എങ്ങും ഇലക്ഷന്‍ പ്രചരണത്തിന്‍റെ ബഹളം !!എല്ലാവരും തിരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് !! വോട്ടറെ തേടി സ്ഥാനാര്‍ത്ഥിയും, പരിവാരങ്ങളും പോയ വഴിയിലൂടെ ………ദാരിദ്ര്യത്തിലും, രോഗത്തിലും പ്രയാസമനുഭവിയ്ക്കുന്ന ചിലരെ കാണുവാന്‍, അവരുടെ ക്ഷേമം അന്വേഷിക്കുവാന്‍, അവര്‍ക്ക് സാന്ത്വനം നല്‍കുവാന്‍ ഞങ്ങളെത്തുന്നു………സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറത്തിന്‍റെ പാവനമായ കാരുണ്യദര്‍ശനം.

°♥🪔💕 വഴിവെട്ടം 💞🪔♥

പുനലൂരിലെ കക്കോട് എന്ന ഗ്രാമത്തില്‍ 2021 മാര്‍ച്ച് 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 03.00 മണിമുതല്‍ …..STREET LIGHT social forum സേവനസന്നദ്ധ പ്രവര്‍ത്തകര്‍, ഏറ്റവും ദാരിദ്ര്യത്തിലും, രോഗത്തിലും കഴിയുന്നവരുടെ വീടുകള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ഒരുമാസത്തേക്കാവശ്യമായ ഭക്ഷ്യ-ധാന്യകിറ്റ് നല്‍കുന്നു.★ ഡോക്ടര്‍ സാജന്‍ സാം MBBS. (MD., ആല്‍ഫ ഹോസ്പ്പിറ്റല്‍, കിളിമാനൂര്‍) രോഗികള്‍ക്ക് ആവശ്യമായ പരിശോധന – ആരോഗ്യനിര്‍ദ്ദേശങ്ങള്‍ നല്‍കും★ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകരായ ബെന്നി കക്കാട്, വിഷ്ണുദേവ് എന്നിവരുടെ സ്നേഹസാന്നിധ്യം വീടുകളില്‍ ഉണ്ടായിരിയ്ക്കും ★ അഖിലകേരള ബാലജനസഖ്യം പുനലൂര്‍ യുണിയന്‍ രക്ഷാധികാരി M.A.സാബു, മുന്‍ കൗണ്‍സിലര്‍ ജാന്‍സി കക്കോട്, സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം കൊല്ലം ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രിന്‍സ് തൃക്കണ്ണാമംഗല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീം ഓരോ വീടുകളിലും കയറിയിറങ്ങി ഈ സന്നദ്ധസേവനത്തില്‍ പങ്കുചേരും. ഇ

ങ്ങനെ ചിലര്‍ വിവിധ പ്രദേശങ്ങളില്‍ അവശതയനുഭവിയ്ക്കുന്നവരെ കാണുവാനും, അവരുടെ പ്രയാസം കേല്‍ക്കുവാനും മുമ്പോട്ടുവരുന്നതിലേക്ക് ഒരു പ്രചോദനമായി ഈ സല്‍കര്‍മ്മത്തിന്‍റെ പരിശുദ്ധി വളരട്ടെ …….. സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവര്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി.

Sabu Palackal Pathanamthitta

By ivayana