ഒരു ദമയന്തി സഗൗരവം പരിഭവിച്ചു
നളപാചകത്തിൽ ഉപ്പ് കുറഞ്ഞുപോയത്രെ
നളൻ കുറച്ച് കൂടെ ഉപ്പ് ചേർത്ത്
ദമയന്തിയെ സാന്ത്വനിപ്പിച്ചുകൊണ്ടിരുന്നു
പക്ഷെ ദമയന്തി കൂടുതൽ കോപിഷ്ഠയായി
നളൻ്റെ സമവായശ്രമങ്ങൾ എല്ലാം പരാജയം
ദമയന്തി പുതിയൊരു ആരോപണം ഉന്നയിച്ചു
പാചകത്തിൽ താളിക്കാൻ ഉപയോഗിച്ച
കടുകിൻ്റെ എണ്ണം കൂടിപ്പോയത്രേ…….
കടുകിൻ്റെ അധിക ഉപയോഗത്തിലൂടെ
ഉണ്ടായ ധനനഷ്ടത്തെ കുറിച്ച് കണക്കുകൾ
നിരത്തി ദമയന്തി വാചാലയായി …….
നളൻ തലകുനിച്ച് വിഷമത്തോടെ
അടുക്കളയിലേക്ക് പോയി.
കൈയ്യിലിരുന്ന ചിരട്ടകയിൽ
ഈർഷ്യത്തോടെ അടുക്കള തിണ്ണയിലേക്ക്
വലിച്ചെറിഞ്ഞു
അടുക്കള വാതിൽ വലിച്ചടച്ച് മുറ്റത്തേക്ക് ഇറങ്ങി
ദമയന്തി നിശബ്ദയായി…… ഒളികണ്ണിട്ട്
അടുക്കളയിലേക്ക് നോക്കി…
സാവധാനം… നളൻ പാചകം ചെയ്ത്
തീൻ മേശയിൽ നിരത്തിയ ആഹാരം രുചിയോടെ ഭക്ഷിച്ചു ……
നളൻ്റെമേൽ ചുമത്താൻ പുതിയകുറ്റങ്ങൾ
ആലോചിച്ചു കൊണ്ട് ഉച്ചമയക്കത്തിലേക്ക് വഴുതിവീണു……
നളൻ അതീവ ദുഃഖിതനായി മുറ്റത്തെ
കറിവേപ്പിൻ ചുവട്ടിൽ മൗനമായിരുന്നു…..
അത്താഴത്തിന് ദമയന്തിക്കായ് എന്ത്
ആഹാരമാണ് ഉണ്ടാക്കി നൽകുക …..
താഴുന്ന പോക്ക് വെയിലിൻ്റെ നിഴലിൽ
നോക്കി ദയനീയമായി ……. ചിന്തിച്ചു

By ivayana

Leave a Reply

Your email address will not be published. Required fields are marked *