Category: ടെക്നോളജി

കവിതകൾപറയുന്നത്

രചന : സഫി അലി താഹ✍ വായിക്കാതെ അനാഥമാക്കുന്നകവിതകൾ തളർന്നുവീണ്മരിക്കുമത്രേ…..!!വായനകൊണ്ട് മാത്രംആത്മശാന്തി ലഭിക്കാത്തചില കവിതകളുമുണ്ട്.ഒന്ന് ശ്രദ്ധിക്കൂ,നിങ്ങളിപ്പോൾ കേൾക്കുന്നില്ലേ?കൊഴിഞ്ഞുവീഴുന്നഓരോ തുള്ളി കണ്ണുനീരിന്നിടയിലൂടെചില കവിതകൾ പതംപറയുന്നത്,ഹൃദയം കോർത്തെഴുതുമ്പോൾപൊടിഞ്ഞുവീണഹൃദയത്തുണ്ടും,രക്തത്തുള്ളികളും കാണാതെ,അർഥം മനസ്സിലാക്കാതെനിങ്ങളെന്നിലേക്കിടുന്നഓരോ ഇഷ്ടവും,വാക്കിൻത്തുമ്പുകളുംഎനിക്കെന്ത് നൊമ്പരമാണെന്നോ!!ഹേ മനുഷ്യരെ,ചേർത്തുപിടിക്കുമ്പോൾ,ഉള്ളാഴങ്ങളിൽ പ്രവേശിക്കുമ്പോൾഉൾത്തുടിപ്പറിയാൻ ശ്രമിക്കണേ!

മത്സ്യം;ജലത്തിന്റെ താവോ …

രചന : കെ ജയനൻ ✍ ജലംജീവന്റെ അടിവേര്ജലഛായപരൽമീനുകളുടെനിശബ്ദ സഞ്ചാരംജല സംസാരംജല ഹിംസആദിമ പൂർവ്വികരുടെസൃഷ്ടി സംഗമം ;ജീവന സ്നാനംചക്രവാളംതുറക്കപ്പെട്ട ജല വാതായനങ്ങൾജല തരംഗംഅരൂപികളുടെസ്വത്ത്വാശരീരി…ജീവന്റെഅടിവേരറ്റുപോകുന്നമഹാകാല വിസ്ഫോടനത്തുടിപ്പ്…മുനകൂർത്ത ചൂണ്ടചേറിൽ നിന്നും പിഴുതെടുത്ത മണ്ണിരയജ്ഞഭോജ്യം;ചൂണ്ടയിൽ പിടയുന്ന മണ്ണിരഒരിര മറ്റൊരിരയ്ക്ക് അന്നമാകുന്നഹിംസയുടെ അന്നമയ ചാക്രികത ;പരമഹിംസരുചിയുടെ നാവേറ്അവൻചൂണ്ടക്കോൽ…

ലോക ബാലികാദിനത്തിൽ

രചന : സിന്ദുകൃഷ്ണ✍ ബാലികേ നീയൊരുപൂവായ് വിടരൂവീടകമാകെപൂന്തേൻ നിറക്കൂ…ബാലകൻമാരൊടൊത്തുചേർന്നു , വളർന്നു നീമഞ്ഞിൻ വൈഡൂര്യമണിയായ് തിളങ്ങൂ…തനുവിലിഴയുംകരങ്ങൾ കണ്ടാൽബാലികേ,നീയൊരു ജ്വാലയാകൂ …അനിഷ്ടങ്ങളൊന്നുംമറച്ചിടാതെ, അനീതി കണ്ടാൽമൗനിയാകാതെ ബാലികേനീയുണർന്നിരിക്കൂ…കുസൃതി കുടുക്കയാംപൂന്തിങ്കളേകനിവിൻ്റെ പുഞ്ചിരിപൊഴിച്ചിടൂ നീ…ആനന്ദമേകൂബന്ധങ്ങളിൽ നീനിലാവായുദിക്കൂനിറഞ്ഞുല്ലസിക്കൂ..സ്നേഹക്കടലിൻതിരകളാകൂഹർഷമീ ഭൂമിയിൽനിറച്ചുവെയ്ക്കൂ…

ഒറ്റപ്പെട്ടവരുടെ ചിരി

രചന : സജിത് കുമാർ ഇല്ലത്തുപറമ്പിൽ ✍️ ഒറ്റപ്പെട്ടു ജീവിക്കുമ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്.ഓ, കഷ്ടം തന്നെ.എന്തൊരു ജീവിതമാണത്?ഇവർക്ക് കണ്ണീർ ഗ്രന്ഥികൾ ഇല്ലേയെന്ന്നമ്മൾ സംശയിച്ചുപോകും.ചുമക്കാൻ പറ്റാത്തത്ര ഭാരംതലയിൽ ചുമന്നു നടക്കുന്ന കാലത്തുംഅവർ ചിരിച്ചിട്ടുണ്ടായിരിക്കും.ഒരിക്കൽ ഒരുപാട് സ്നേഹിച്ചവർ തള്ളിപ്പറയുമ്പോഴുംഅവരുടെ ചുണ്ടിൽ നിന്നും ചിരി മാറിയിട്ടുണ്ടാവില്ലപ്രിയപ്പെട്ടവർ…

മുറ്റത്തെ മൂവാണ്ടൻ മാവ് .

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ മുറ്റത്തെ മൂവാണ്ടൻ മാവു പൂത്തുകന്നിപ്പൂംങ്കുല കാറ്റിലാടികുട്ടികൾ ആർത്തുചിരിച്ചു നിന്നു തത്തമ്മതത്തിക്കളിച്ചു വന്നു.ഉണ്ണിപ്പൂവൊന്നു വിരിഞ്ഞു കാണാൻ കൊതിയോടെനോക്കിയിരുന്നു ഞാനും .പൂക്കൾ വിരിഞ്ഞെല്ലാം കായ്കളായിപച്ചഉടുപ്പിട്ട കണ്ണിമാങ്ങ.മാമ്പഴമുണ്ണുന്ന കാര്യമോർത്ത്പുള്ളിക്കുയിലൊരു പാട്ടുപാടികൊതി മൂത്തൊരണ്ണാനും,കാവതിക്കാക്കയും കുശലംപറഞ്ഞവർ കൂടെയെത്തി.വെയിലേറ്റു വാടാതിരിക്കുവാനായ്തെങ്ങോല കൈയ്യാൽ…

ശ്രീരാമസ്തുതി

രചന : എം പി ശ്രീകുമാർ✍ നമസ്തേ രഘൂത്തമഅയോധ്യാധിപതെഅഖില ലോകേശശ്രീരാമചന്ദ്ര നമസ്തേ സീതാസമന്വിതലക്ഷ്മണ വന്ദിതഹനുമത്സേവിതശ്രീരാമചന്ദ്ര നമസ്തേ കൗസല്യാത്മജകൗശികപ്രിയകാരുണ്യസുസ്മിതശ്രീരാമചന്ദ്ര നമസ്തേ ദശരഥനന്ദനദശമുഖനാശനസജ്ജനരക്ഷകശ്രീരാമചന്ദ്ര നമസ്തേ മഹിതമനോഹരമാരുതീസേവിതമാരീചനിഗ്രഹശ്രീരാമചന്ദ്ര നമസ്തേ ധനുർദ്ധരധരിത്രീപാലകധന്യപൂരുഷശ്രീരാമചന്ദ്ര നമസ്തേ രമാകാന്തരമണീയരൂപരാക്ഷസനിഗ്രഹശ്രീരാമചന്ദ്ര നമസ്തേ ലക്ഷ്മീയലങ്കൃതലക്ഷ്മണപൂർവ്വജലക്ഷണമോഹനശ്രീരാമചന്ദ്ര നമസ്തേ സീതാവല്ലഭസേതുബന്ധനസത്ചിദാനന്ദശ്രീരാമചന്ദ്ര നമസ്തേ സൂര്യവംശജസൂനകളേബരസുഗ്രീവസഖേശ്രീരാമചന്ദ്ര നമസ്തേ ഹൃഷീകേശഋഷീവന്ദിതഋഷികല്പശ്രീരാമചന്ദ്ര നമസ്തേ…

വിമാന മോഡിൽ ആശയവിനിമയം

രചന : ജോർജ് കക്കാട്ട് ✍ ഒരിക്കൽ എനിക്ക് ഒരു സെൽ ഫോൺ ഉണ്ടായിരുന്നു.ഉടമ്പടി അധികനാൾ നീണ്ടുനിന്നില്ല.മിക്കപ്പോഴും, നിങ്ങൾ അത് ഊഹിച്ചു,വരിയിൽ കാത്തു നിന്നു. എന്റെ “സെൽ ഫോൺ” ശരിക്കും ശാഠ്യമായിരുന്നു,എന്തുതന്നെയായാലും – വേഗത്തിലുള്ള ഡാറ്റ.അതിൽ ഒരു വൈറസ് പിടികൂടുന്നുനിങ്ങൾ അത്…

സുപ്രഭാതം

രചന : സിജി ഷാഹുൽ ✍ ആഴക്കടലിൽ നിന്നുംസ്വർണ കലശം പൊന്തിതെന്നിത്തെറിച്ചൂ പോയെആകാശമച്ചകത്തിൽ തുള്ളി തുളുമ്പി വീണേതങ്കമയൂഖമൊന്നായ്അത്ഭുതം കൂറിനിന്നേആരാമമൊന്നാകയും തങ്കത്തേരുന്തിക്കൊണ്ടേപൊൻമാനുയർന്നു പൊങ്ങിവെള്ളിത്തുണ്ടാകാശത്ത്നീലക്കുറിവരച്ചേ മഞ്ഞുറഞ്ഞുള്ളോരുണ്മമുല്ലച്ചെടിയിൽ വീണേമലയോരത്തെങ്ങുനിന്നോകള്ളക്കാറ്റൊന്നു വന്നേ കുളിരിട്ടു വയലോരത്ത്കൊറ്റികൾ ചൂളി നിൽക്കേചിന്നിച്ചിതറി വീണേപുലരി പ്പൂ മണ്ണിലേക്ക് വിണ്ണകത്തുത്സവമായ്പകൽ പൂക്കൾ വന്നിറങ്ങിതോരാതെ പെയ്ത…

എൻ്റെ പരിണാമഘട്ടങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ അമ്മയുടെഗർഭപാത്രത്തിന്റെവാതിൽ തുറന്ന്ഞാൻഭൂമിയിൽഅവതരിച്ചപ്പോൾതൊള്ളതുറന്ന് കരഞ്ഞ്മാളോരെസാന്നിധ്യംഅറിയിച്ചിരിക്കണം.അമ്മയുടെഅമ്മിഞ്ഞക്കണ്ണുകൾഎന്റെവായിൽ തിരുകിഎന്നെനിശബ്ദനാക്കിയിരിക്കണം.ഗർഭപാത്രം തന്നെഉടുപ്പായിരുന്നത് കൊണ്ട്പിറന്നാൾവേഷത്തിലായിരുന്നിരിക്കുംഎന്റെ അവതാരം.അമ്മവാത്സല്യംമുലപ്പാലായി ചുരത്തിഎന്റെകത്തലടക്കിയിരിക്കണം.പൊക്കിൾക്കൊടിമുറിച്ചാൽ പിന്നെഅതല്ലേ രക്ഷ?അങ്ങനെദിവസങ്ങൾകടന്നു പോയിരിക്കണം.ഇതിനിടയിൽമുത്തശ്ശിയോ,ചിറ്റമ്മമാരോഎന്നെകോരിയെടുത്ത്സ്നാനപ്പെടുത്തിയിട്ടുണ്ടാകും.ബേബി പൗഡർപൂശി,കണ്ണെഴുതിച്ച്,പൊട്ടു തൊടീച്ച്,ഒരു ബ്യൂട്ടി സ്പോട്ടുംമുഖത്ത് കുത്തി,കുഞ്ഞുടുപ്പ് ധരിപ്പിച്ച്,സ്വർണ്ണമാല ചാർത്തി,കൈകാലുകളിൽസ്വർണ്ണത്തളകൾ ചാർത്തിസുന്ദരനാക്കിയിരിക്കണം.അമ്മയുടെഅമ്മിഞ്ഞപ്പാൽവറ്റിയതോടെവീണ്ടുംഞാൻവിശ്വരൂപം കാട്ടിഅലമുറയിട്ടിരിക്കണം.ചെറിയ തോതിൽമർദനവും,തുടർന്ന് ലാളനയുംഏറ്റുവാങ്ങിയിരിക്കണം.തിളപ്പിച്ചപശുവിൻ പാൽചൂടാറ്റി,മധുരമിട്ട്കുപ്പിവായയ്ക്ക്,അമ്മിഞ്ഞക്കണ്ണ് പോലുള്ളനിപ്പിൾഫിറ്റ് ചെയ്ത്എന്റെ വായിൽകുത്തിയിറക്കിഅലമുറക്ക്വിരാമമിട്ടിരിക്കണം.അമ്മയുടെസാമീപ്യംവിരസമായതോടെയായിരിക്കണംഅച്ഛനുംഅമ്മാവന്മാരുംചിറ്റമ്മമാരുംമച്ചിൽ നിന്ന്…

ശങ്കരനാഥൻ

രചന : ഹരികുമാർ കെ പി✍ ശങ്കരശൈലസദസ്സേ നിന്നിൽപുണ്യം പൂക്കുന്നുആദിമമന്ത്രപ്പൊരുളേ നിന്നിൽതമസ്സുമകലുന്നുഗംഗാധരനുടെ ശൗര്യപരീക്ഷണമെന്നിൽ അരുതരുതേഓംകാരത്തിൻ ഡമരുതാണ്ഡവമെന്നിൽ നിറയണമേചുടലപുരീശാ കൈലാസേശാമാനസമന്ത്രം നീഅഖിലം കാക്കണമടിയനു വേണ്ടി തിരുവരമരുളണമേനാഗത്തിൻ തിരുഭൂഷണമാൽ നീസർവ്വം നിറയുമ്പോൾഅഖിലാണ്ഡത്തിൻ അപ്പണമായികൂവളഹാരമിതാപരീക്ഷണങ്ങൾ വേണ്ടാ അടിയനുപ്രസാദമേകീടൂപ്രസന്നശ്രീയായ് പ്രകാശമാകൂഇരുളു വെളുക്കട്ടെരാവും പകലും ബ്രഹ്മാണ്ഡത്തിൻദിനങ്ങൾ തീർക്കുന്നുനിൻ സ്നേഹത്താൽ…