രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️
അകലെയാണെങ്കിലും
നിന്നുടെ സൗരഭം
നുകരുവാൻ
എനിക്കാവുമെന്നാകിലും
പകലുകൾക്കറിയില്ലയിരുട്ടിന്റെ
കറുകറുത്ത
മുഖഭാവമൊക്കെയും.
നിഴലുകൾപോലു-
മുണ്ടാകയില്ല നീ
ഇരുളിലെങ്ങാൻ
അകപ്പെട്ടുപോകുകിൽ
തുണവരാൻ
എനിക്കാവുകയില്ലയെൻ
മിഴികളും
ഇരുൾക്കാഴ്ചയിൽ
നിശ്ചലം.
വെറുതെ നാം കണ്ട
സ്വപ്നലോകത്തിന്റെ
പതിരുപോലും ലഭിച്ചില്ല
നിർദ്ദയം,
കരളുവിങ്ങുവാൻ മാത്രമായ്
പ്രണയത്തിൻ
ചിറകിലേറിപ്പറന്നൂ….
പറന്നു നാം…….

