ഈ അമ്മദിനത്തിൽ എല്ലാ അമ്മമാർക്കും ഐ വായനയുടെ സ്നേഹം നിറഞ്ഞ ആശംസകൾ !

Category: കഥകൾ

ഇയ്യാത്തുവിന്റെ കുപ്പായം.

നിർമ്മല അമ്പാട്ട്* ദേശീയസമ്പാദ്യ പദ്ധതിയുടെ 25 -)o വാർഷികം സമുന്നതമായി കൊണ്ടാടുകയാണ് കേരളസർക്കാർഗാനമേളക്ക് മുൻ പന്തിയിൽ അന്ന് മലപ്പുറം ജില്ലയാണ്KK മുഹമ്മദാലിയും ഞാനും ഗാനങ്ങൾ എഴുതുന്നു മുഹമ്മദാലിസംഗീതം കൊടുക്കുന്നുആ വര്ഷംFinance department assistant director Vinod babu . സമ്പാദ്യശീലങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചു…

പാദുകങ്ങൾ.

ഉഷാ റോയ്* തേഞ്ഞുതീരാറായ ഒരു ജോഡി ചെരുപ്പ് , രാധ ദേഷ്യത്തോടെ വളപ്പിലേക്ക് വലിച്ചെറിഞ്ഞു. ” നാണം കെടുത്താനായി ഇറങ്ങിയിരിക്കുന്നു.. വൃത്തികെട്ടവൾ …” അവൾകോപം കൊണ്ട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അമ്മു എല്ലാം കേട്ടുനിന്നു.. എന്നിട്ട് വളപ്പിലെ ചവറുകൾക്കിടയിലേക്ക് ഇറങ്ങി…

ആദ്യ കാഴ്ച്ചയിൽ.

Rajesh Krishna* ആദ്യ കാഴ്ച്ചയിൽത്തന്നെ ഞാനവരെ സാകൂതംനോക്കി എൻ്റെ നോട്ടം കണ്ട് അവൾ അവന് പിന്നിൽ പതുങ്ങിയെങ്കിലും അവൻ തലയുയർത്തി അത്ഞാതനായ എന്നെത്തന്നെ ഒരുനിമിഷം നോക്കിയശേഷം തലതിരിച്ചുകളഞ്ഞു…ഞാൻ മെല്ലെ അവരുടെയടുത്തേക്ക് നടന്നു… അവരേതു നാട്ടുകാരാണെന്നും എന്നാണിവിടെയെത്തിയതെന്നും മറ്റും ആരോടെങ്കിലും ചോദിച്ചറിയാനുള്ള ആകാംക്ഷയിൽ…

ഒരു പിറന്നാൾ സമ്മാനം.

സുനി ഷാജി* “ആഹാ… നീ ആളു കൊള്ളാമല്ലോടാ… ഒരേ, പ്രണയലേഖനം തന്നെ മൂന്ന് പേർക്ക് എഴുതി കൊടുത്തിരിക്കുന്നു അവന്…”“മൊട്ടേന്ന് വിരിഞ്ഞില്ല മൂന്നെണ്ണത്തിനെ വളച്ചെടുത്തിരിക്കുന്നു….അഹങ്കാരി”“അവന്റെ നിൽപ്പ് കണ്ടില്ലേ ടീച്ചറേ..ഒരു കൂസലുമില്ലാതെ…”മലപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ, ജോയിൻ ചെയ്തിട്ട് കഷ്ടിച്ച് മൂന്നുമാസം കഴിഞ്ഞതേയുള്ളൂ ഞാൻ. ആദ്യത്തെ…

ഉണ്ണിആചാരി എന്ന തട്ടാൻ (കഥ )

സുനു വിജയൻ* ഉണ്ണിആചാരിക്ക് ഒരു ചായ കുടിക്കണം എന്ന ആഗ്രഹം കാലത്ത് എട്ടു മണിക്ക് തുടങ്ങിയതാണ്. ഇപ്പോൾ മണി പതിനൊന്നായി. കാലത്ത് എഴുന്നേറ്റപ്പോൾ സരസ്വതി ഒരുഗ്ലാസ് തുളസിവെള്ളം കുടിക്കാൻ തന്നതാണ് . ചായക്ക്‌ പകരമാകുമോ തുളസി വെള്ളം. ഇതുവരെ വെളിക്കിരിക്കാൻ പോയില്ല.…

മിഴിനീർപ്പൂക്കൾ..

Priya Biju Sivakripa* സായന്തന കാറ്റേറ്റ് അലീനയുടെ മുടി പാറി പ്പറക്കുന്നതും നോക്കി പ്രിൻസ് ഇരുന്നു .. ബീച്ചിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു…എപ്പോഴും ഒരു നേർത്ത വിഷാദം അലയടിക്കുന്ന മുഖഭാവം ആണ് അലീനയ്ക്ക്… പുഞ്ചിരിയിൽ പോലും അതുണ്ടാകും……അവളെ ചിരിപ്പിക്കാൻ പ്രിൻസ് എപ്പോഴും…

മകൾ🔸

ഉഷാ റോയ്* ഒരേയൊരു മകൾ ശ്രീക്കുട്ടിയുമായിശ്രീദേവി പിണക്കത്തിലാണ്. അവൾ രണ്ടുദിവസമായി തന്നോട് കാര്യമായി സംസാരിക്കുന്നില്ല എന്നാണ് ശ്രീദേവിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. അവൾ കോളേജിൽ നിന്ന് ടൂർ പോയിരിക്കുന്നു. അച്ഛനും മോളും ഒറ്റക്കെട്ടാണ്. വിവരങ്ങൾ പറഞ്ഞതും അനുവാദം കൊടുത്തതും എല്ലാം അച്ഛനും മോളും…

പ്രതിമകൾ (കഥ ).

സുനു വിജയൻ* നഗരത്തിലെ തിരക്കുള്ള ജങ്ഷനിൽ, ആ തിരക്കുകളിൽ എവിടെനിന്നു നോക്കിയാലും കാണുവാൻ സാധിക്കുന്ന നിലയിലാണ് ആപ്രതിമയെ അവർ സ്ഥാപിച്ചിരുന്നത്.പ്രതിമയെ രണ്ടു മീറ്റർ ഉയരമുള്ള ഒരു സ്തംഭത്തിനു മുകളിലായിട്ടാണ് സ്ഥാപിച്ചിരുന്നത്.. പ്രതിമ സ്ഥാപിച്ചിരുന്ന സ്തംഭത്തിനു വലം വച്ച് നഗരത്തിന്റെ നാലു ദിക്കിലേക്കുമുള്ള…

എത്ര പെട്ടെന്ന് .

നിർമ്മല അമ്പാട്ട്* മനോഹരമായ ഗേറ്റ് തുറന്നു രണ്ടുഭാഗവും പൂക്കളാൽ അലങ്കരിച്ച വഴിയിലൂടെ വീട്ടിലേക്ക് കയറുമ്പോൾ നീലിമക്ക് അല്പം സങ്കോചമുണ്ടായിരുന്നുവഴിയുടെ രണ്ടുഭാഗവും പൂന്തോട്ടം പൂന്തോട്ടത്തിന്റെ ഒരുഭാഗത്ത് നല്ലൊരു കിളിക്കൂടൊരുക്കിയിട്ടുണ്ട് അതിനുള്ളിൽ ലവ് ബേർഡ്‌സ് പ്രണയമർമ്മരങ്ങൾ മൊഴിഞ്ഞ് കിന്നരിച്ചുകൊണ്ടിരിക്കുന്നു. നല്ല ലക്ഷണം .ഇന്ന് ആ…

കോമളംകോയ ലോക്ക്ഡ്.

കെ. ആർ.രാജേഷ്* യൂറോപ്പിലും,ലാറ്റിനമേരിക്കയിലും കാല്പ്പന്തുകളി സീസൺ അരങ്ങു തകർക്കുമ്പോൾ അതിന്റെ ആവേശം കോമളംകോയയുടെ രാത്രികളെ ഉറക്കംക്കെടുത്തി ടെലിവിഷൻ സ്‌ക്രീനിനുമുന്നിൽ തളച്ചിടുക പതിവാണ്. കിടപ്പുമുറിയിൽ നിന്നുയരുന്ന സുന്ദരമണിയുടെ പ്രതിഷേധങ്ങളെ ഇടംകാൽ കൊണ്ട് പുറത്തേക്ക് തട്ടി, അവസാന വിസിൽ മുഴങ്ങുന്നത് വരെ കോമളംകോയയിലെ ഫുഡ്‌ബോൾ…