടെയടവിയിൽ പിറവിയെടുത്തൊരുഅരുവിയായ് മെല്ലെയുണർന്ന ഈ ഞാൻതരുനിര പിന്നിട്ടങ്ങൊഴുകാൻ തുടങ്ങവേതരമോടെയൊരു പാറ തടസ്സമായീനൊമ്പരപ്പൂവിന്റെ ഒന്നാമിതളായിനിന്നൊരാപ്പാറ കടന്നുപോകാൻനന്നായ് ശ്രമിച്ചു ഞാൻ കാത്തിരിക്കുന്നേരംനാലഞ്ചരുവികൾ കൂട്ടിനെത്തീഒത്തുചേർന്നങ്ങനെപാറ കടന്നപ്പോൾ ഗർത്തത്തിൽവീണതും നൊമ്പരം താൻപതിയെ ഞാനൊരു ചെറു നദിയായി മാറിയീപരിധിയിലെത്തി, ഒഴുകി…

🌂ശങ്കാജന്യമായ ചോദ്യങ്ങൾ, ശങ്കാരഹിതമായ ഉത്തരം🌂

രചന : കൃഷ്ണമോഹൻ കെ പി ✍️ ഉച്ചയ്ക്കു വന്നെൻ്റെ ഉച്ചി തലോടിയഉത്തമനാകുന്ന പൂന്തെന്നലേഉൽക്കർഷം നേടുവാനുത്സുകരായുള്ളഉല്പതിഷ്ണുക്കളെക്കണ്ടുവോ നീ?ഉത്തരം കേൾക്കുവാൻ കാത്തിങ്ങിരിക്കുന്നുഉത്കണ്ഠയോടെയീ ഊഴിയിൽ ഞാൻഉത്പലം തൻ്റെയിതൾ വിരിയും രാവിൻഉന്മത്ത യാമങ്ങൾ മുന്നിലെത്തീഉത്തരമേകുവാൻ വൈകുന്നതെന്തു നീഊനം കൂടാതങ്ങു ചൊല്ലീടുകഊഷരതയ്ക്കൊരു ഉർവരതയുടെഊർജ്ജം പകരുന്ന മാരുതൻ നീഉൾക്കാഴ്ചയില്ലാത്ത…

ആദ്യാക്ഷരഗീതം

രചന : എം പി ശ്രീകുമാർ✍ അതിമോഹന ദിവ്യമീജീവിതയാത്രഅതിമോഹന പാവനജീവിതയാത്രഅതിമോഹം കൊണ്ടതുപങ്കിലമാക്കേണ്ടഅതിമോഹം കൊണ്ടതിൻദുർഗ്ഗതി വേണ്ടഅനുകൂല കാലത്ത്അതിജാഗ്രത വേണംഅതിർ വിട്ടു പോയെന്നാൽആകുലതകളെത്തുംഅടിവച്ചു കേറുമ്പോൾആനന്ദമെങ്കിൽഅടിതെറ്റിപ്പോയെന്നാൽആർത്തനാദങ്ങൾ!ആരോടും പാടില്ലയനീതികളെള്ളോളംആർക്കുമറിഞ്ഞോണ്ടൊരത്തൽകൊടുക്കാതെഅന്നന്നു വേണ്ടുന്ന ജീവിതധർമ്മങ്ങൾആകുന്ന പോലവെചെയ്തു പോകേണംആകുന്ന കാരുണ്യമാരോടും കാട്ടിആ പുണ്യമാത്മാവിലേറ്റു വാങ്ങേണംആദിത്യചന്ദ്രൻമാർപോലെ തെളിഞ്ഞുആദിമധ്യാന്തങ്ങൾനോക്കാതെയാർക്കുംആരതി വെട്ടം പകർന്നുനീ പോകുമ്പോൾആരു മറിയാതെകൈകൂപ്പിനിന്നു…

കാട്ടുചെമ്പകം

രചന : എം പി ശ്രീകുമാർ✍ കാട്ടുചെമ്പകപൂവിനുണ്ടൊരുവാട്ടമില്ലാത്ത ലാവണ്യം !കേട്ടറിവുകൾ പോലുമില്ലാത്തനേട്ടമാകിയ സൗരഭ്യം !കാട്ടുതേനിൽ നുരഞ്ഞിടുന്ന നൽലഹരിയാർന്ന മാധുര്യംതിരയടിക്കുന്നുള്ളിലങ്ങനെതിരികൊളുത്തി സുസ്മിതം !തരുണസൂര്യകിരണമേറ്റുതരളിതയായ് തീരവെനിറശലഭങ്ങൾ നിലക്കാതെ ചുറ്റുംനടനമാടി നില്ക്കുന്നുകാട്ടുചെമ്പകപൂവവിടൊരുകനകവസന്തമായികാട്ടുചെമ്പകപൂവിളങ്ങുന്നുകാട്ടുറാണിയെ പോലവെ !

ഓർമ്മകൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഓർമ്മകൾ നാട്ടിൻ പുറത്തെഇടവഴിയിലൂടെമഴ നനഞ്ഞു നടക്കുന്നുഒരു കാറ്റ് ഓടി വന്ന്കൈ പിടിച്ചു വലിക്കുന്നുതവളക്കണ്ണൻ കുഴികളിൽകലങ്ങിയ വെള്ളം നിറയുന്നുഅടഞ്ഞ ശബ്ദത്തിൽപാടുന്നു ഉറവകൾ ചോർന്നൊലിക്കുന്നഅകത്തളത്തിലെ പിഞ്ഞാണത്തിൽ വീണ മഴത്തുള്ളികൾമണിക്കിലുക്കമുണ്ടാക്കുന്നുകീറിയ തഴപ്പായ ചുരുട്ടിക്കൂട്ടിചുമരിനരികിലേക്ക് നീങ്ങിയിരിക്കുന്നുഎലികളുടെ കരകര ശബ്ദംഭയത്തിൻ്റെ നെല്ലിപ്പടി കാണിക്കുന്നു…

റിപ്പബ്ലിക്ക്

രചന : രാജേഷ് കോടനാട്✍ വിശന്നുവെന്ന കുറ്റത്തിന്രക്തസാക്ഷിയാവേണ്ടി വന്നഹതഭാഗ്യരുടെ ഇന്ത്യപിച്ചിപ്പറിച്ച പെൺമൊട്ടുകളുടെ മേനിചുട്ടു തിന്നുന്നഅധികാരിവർഗ്ഗത്തിൻ്റെഇന്ത്യതഴമ്പു പൊട്ടിയ കർഷകരുടെകിനാവിൻ മുനമ്പിൽനിരാശയുടെ നികുതി ചുമത്തിയഇന്ത്യകേവലം മതത്തിൻ്റെ പേരിൽരാമനെയും റഹ്മാനെയുംറോബർട്ടിനെയുംവിഭജിച്ചവരുടെ ഇന്ത്യപ്രണയത്തെകടും കഠാരകൾക്കൊറ്റുക്കൊടുത്ത്ഉന്മാദത്തെ ഉച്ചിയിലേറ്റു വാങ്ങിയഭ്രാന്തൻ യൗവ്വനങ്ങളുടെ ഇന്ത്യമാതൃത്വത്തിന് തന്നെ ഭീഷണിയായവീട്ടമ്മമാരുടെപീഡനലീലകൾ പേറുന്ന ഇന്ത്യകൂരക്കുള്ളിൽ കിടന്നുറങ്ങുന്നകൂടപ്പിറപ്പിനെകുത്തിക്കുടലുതുരക്കുന്നവരുടെഇന്ത്യകൂട്ട…