ന്യൂ യോർക്ക് : നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫൊക്കാന (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ) യുടെ ഇരുപത്തിരണ്ടാമത് ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ കേരളാ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ക്ഷണം സ്വീകരിക്കയും പങ്കെടുക്കാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി രാജ് ഭവനിൽ എത്തി ഗവർണ്ണരെ ക്ഷണിക്കുകയും ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകയും ചെയ്തു. സജിമോൻ ആന്റണിയോടൊപ്പം മുൻ പ്രസിഡന്റ് മാധവൻ ബി നായർ , കേരളാ കോർഡിനേറ്റർ സുനിൽ പാറക്കൽ എന്നിവരും പങ്കെടുത്തു.
ഫൊക്കാനയുടെ മെഡിക്കൽ കാർഡ് . പ്രിവിലേജ് കാർഡ് , ഫൊക്കാന ഹെൽത്ത് ക്ലിനിക് , ഫൊക്കാന സിം കേരള സിം ,ലഹരിക്കെതിരെ ഫൊക്കാന , ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്, തുടങിയ പദ്ധതികളെ പറ്റി ഗവർണറുമായി സംസാരിക്കുകയും ഗവർണർ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും , അമേരിക്കയിലെയും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഈ ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.വിവിധ രാജ്യങ്ങളില്‍ നിന്നായും ,106 അംഗ സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉൾപ്പെടെ അയ്യായിരത്തോളം ആളുകളെയാണ് കണ്‍വെന്‍ഷനില്‍ പ്രീതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവെൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ആളുകൾ തയ്യാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റിസോർട്ടിലെ റൂമുകൾ സോൾഡ് ഔട്ട് ആയത് എന്ന് സജിമോൻ ആന്റണി കൂട്ടിച്ചേർത്തു. നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയാണ് ഈ കൺവെൻഷൻ അരങ്ങേറുന്നത്.

യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, പ്രൗഢഗംഭീരമായ അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, ഫാഷൻ ഷോകൾ , ബിസിനസ് മീറ്റ്, മീഡിയ സെമിനാര്‍, നേഴ്‌സസ് സെമിനാര്‍, വിമന്‍സ് ഫോറം പ്രോഗാമുകൾ , സാഹിത്യ പുരസ്‌ക്കാരം, മീഡിയ സെമിനാറുകൾ തുടങ്ങി നാലു ദിവസത്തെ കൺവെൻഷൻ ചരിത്രത്തിൽ സ്ഥാനം പിടിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.

By ivayana

Leave a Reply

Your email address will not be published. Required fields are marked *