ശങ്കരശൈലസദസ്സേ നിന്നിൽ
പുണ്യം പൂക്കുന്നു
ആദിമമന്ത്രപ്പൊരുളേ നിന്നിൽ
തമസ്സുമകലുന്നു
ഗംഗാധരനുടെ ശൗര്യപരീക്ഷണമെന്നിൽ അരുതരുതേ
ഓംകാരത്തിൻ ഡമരുതാണ്ഡവമെന്നിൽ നിറയണമേ
ചുടലപുരീശാ കൈലാസേശാ
മാനസമന്ത്രം നീ
അഖിലം കാക്കണമടിയനു വേണ്ടി തിരുവരമരുളണമേ
നാഗത്തിൻ തിരുഭൂഷണമാൽ നീ
സർവ്വം നിറയുമ്പോൾ
അഖിലാണ്ഡത്തിൻ അപ്പണമായി
കൂവളഹാരമിതാ
പരീക്ഷണങ്ങൾ വേണ്ടാ അടിയനു
പ്രസാദമേകീടൂ
പ്രസന്നശ്രീയായ് പ്രകാശമാകൂ
ഇരുളു വെളുക്കട്ടെ
രാവും പകലും ബ്രഹ്മാണ്ഡത്തിൻ
ദിനങ്ങൾ തീർക്കുന്നു
നിൻ സ്നേഹത്താൽ ഭൂതലമാകെ പ്രസരിപ്പാകുന്നു
ദിക്കുകളിരുണ്ടു ശബ്ദവിതാനം
കാറുകളിരുളുന്നു
നന്മകളായി നാദബ്രഹ്മം
നമ്മളിലൊഴുകുന്നു
നിറകണ്ണായി പ്രപഞ്ചസത്യം നീയായ് മരുവുമ്പോൾ
ഹര ഹര ശങ്കര പാദം പൂകാനടിയൻ കേഴുന്നു

ഹരികുമാർ കെ പി

By ivayana