ഇന്ത്യയും പാകിസ്താനും തമ്മിൽ സമ്പൂർണ വെടിനിർത്തലിന് ധാരണയായതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ചർച്ചകളുടെ ഫലമായാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 3:35-ന് പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യൻ ഡിജിഎംഒയുമായി ടെലിഫോൺ വഴി ബന്ധപ്പെട്ടതായി മിസ്രി വ്യക്തമാക്കി. കര, ആകാശ, സമുദ്ര മാർഗങ്ങളിലൂടെയുള്ള എല്ലാ സൈനിക നടപടികളും നിർത്തിവെക്കാൻ ഇരുപക്ഷവും തീരുമാനിച്ചു.
നേരത്തെ പാകിസ്ഥാന് ഇന്ത്യ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന് നേരെയുള്ള ഏത് ഭീകരാക്രമണമവും യുദ്ധമായി കണക്കാക്കുമെന്നും നേരിടുമെന്നുമാണ് മുന്നറിയിപ്പ്. ഉന്നത സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎൻഐയാണ് കേന്ദ്രത്തിന്റെ കർക്കശനിലപാട് റിപ്പോർട്ട് ചെയ്‌തത്. വിവിധ ആയുധങ്ങൾ ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തിയ പാകിസ്ഥാന്റെ ആക്രമണശ്രമങ്ങൾ സേന പ്രതിരോധിച്ചെന്നും ഉചിതമായ മറുപടി നൽകിയെന്നും പ്രതിരോധ വിദേശകാര്യമന്ത്രാലയങ്ങൾ നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. തിരിച്ചടിയായി പാകിസ്ഥാന്റെ നാല് വ്യോമതാവളങ്ങളിലും രണ്ടു സൈനിക കേന്ദ്രങ്ങളിലും ഒരു റഡാർ സ്റ്റേഷനിലുമാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയുടെ വ്യോമകേന്ദ്രങ്ങൾ തകർത്തെന്ന പാക് പ്രചാരണം പച്ചക്കള്ളമാണെന്ന് വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനവും വ്യോമതാവളങ്ങളും പവർഗ്രിഡുമെല്ലാം സുരക്ഷിതമാണ്. തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടു.
എപ്പോഴും സാഹചര്യം വഷളാക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ആവർത്തിച്ച ഇന്ത്യ പക്ഷേ പ്രകോപനം നേരിടുമെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. കൂടുതൽ സ്ഥലങ്ങളിലേക്കുള്ള പാകിസ്ഥാൻ സേനയുടെ വിന്യാസം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സേന അതീവ ജാഗ്രത തുടരുമെന്നും വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയും വിങ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയും വിശദീകരിച്ചു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷസാഹചര്യം തുടരുന്ന സാഹചര്യത്തിൽ സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു . അമേരിക്ക, ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്തായാലും സംഘർഷ സാഹചര്യം കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രത തുടരുകയാണ്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള 32 വിമാനത്താവളങ്ങള്‍ ഇന്ത്യ മേയ് 15 വരെ അടച്ചിട്ടിരിക്കുകയാണ്.
പാകിസ്ഥാന്‍ ഇങ്ങോട്ട് വിളിച്ചു; ഒടുവില്‍ വെടിനിർത്തല്‍ നിലവില്‍ വന്നു: സ്ഥിരീകരിച്ച് ഇന്ത്യ
ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തലിന് ധാരണയായി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 3:35-ന് പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യൻ ഡിജിഎംഒയുമായി ഫോൺ വഴി ബന്ധപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര, ആകാശ, സമുദ്ര മാർഗങ്ങളിലൂടെയുള്ള പൂർണ വെടിനിർത്തലിന് ഇരുപക്ഷവും ധാരണയിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്ക് വെടിനിർത്തൽ നിലവിൽ വന്നതായും മിസ്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ധാരണ നടപ്പാക്കാൻ ഇരുരാജ്യങ്ങളും തങ്ങളുടെ സൈന്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടുത്ത ചർച്ച മേയ് 12, തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാർ തമ്മിൽ നടക്കുമെന്നും മിസ്രി അറിയിച്ചു.