Category: അറിയിപ്പുകൾ

വേദനയുടെ നനവ്.

രചന : രാജൻ അനാർകോട്ടിൽ . കളഞ്ഞുപോയബാല്യകാലത്തിലെഓർമ്മതൻമണിമുത്തുകൾഇവിടെയീവഴിത്താരയിൽതിരഞ്ഞു ഞാൻഅലയുന്നു..! ഒരുകൈക്കുടന്നയിൽവേദനയുടെ നനവ്കോരിയെടുത്ത്മൃതപ്രണനായ്എന്റെപ്രതിബിംബത്തിലേയ്ക്ക്കണ്ണുകോർത്ത്ഞാൻമയങ്ങുന്നു…!

എന്റെ നീലാംബരി.

രചന : ഗീത മന്ദസ്മിത എന്റെ പ്രിയ നീലാംബരീ…,ഇതാ വീണ്ടുമൊരു ജന്മദിനം കൂടി… .🙏😘💐എത്ര നീർമാതളങ്ങൾ കൊഴിഞ്ഞാലും മറക്കില്ല– നെയ്പ്പായസത്തിന്റെ രുചിയൂറും ബാല്യകാലസ്മരണകളുണർത്തുന്ന ഈ നീലാംബരിയെ… !പക്ഷിയുടെ മണമുള്ള ചന്ദനമരങ്ങൾക്കിടയിൽ, വിഷാദം പൂക്കുന്ന എന്റെ ഒറ്റയടിപ്പാതകളിൽ നീർമാതളങ്ങൾ ഇനിയും പൂക്കാതിരിക്കില്ല… !°…

ഞാറ്റുവേല (നാടൻ പാട്ട്).

രചന : ശ്രീകുമാർ എം പി. കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടൊരു നിലമൊരുക്കാനായ്ധിറുതി വച്ചു പോകുന്നെഅവരുടെ പൊട്ടിച്ചിരികളിങ്ങുഇടിമിന്നലായ് തെളിയുന്നെഅവരുടെ വാക്കും ചിരിയുമിങ്ങുഇടിമുഴക്കമായെത്തുന്നെ കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടൊരു നിലം വിതയ്ക്കാനായ്ധിറുതിവച്ചു പോകുന്നെഅവരുടെ ഹർഷമിടയ്ക്കിടെയിങ്ങുഅമൃതവർഷമായ് വീഴുന്നെ കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടു കളപറിയ്ക്കാനായിധിറുതി…

നേര്.

രചന : എം. എ. ഹസീബ്. നേരു തിരയുകയാണുഞാനെന്റെനുപ്ത ജീവിതപിന്നാമ്പുറങ്ങളിൽ നേരിന്റെ മാർഗ്ഗംനൂൽക്കുകയാണുഞാൻ,നാരായ വേരിന്റെനന്മ പഥങ്ങളിൽ.. നേരായ വാഴ്‌വിന്റെനേർ രേഖകളെന്റെനേരുനെറികൾക്കാധാരം. നേരു നേരുന്നനേർ മൊഴികളിൽ,നന്മ ഉഴറുന്നനിന്ദയാമങ്ങളിൽ, നിർവ്വികാരതനിറഞ്ഞു ചടക്കുന്നനിരാലംബനിർനിദ്ര സന്ധികളിൽ , നീച ജീവിത ത്വരകളിൽനീർകെട്ടുംനികൃഷ്ട്ടതകളാകെയുംനീങ്ങണം. നേരു നന്മകൾനേരായ് പുലരണംനേരോടെ വാഴാൻനന്മ…

എന്റെകേരളം.

രചന : ബിനു. ആർ. കേരളമെന്നുമെൻ മാനവുംഅഭിമാനവുംഅപമാനവും…നിറയുംരൗദ്രഭീമന്മാർക്കിടയിൽചേക്കേറുന്നൂഅന്യനാട്ടിൽനിന്നുംവന്നെത്തുംകൂലിവേലക്കാർ ! ചൊവ്വെന്നുമല്ലെന്നുംചിന്തിക്കുന്ന-വരുടെയിടത്തുനിന്നുംകവർന്നെടുത്തുകൊണ്ടുപോകുന്നൂചെല്ലുംചൊല്ലുംച്ചിലവും ! വാദിക്കുന്നൂ അവർക്കായ് തിന്മകൾചികയുന്നവർ,അഷ്ടിക്കുവകയില്ലാത്തവരുടെ –യഷ്ടികൾനിറയ്ക്കാനാവാത്തവരുടെ –യഷ്ടികൾക്കായ് മുഷ്ടിപ്രക്ഷാളനംനടത്തുന്നൂ ചിലർ..! ജോലികൾകൂലികൾകൂട്ടിലടയ്ക്കപ്പെടുന്നൂ,വന്നുകയറുന്നവർക്കായ് !ഇവർക്കുമിഷ്ടരായ് മേഞ്ഞീടുന്നൂമൃഗംപോൽ പണിയെടുക്കുന്നവർ. ! കൊള്ളയടിക്കപ്പെടുന്നൂ,ജീവിതസായംകാലത്തിൽനിവൃത്തിക്കായ്, ഏകാന്തമായ്വസിക്കുന്നവരുടെ ജീവനും സ്വത്തും ! കൊള്ളയടിക്കപ്പെടുന്നൂ,സദാചാരംവാക്കിലുംനോക്കിലുംകൊണ്ടുനടക്കും മാനിനിമാരുടെസദ്‌വൃത്തികൾ ! കൊള്ളയടിക്കപ്പെടുന്നൂ,നാടിന്റെയമൃതകുംഭങ്ങൾ,രാഷ്ട്രത്തിനെതിരായഅരാജവാദികൾക്കായ്…

വഴിവെട്ടം 💞

എങ്ങും ഇലക്ഷന്‍ പ്രചരണത്തിന്‍റെ ബഹളം !!എല്ലാവരും തിരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് !! വോട്ടറെ തേടി സ്ഥാനാര്‍ത്ഥിയും, പരിവാരങ്ങളും പോയ വഴിയിലൂടെ ………ദാരിദ്ര്യത്തിലും, രോഗത്തിലും പ്രയാസമനുഭവിയ്ക്കുന്ന ചിലരെ കാണുവാന്‍, അവരുടെ ക്ഷേമം അന്വേഷിക്കുവാന്‍, അവര്‍ക്ക് സാന്ത്വനം നല്‍കുവാന്‍ ഞങ്ങളെത്തുന്നു………സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറത്തിന്‍റെ പാവനമായ…

അനാഥം.

രചന : അമിത്രജിത്ത്. ഒരു വാക്ക്,അതു മാത്രമല്ലേയുള്ളൂഅര്‍ത്ഥമില്ലാത്തതായുംതാള സ്വരമില്ലാത്തതായുംവായിക്കപ്പെടാത്തതായുംഒരേയൊരു വാക്ക്,അതു മാത്രമല്ലേയുള്ളൂനിറം മങ്ങിയ നിലയിൽഎന്‍റെ താളിയോലയില്‍ആരെയോ കാത്തുകിടന്നു. ഞാന്‍ മരിച്ചു്കിടക്കുമ്പോഴെങ്കിലുംനീ വന്നു ചേരണംഅനാഥമായി കിടക്കുന്നഎന്‍റെ കൈപ്പടയിലെസ്നേഹമെന്ന വാക്കിനുനിന്‍റെ നിറം കൊടുക്കണം. അപ്പോഴാകാം,പ്രപഞ്ചത്തിന്‍റെ വിശാലതയില്‍ഏതെങ്കിലുമൊരു കോണിൽനീ കൊടുത്ത നിറം,ഒരു മഴവിൽ ചിരി വിടര്‍ത്തുന്നതും.

എങ്ങോട്ട്..!

രചന : ശ്രീരേഖ എസ് നാളെയെന്തെന്നുള്ള ചിന്തയുംപേറിനാടാകെയോടുന്നു നാമെല്ലാരുംനാളെയെന്നൊന്നുണ്ടോ? ചിന്തിച്ചീടിൽനാളെ നാമെല്ലാരുമോർമ്മ മാത്രം..!ഇന്നിനെ സ്നേഹിച്ചു ജീവിച്ചീടാൻഇന്നെത്ര പേർക്ക് കഴിഞ്ഞീടുന്നു.ഇന്നിന്റെ നൊമ്പരം, നാളെയെന്നോർമ്മയിൽമോഹങ്ങളൊക്കെയും ചാമ്പലാക്കും!അങ്ങോളമിങ്ങോളം ജീവിതപ്പാതയിൽആരാരുമൊന്നിച്ചുണ്ടാകയില്ല.ആവുന്നപോലെ നാം ബന്ധങ്ങളൊക്കെയുംആത്മാവിൽ കാത്തുസൂക്ഷിച്ചുപോകാം.കാത്തിരിപ്പൊന്നിനും അർത്ഥമില്ലാക്കാലംകാഴ്ചക്കാരായീടും ബന്ധുജനങ്ങളുംകാണേണ്ട കാഴ്ചകളൊന്നുമേ കാണാതെ,കല്പാന്തകാലം നാമോടികിതച്ചീടും..!

മിഴാവ്…❗

രചന : രാജൻ അനാർകോട്ടിൽ ❤️ നോവുന്നബാല്യകാലത്തിൽപിടയുമെൻമോഹങ്ങൾവഴിപിരിഞ്ഞൊരാഇടനാഴിയിൽ…കനലൂർന്നുവീണകണ്ണീർക്കണങ്ങളാൽമിഴികളിന്നുംചുട്ടുനീറുന്നു..!ഊതിക്കാച്ചിപതംവന്നൊരെൻജീവിതക്കോണിലെഓർമ്മകളുടെക്ലാവ്പിടിച്ചഓട്ടുരുളിയിൽ…ഒടുവിലെശ്വാസത്തിൻമിഴാവ്ചിലമ്പുന്നു…!

അക്ഷരക്കൂട്ടുകൾ.

രചന : ഗീത മന്ദസ്മിത ഏകാന്തതയുടെ അഗാധമാം തമോഗർത്തങ്ങളിൽദിശയേതെന്നറിയാതുഴലും നിശാപക്ഷിപോൽഞാനലഞ്ഞൊരാ ദിനരാത്രങ്ങളിൽഎനിക്കു കൂട്ടായ്‌ വന്നതീ അക്ഷരക്കൂട്ടുകൾ, കൂട്ടായ്മകൾ,അവരേകിയ അക്ഷരച്ചെപ്പുകൾ, അതിൻ നുറുങ്ങു വെട്ടങ്ങൾ..!മനസ്സിലുള്ളതൊരു താളിലേക്കും, താളിൽ കിടപ്പതു മനസ്സിലേക്കുംകുറിച്ചിടാനായ്, നുകർന്നിടാനായ്, മഹത്വമേറുന്നൊരുപാധിയായിമനുഷ്യലോകത്തിനു വരദാനമായി,പാർന്നു തന്നതീ അക്ഷരങ്ങൾസംസാരമെല്ലാം പകർത്തുവാനും, സംസ്കാരങ്ങൾ പകരുവാനുംസംസാരസാഗരം നീന്തുവാനും,…