കരിക്കിൻ വെള്ളവും പൊട്ടിയ സ്ലേറ്റും.
രചന : ലാലി രംഗനാഥ്.✍ അന്നത്തെ ദിവസം അമ്മിണിക്കുട്ടിയുടെ ഓർമ്മകളിൽ നിന്നും അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകുന്നതായിരുന്നില്ല. അവളന്ന് നാലാം ക്ലാസിൽ പഠിക്കുന്നു. ക്ലാസ്സ് സമയത്തിന് മുൻപ് തന്നെ എന്നും സ്കൂളിലെത്തുന്ന അമ്മിണിക്കുട്ടി അല്പസ്വല്പം വികൃതിയൊക്കെ കാട്ടുമായിരുന്നെങ്കിലും അറിഞ്ഞുകൊണ്ട് ആർക്കും ഉപദ്രവമൊന്നും ചെയ്യാത്ത…
