രചന : സത്താർ പുത്തലത് ✍️
പ്രിയമാർന്ന വളെ
ചിന്തകളിൽ നീ നിറയുമ്പോൾ അത് അക്ഷരങ്ങൾ ആക്കി നിന്നെ പകർത്തുമ്പോൾ മനസ്സ് വല്ലാതെ പതറാറുണ്ട്
നിന്റെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തുമെന്നോ ഹൃദയസ്പന്ദനങ്ങളുടെ താളമറിയുന്ന ആലില താലിയെന്ന ഉടമ്പടിയുമായോ നിന്നിലേക്ക് എത്തുമെന്നോ ഞാൻ പറയുന്നില്ല
ഒരു ദിവസം മുഴുവൻ നിന്റെ ചിന്തകളിൽ മുഴുകി ഇരിക്കുമെന്നോ
ഈ ലോകത്തെ കീഴ്മേൽ മറിക്കുന്ന സന്തോഷം
നിന്റെ ജീവിതത്തിലേക്ക്
പകർന്നു നൽകുമെന്ന വാഗ്ദാനം നൽകാനാവില്ല
എന്നിരുന്നാലും
നീ അരികെയില്ലാത്തപ്പോഴെല്ലാം ഞാൻ അനുഭവിക്കുന്ന വർണ്ണിക്കാനാവാത്ത ഒരു ശൂന്യതയാണ് എനിക്കു നിന്നോടുള്ള സ്നേഹത്തിന്റെ ഒരേയൊരു പ്രമാണം…
സ്നേഹം അത് എത്ര കിട്ടിയാലും മതിവരാത്ത ഒന്നാണ് എന്ന് ഞാനറിഞ്ഞിരുന്നില്ലാ നിന്നെ കണ്ടെത്തുന്നത് വരെ..
ഒരു നോക്ക് കാണാൻഒന്ന് മിണ്ടാൻ ഒരുപാട് കൊതി തോന്നാറുണ്ട് എപ്പോഴും അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല പക്ഷെ, ഒന്നെനിക്കറിയാം നിന്‍റെ സാമീപ്യം അത് എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു നിന്‍റെ വാക്കുകള്‍ അത് കേൾക്കാന്‍ എന്‍റെ കാതുകള്‍ കാത്തിരിക്കുന്നു നിന്‍റെ ചിരി അത് എന്നെ വല്ലാതെ കൊതിപ്പിക്കുന്നു .
തേൻതേടുന്ന ചിത്രശലഭത്തെ പോലെ. കരയെ തേടി എത്തുന്ന തിരമാലയെ പോലെ..
കടല്‍ തേടി ഒഴുകുന്ന പുഴയെപ്പോലെ. സൂര്യനെ കാത്തു നിൽക്കുന്ന സൂര്യകാന്തി പൂക്കളെപ്പോലെ. നിന്‍റെ സമീപ്യത്തിനായി എന്‍റെ മനം തുടിക്കുകയാണ്..
നിന്നെ പരിചയപ്പെട്ടപ്പോൾ മുതൽ പ്രണയം നീറ്റൽ എന്താണെന്ന് ഞാനറിഞ്ഞു.. എന്‍റെ പ്രണയം അത് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല..
ഒറ്റവാക്കിൽ പറഞ്ഞാൽ…
ഇഷ്ടമാണ് ഒരുപാട്..

