അട
രചന : ബിജു കാരമൂട് ✍ അരിവട്ടീലുമിയിട്ട്വെളുത്തുള്ളി ചതച്ചിട്ട്മുളങ്കമ്പുമൊടിച്ചിട്ട്പഴന്താക്കോൽ പലതിട്ട്അതിൻമീതെപെരുംപൂവൻചവിട്ടിയ പിടയിട്ടകുലുങ്ങാത്തപുതുമുട്ട യടുക്കിവച്ച്കെറുവിച്ചുനടക്കുന്ന പിടക്കോഴിയടപ്പെണ്ണെപിടിച്ചുവന്നടവയ്ക്കുംഇടയ്ക്കമ്മച്ചിചുനമാങ്ങ പഴുപ്പിക്കുമിരുട്ടത്തെമുറിമൂലയ്ക്കിടയ്ക്കിടെയവർചെന്നുപൊരുന്നിരിക്കുംസമയംപോലടക്കോഴിക്കരിമണി പെരുംഗോതമ്പെളുപ്പത്തിൽ കുടിക്കുവാൻചിരട്ടവെള്ളംദിനരാത്രമിരുപത്തൊന്നണയുമ്പോൾപുലർകാല പ്പുതുമുട്ടയുടഞ്ഞെത്തുംകിയോ കിയോകൾചിലതെല്ലാമിടനെഞ്ചിലടവച്ചുപിടിച്ചാലുംവിരിയാതെവിരിയാതെവെറും ചീമുട്ടവിരിഞ്ഞൊന്നായിറങ്ങിയകലപിലക്കുതൂഹലംതടുത്തുറ്റാൽകമഴ്ത്തിയങ്ങൊളിച്ചുവയ്ക്കുംഒളിച്ചാലും മറച്ചാലുംഅവയ്ക്കൊപ്പംവിരിഞ്ഞിട്ടുണ്ടൊരുവേട്ടച്ചതിക്കഥ തിരികെ റാഞ്ചാൻഒരു ചക്കിപ്പരുന്തുണ്ട്മഴച്ചോലക്കുറുക്കന്മാർപലരുണ്ട്മുളങ്കാട്ടിൽ മുഴങ്ങുന്ന മലമ്പൂച്ചച്ചിരിയൊച്ചപതികാലം പതുങ്ങുന്നയിണച്ചെങ്കീരിഉയിരോടെ വിഴുങ്ങുവാൻഫണം വിരിച്ചിരിക്കുന്ന കരിമൂർഖൻകലികാലച്ചതിച്ചെന്നായ്ക്കൾമുറിവുകൾക്കൊരുമരുന്നരച്ചിട്ടമരമഞ്ഞൾകുടംകൊട്ടിയുയിർപ്പിക്കുംപഴയ സൂത്രംഇതുപൂവനിതുപിട തിരിയുന്നവരെക്കാലംഅറിയില്ലകിളിയെത്ര പിഴച്ചു…
🙈 പ്രകൃതീശ്വരീ, നിന്നെ സ്ത്രീയായ് സ്മരിച്ചോട്ടെ🐵
രചന : കൃഷ്ണമോഹൻ കെ പി✍ ഒരു വസന്തദ്യുതിയുണർത്തി നീയൊരുങ്ങുമ്പോൾഅരികിൽ വന്നൊന്നോമനിയ്ക്കാനാഗ്രഹിച്ചൂ ഞാൻഅധരമിത്ര മധുരമായി പുഞ്ചിരിയ്ക്കുമ്പോൾമധുരിത, മധു ബിന്ദുവൊന്നു, കണ്ടു ഞാനവിടെതില പുഷ്പസമമാകും നാസിക തന്മേൽതിളങ്ങുന്ന, മൂക്കുത്തി കണ്ടു നില്പൂ ഞാൻവരമഞ്ഞൾ കണക്കുള്ള മുഖപത്മത്തിൽവിരിയുന്ന ഭാവഹാവ വീചികൾ മുന്നിൽകരങ്ങളെക്കൂപ്പിയങ്ങു നമിച്ചു നില്ക്കുംകതിരവൻ…
സന്ദേശകാവ്യം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കാനനച്ചോലയിൽകണ്ണാടി നോക്കികസ്തൂരി പൂശുംമാൻപേടകളേഎൻ കൺമണിയുടെകവിൾത്തടത്തിൽകസ്തൂരി പൂശാൻമറന്നതെന്തേകാർകൂന്തലഴിച്ചിട്ടുനറുതാളിയരച്ച് വെച്ചുനീരാടാനിറങ്ങുംകാർമേഘങ്ങളേഎൻ പ്രിയ സഖിയുടെഅളകങ്ങളിൽ തേക്കാൻനറുതാളിയുമായി നീവരാഞ്ഞതെന്തേമാനത്തെ മണവാട്ടിക്ക-ണിയുവാൻ തങ്കത്തിൻമണിമാല തീർക്കുന്നപൊൻനിലാവേഎൻ മണവാട്ടിക്ക്പുമേനി മൂടുവാൻപൊന്നാഭരണം നീതീർക്കാഞ്ഞതെന്തേകുന്നിൻ പുറങ്ങളിൽഏകാന്ത കാമുകനായിഅനുരാഗഗാനം മൂളുംപുന്തെന്നലേഎന്നകതാരിലെതമ്പുരാട്ടിക്കായൊരുസന്ദേശകാവ്യം നീമൂളുകില്ലേ….മൂളുകില്ലേ..?
സംസ്കാരം
രചന : ഠ ഹരിശങ്കരനശോകൻ✍ കൂടെയുണ്ടായിരുന്നൊരാളല്ലേ കൂട്ടായിരുന്നില്ലേ ചത്ത് കെട്ട് പോയില്ലേ രണ്ട് വാക്കെഴുതിക്കളയാമെന്നോർത്ത് ഓർമ്മകളിട്ട് വെച്ചിരിക്കുന്ന ചാക്ക് കുടഞ്ഞിട്ടിട്ടതും നോക്കിയിരിക്കവെ,കൂടെയുണ്ടായിരുന്നയാൾ കൂട്ടായിരുന്നയാൾ ചത്ത് കെട്ട് പോയയാൾ തോളത്ത് കൈയിട്ടുമ്മെച്ച്,“കൂടെയുണ്ടായിരുന്നൊരാളല്ലേ ഞാൻ, കൂട്ടായിരുന്നില്ലേ നീ, ചത്ത് കെട്ട് പോയില്ലേ ഞാൻ, നിനക്കും…
കൊറോണക്കാലത്തെകർക്കടകമഴ
രചന : അൻസാരി ബഷീർ✍ പഞ്ഞിമേഘം മുഖംകറുത്തൂഴിയുടെപഞ്ഞമാസക്കണ്ണിലൂടൊഴുകുന്നു!കഞ്ഞിമുക്കി, കിനാവുണക്കാനിട്ടനെഞ്ഞിലാകെ പെരുമഴപ്പെയ്ത്തുകൾ! വറ്റുണങ്ങിപ്പിടിക്കും കലത്തിൻ്റെവക്കിലൊട്ടിപ്പിടിച്ച നേത്രങ്ങളിൽഉപ്പുനീര് തുളുമ്പി, വിശപ്പിൻ്റെകയ്പു തേവിക്കളഞ്ഞൂ കുരുന്നുകൾ! രക്തയോട്ടത്തിലണകെട്ടി,മസ്തിഷ്ക –മൊട്ടുഭാഗം തളർന്ന പെറ്റമ്മ തൻനിത്യനോവിൽ കുതിർത്തിട്ട കണ്ണുകൾകുത്തിനോവിക്കയാണെൻ്റെ പുണ്ണുകൾ! മാരിപെയ്തു കുതിർന്നെൻ്റെ ജീവനിൽചാരിനിന്നു കിതയ്ക്കുന്നു നാലുപേർ!നേരിടാനായ് കുതിയ്ക്കുമ്പൊളാേ മഹാ-മാരിയെന്നെ…
പ്രവാസിയുടെ പട്ടി .
രചന : ഉണ്ണി അഷ്ടമിച്ചിറ✍ പ്രവാസിയുടെ പട്ടി ഇപ്പോൾ കുരയ്ക്കാറേയില്ല. തീർത്തും ക്ഷീണിതനാണവൻ. ഹൈദറിൻ്റെ അവസ്ഥയും മറ്റൊന്നല്ല. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയ്ക്ക് ഹെർമ്മൻ എന്നാണ് പേരെങ്കിലും നാട്ടുകാർ പ്രവാസിയുടെ പട്ടീന്നാണ് വിളിക്കാറ്. പ്രവാസം അവസാനിപ്പിച്ചെത്തിയപ്പോൾ പ്രൗഡി കൂട്ടാൻ വേണ്ടി ഹൈദർ…
വായന മരിക്കുമ്പോൾ
രചന : ടി.എം. നവാസ് വളാഞ്ചേരി ✍ വിശ്വാത്തൊര സാഹിത്യ പ്രതിഭ വില്യം ഷേക്സ്പിയർ . ജനനവും മരണവും ഏപ്രിൽ 23 ൽ സംഭവിച്ച അത്ഭുത പ്രതിഭ. ആ മഹാ പ്രതിഭയുടെ പാവനസ്മരണാർത്ഥം യുനസ്കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കുന്നു.…
നടൻ മാമുക്കോയ അന്തരിച്ചു.
എഡിറ്റോറിയൽ ✍ നടൻ പപ്പുവിന് ശേഷം കോഴിക്കോടൻ ഭാഷ വളരെ രസകരമായി അവതരിപ്പിച്ച് അതിനെ ജനകീയമാക്കിയ നടനായിരുന്നു മാമുക്കോയ. മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഹാസ്യം മാത്രമല്ല, തനിക്ക് സീരിയസ് റോളുകളും വില്ലൻ വേഷങ്ങളും ചെയ്യാൻ തനിക്ക്…
വേനൽ മഴ.
രചന : സതി സുധാകരൻ പൊന്നുരുന്നി✍ കൊന്നമരം പൂത്ത നാളിൽ,മീനച്ചൂടേറുന്ന നേരം ,പക്ഷിമൃഗാദികളെല്ലാംകുടിനീരുതേടി നടന്നു.മാനത്തെ കാർമുകിൽകണ്ട്വേഴാമ്പൽ നിന്നു കരഞ്ഞു.മുകിലിൻ മനമൊന്നലിഞ്ഞ് ,ഒരു തുള്ളിയ്ക്കൊരു കുടമായി,മഴ പെയ്തു ഭൂമി കുളിർത്തു.തേനൂറും മധുര ഗീതത്താൽകുയിലുകൾ പാടിപ്പറന്നു.സ്വർണ്ണക്കസവുകൾ മിന്നികൊന്നമരം പൂത്തുലഞ്ഞു.കാതിലെ ലോലാക്കു പോലെഇളം കാറ്റിലാടിക്കളിച്ചു.കണിവെള്ളരി പൂത്താലമേന്തി,കണ്ണനെ…
അഗസ്റ്റിൻ പോളിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ
ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ സീനിയർ നേതാവും,സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ഹഡ്‌സൺ വാലി മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്റെ ഭർത്താവ് അഗസ്റ്റിൻ പോളിന്റെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…
