ബാലികേ നീയൊരു
പൂവായ് വിടരൂ
വീടകമാകെ
പൂന്തേൻ നിറക്കൂ…
ബാലകൻമാരൊടൊത്തു
ചേർന്നു , വളർന്നു നീ
മഞ്ഞിൻ വൈഡൂര്യ
മണിയായ് തിളങ്ങൂ…
തനുവിലിഴയും
കരങ്ങൾ കണ്ടാൽ
ബാലികേ,
നീയൊരു ജ്വാലയാകൂ …
അനിഷ്ടങ്ങളൊന്നും
മറച്ചിടാതെ, അനീതി കണ്ടാൽ
മൗനിയാകാതെ ബാലികേ
നീയുണർന്നിരിക്കൂ…
കുസൃതി കുടുക്കയാം
പൂന്തിങ്കളേ
കനിവിൻ്റെ പുഞ്ചിരി
പൊഴിച്ചിടൂ നീ…
ആനന്ദമേകൂ
ബന്ധങ്ങളിൽ നീ
നിലാവായുദിക്കൂ
നിറഞ്ഞുല്ലസിക്കൂ..
സ്നേഹക്കടലിൻ
തിരകളാകൂ
ഹർഷമീ ഭൂമിയിൽ
നിറച്ചുവെയ്ക്കൂ…

സിന്ദുകൃഷ്ണ

By ivayana