ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

ആഴക്കടലിൽ നിന്നും
സ്വർണ കലശം പൊന്തി
തെന്നിത്തെറിച്ചൂ പോയെ
ആകാശമച്ചകത്തിൽ

തുള്ളി തുളുമ്പി വീണേ
തങ്കമയൂഖമൊന്നായ്
അത്ഭുതം കൂറിനിന്നേ
ആരാമമൊന്നാകയും

തങ്കത്തേരുന്തിക്കൊണ്ടേ
പൊൻമാനുയർന്നു പൊങ്ങി
വെള്ളിത്തുണ്ടാകാശത്ത്
നീലക്കുറിവരച്ചേ

മഞ്ഞുറഞ്ഞുള്ളോരുണ്മ
മുല്ലച്ചെടിയിൽ വീണേ
മലയോരത്തെങ്ങുനിന്നോ
കള്ളക്കാറ്റൊന്നു വന്നേ

കുളിരിട്ടു വയലോരത്ത്
കൊറ്റികൾ ചൂളി നിൽക്കേ
ചിന്നിച്ചിതറി വീണേ
പുലരി പ്പൂ മണ്ണിലേക്ക്

വിണ്ണകത്തുത്സവമായ്
പകൽ പൂക്കൾ വന്നിറങ്ങി
തോരാതെ പെയ്ത മാരീ
ചൂളിപ്പോയ് പാഞ്ഞൊളിച്ചേ

പുലരി തുടുത്തു വന്നേ
കളിയാട്ടം കണ്ട് നിന്നേ
കൈകൊട്ട് പൊന്നാങ്ങളേ
കൈകൊട്ട് നാത്തൂൻമാരേ

By ivayana