വിഷുക്കണി
രചന : റെജികുമാർ ചോറ്റാനിക്കര ✍ വിഷുവിതുമന്നിലോ സമ്പൽസമൃദ്ധിതൻഅടയാളമായ് ഭേരി മുഴക്കി നിൽപ്പൂ..പോയകാലത്തിന്റെ മധുവൂറുമുൻമത്ത-മൊരു വർണ്ണചിത്രമായീ മണ്ണിലെന്നും.. ഓരോ തലമുറയ്ക്കായ് പകർന്നീടുന്നതുംസ്നേഹമാം കർണ്ണികാരപ്പൂക്കളങ്ങളായ്..മനമതുമധുപോൽ ഭുജിച്ചെന്നുമീറൻ –നിലാവിൻകരങ്ങളിൽ നീളേ മയക്കമായ്.. വിഷുപ്പക്ഷി പാടുന്ന പാട്ടിന്റെയീണത്തി-ലേകുന്നു തേനും വയമ്പുമീ ജീവനിൽ..മേടമാസം കനിഞ്ഞരുളുന്ന ശോഭയിൽഉടലാകെയണിയുന്ന പീതവർണ്ണം..…
