കണി കഴിഞ്ഞാൽ!
രചന : പി.ഹരികുമാർ✍ വിഷു കഴിഞ്ഞൂ,വിഷുക്കണി കഴിഞ്ഞൂ,കണിക്കൊന്നക്കൊഴിച്ച്,വിഷമോം കഴിഞ്ഞൂ.മുഴുക്കണിയായിരുന്നന്തിയോളം.ആഘോഷമേളവും,ആശംസാവർഷവും;പങ്കാളി,ബംഗാളി,ബന്ധുക്കൾ,ശത്രുക്കൾ,ബഹുവിധമവരുടെ സങ്കരങ്ങൾ—-ലഹരിയുറക്കാത്ത രാത്രിയാമങ്ങൾ——2ഉറക്കമുണരാതിന്ന്,കൺമിഴിക്കുമ്പോൾ,കണിത്തട്ടമുണ്ടയ്യോ,വാടിയ പൂക്കളെ കാട്ടാതെ,തീൻമുറിക്കോണിലൊളിച്ചിരിപ്പൂ.പോയിരിക്കുന്നൂ,വാടാത്ത;കറൻസി,കസവുപുടവ,ലോഹക്കണ്ണാടി,സിന്ദൂരച്ചെപ്പ്,സ്വർണബിസ്ക്കറ്റ് ——!വാടുന്ന സ്വർണപ്പൂവാർക്കും വേണ്ടിനിയൊന്നിനും;പിറവി,പേരിടീൽ,ചോറൂണ്,തെരുണ്ടുകുളി,മനസമ്മതമൊപ്പന,പൂത്താലി,പുളികുടി,കാവിലെപാട്ട്,തെയ്യം,തിറ,ഉത്സവമാറാട്ട്,പെരുന്നാള്,തിരുവോണം,തിരുവാതിര,തൈപ്പൂയം,ദസറ,ദീവാളി.പാല്കാച്ചൽ,മാമ്മോദിസ,ചിരകാലകാമുകിയുടെ നിക്കാഹ്.വേണ്ടാ,കൊടിയുയർത്താനുമിറക്കാനും,ഒക്കെക്കഴിഞ്ഞുള്ള പ്രതിജ്ഞകൾക്കും.വേണ്ടവേണ്ടാ,ബഹുനീളൻ വോട്ടിടാനുള്ള ക്യൂവിലൊരിക്കലും!ഒഴിവാക്കാനാവില്ലൊരിക്കൽമാത്രം;വാർഷികക്കൈനീട്ട വിഷുദിനത്തിൽ!കവിക്കാവതില്ലേ ഓർക്കാതിരിക്കാൻ;സ്വർണമല്ലായിരുന്നീ കണിപ്പൂവിലെങ്കിലോ?!———–
പ്രശസ്തരുടെ പെയിന്റിംഗുകൾ ഓൺലൈൻ ലേലത്തിനൊരുങ്ങുന്നു.
ശ്രീജയൻ : മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ✍ ന്യൂജെഴ്‌സി / ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്‌മയായ അല സംഘടിപ്പിക്കുന്ന ആർട്ട്സ് ആൻ്റ് ലിറ്റററി ഫെസ്റ്റിവല്ലിനോട് അനുബന്ധിച്ചാണ് പ്രമുഖരായ മലയാളി ചിത്രകാരന്മാരുടെ പ്രശസ്തമായ പെയിന്റിംഗുകൾ ഓൺലൈനിലൂടെ…
സഖിയുറങ്ങീ…!
രചന : എസ്.എൻ.പുരം സുനിൽ✍ ഒടുവിൽ പൊടിഞ്ഞ മഴയിൽ കുതിർന്നമനമേറും വേഴാമ്പലെന്ന പോലെഒരുവരിച്ചന്തമുറവ പൊട്ടീടുവാൻമഴയെത്തി, മാമയിൽ നൃത്തമാടി. തനു തണുത്തുള്ളം തുളുമ്പും തെളിനീരി-ലുറയുന്ന മോഹന വർണ്ണജാലംപകരുന്ന കാമനയിക്കിളിക്കൂട്ടിലെകിരുകിരുപ്പിൻ സർഗ്ഗ മധു പൊഴിച്ചു. വിരിയുന്നതൊക്കെയും പ്രണയമാണപ്പൊഴുംപ്രണയിനി കാണാക്കരയിലെങ്ങോനിനവിൻ പുതപ്പിലെ ചൂടേറ്റു തേടുന്നപ്രണയാസവത്തിലെ ചേരുവകൾ…
എളുപ്പം
രചന : സന്ധ്യ ഇ ✍ ആദ്യമൊക്കെ കുരയ്ക്കുമായിരുന്നുഇലയനങ്ങിയാൽഎലിയോടിയാൽഅയലത്തെ ചേട്ടൻ ബീഡി കൊളുത്തിയാൽമച്ചിങ്ങ വീണാൽനിരത്തിലൂടെ അസമയത്ത്ഒരു സൈക്കിൾ നീങ്ങിയാൽ.കുരക്കലാണ് ധർമ്മമെന്നാരോചെവിയിൽ പറയാറുണ്ടായിരുന്നു.സ്വൈര്യം കെടുത്തുന്നുവെന്നുംസ്വകാര്യത നഷ്ടപ്പെടുന്നുവെന്നും പറഞ്ഞ്പൊതിരെ തല്ലു കിട്ടിയപ്പോഴാണ് മിണ്ടാതായത്.അതിക്രമിച്ചു കയറുന്നവരെകടിക്കാറുണ്ടായിരുന്നു മുമ്പ്.അതുമിതും വിൽക്കാൻ വരുന്നവരെസംഭാവനക്കാരെരാഷ്ട്രീയ പിരിവു കാരെഅപരിചിതരെ…വേണ്ടപ്പെട്ട ചിലരെ കടിച്ചെന്നാരോപിച്ചാണ്…
പോരാട്ടത്തിന്റെ പുതു പാതകൾ
രചന : അനിയൻ പുലികേർഴ് ✍ നിറവസന്തത്തിൻ കിനാവുമായല്ലഒരുപുതുവസന്തംതീർക്കൂവാനായ്.അടിമരാജ്യത്തെയന്നുമോചിപ്പിച്ചോർഅടരാടിടാനായ് അടർക്കളത്തിൽഅടിപതറില്ലല്ലോഅവരൊരിക്കലുംഅവഗണനഒന്നങ്ങുനിർത്തുംവരെഅന്നമൂട്ടുന്നവർമണ്ണിന്റെമക്കളവർനാടിനെ രക്ഷിപ്പാനൊന്നാകുന്നുഒന്നും പുതുതായ് നേടുവനല്ലവർവന്നതു നാട്ടിൻഹൃദയം കാക്കാൻപല വേഷധാരികൾ ഭാഷക്കാരവർപറയുന്നതെല്ലാം ഉറച്ച ശബ്ദത്തിൽപതിരു കളില്ലാത്ത ജീവിതത്തിന്നായ്പുതുപാത വെട്ടുവാനുള്ള കരുത്തിൽതകർത്തെറിഞ്ഞീടും തടസ്സങ്ങളെഅവരുടെശബ്ദമലയടിച്ചിടുമ്പോൾഅരികുപറ്റിയവർക്കു മാവേശമായ്ഉറച്ച ശബ്ദത്തില വരുയർത്തുന്നത്കണ്ടിട്ടു കേട്ടിട്ടും കാണാതിരുന്നാൽഇടിവെട്ടായ് മാറുമിരച്ചങ്ങുകയറുംബധിര കർണങ്ങൾ തുറപ്പിക്കു…
അതുമാത്രമാണല്ലോ അവസാന
രചന : പ്രകാശ് പോളശ്ശേരി ✍ വിടപറയുന്നു ഞാനെന്റെവിലപിച്ച ഹൃത്തിൽ നിന്നുമായ്വിറക്കുന്നില്ലയെന്റെ മരവിച്ച ദേഹത്തിൽഉഷ്ണത്തിൻ അവസാന കണിക പോലും വിടപറഞ്ഞുവല്ലോആരൊക്കെയോ വിലപിക്കുന്നുവല്ലോആരാണെന്നറിയുന്നില്ല ഇന്നു ഞാനും .ഏറെ പ്രണയം വരച്ച വിരലുകൾഏറെ ആശംസകളൊക്കെ അറിയിച്ചവർഏറെ കുളിരായ് കൂടെ കൂടിയവർആരെയുമിന്നെനിക്കറിയില്ലല്ലോഒരു തുള്ളിക്കണ്ണുനീർ എനിക്കായി വീഴ്ത്തിയ,ഏറെനെടുവീർപ്പുകൾഎനിക്കായി…
ജീവിതരാഗം
രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ വെറുമൊരു തൃണമല്ലാമധുരക്കരിമ്പേ നീയ്യ്ഉയിരുടലാകെ മധൂമധുരരസത്തിൻ പച്ച, വനമുളയാം തൃണമേകൃഷ്ണകരങ്ങളിൽ നീയേഅധരപുടത്തിൽ മുത്തീഎഴു സ്വരങ്ങൾ ഒഴുകീ, ചാണകവണ്ടല്ലല്ലോ നീനീയൊരു മധുമക്ഷികഉടലാകെ,പ്പൂംപൊടിയായ്പരാഗസുന്ദര മേളം, വെറുതേ പശുവെന്നല്ലാബോധമിണങ്ങിയകോശംഓടക്കുഴൽവിളി കേൾക്കേകൃഷ്ണശരീരമുരുമ്മാൻ, വെറുതേ മാനുഷനല്ലാഉന്നതശീർഷനെ നിന്നിൽആളുന്നുഭക്തിരസം ഹാജീവനിലൊരു ജ്വലനം, ഇതു വെറുതേയല്ലല്ലാശരീരമൊരു…
ജാത്യലുള്ളത് തൂത്താൽ പോകില്ല…!!
വിനോദ് കാർത്തിക ✍ ഒരു ട്രെയിനിൽ വേസ്റ്റ് ബോക്സ് വച്ചിട്ടുണ്ട്. അതിൽ നിക്ഷേപിക്കണമെന്ന് മനസ്സ് തോന്നണം.അതിനുള്ള ബോധവും ബോധ്യവും കിട്ടുന്ന സംസ്ക്കാരത്തിലും ശീലങ്ങളിലും വളരണം. അതിനുതകുന്ന വിദ്യാഭ്യാസവും എന്റെ നാടും എന്ന ചിന്തയും ഉണ്ടാകണം.മലയാളി എന്നാല്‍ മൂന്ന് നേരം കുളിക്കുമെന്നത് വെറും…
🌹 ഗഫൂർകാ ദോസ്തിനുവിട 🌹
രചന : ബേബി മാത്യു അടിമാലി✍ മലയാള മണ്ണിനെ പൊട്ടിച്ചിരിപ്പിച്ചചിരിയുടെതമ്പുരാൻ വിടപറഞ്ഞുവാക്കിലും നോക്കിലും ഹാസ്യം വിളമ്പിയമാമ്മുകോയയിന്നോർമ്മയായിശുദ്ധനർമ്മത്തിന്റെ പര്യായമായ്നാട്യങ്ങളില്ലാത്ത നടനകാന്തിനാടോടിക്കാറ്റും ഗഫൂർകാദോസ്തുംമലയാളനാടു മറക്കുകില്ലതടിമില്ലുജോലിയും നാടകവുംസുൽത്താനുമായുള്ള ചങ്ങാത്തവുംകോഴിക്കോടിന്റെ സാഹിത്യവുംആ മഹാപ്രതിഭയെ വാർത്തെടുത്തുഇനിയെത്രകാലം കഴിയണമീമണ്ണിൽഇത്തരം പ്രതിഭകൾ പിറവികൊള്ളാൻആ മഹാശ്രേഷ്ഠനാം അഭിനയസാമ്രാട്ടിനേകുന്നുഞാനെന്റെ അശ്രൂപൂജകണ്ണീർകണങ്ങളാൽ പുഷ്പാഞ്ജലി 🙏🙏🙏
