ന്യൂഡൽഹി: യുദ്ധഭീതിയുടെ വക്കിൽ അപ്രതീക്ഷിതമായി ഇന്ത്യയ്ക്കും
പാകിസ്താനുമിടയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ധാരണ
മണിക്കൂറുകള്‍ക്കകം ലംഘിച്ച്പാകിസ്താന്‍. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി
വിക്രം മിസ്രിയാണ്രാത്രി 10.45 നു വിളിച്ചുചേർത്തപ്രത്യേക
വാർത്താസമ്മേളനത്തിൽ ഗുരുതരമായഈആരോപണം ഉന്നയിച്ചത്.
പാകിസ്താന്റെ ഭാഗത്ത്നിന്നുണ്ടായത്അപലപനീയമായ നീക്കമാണ്.
ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ട്.
വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന്‍ ലംഘിച്ച സാഹചര്യത്തില്‍ ആക്രമണത്തെ
ശക്തമായി നേരിടാൻ സേനയ്ക്ക്നിര്‍ദേശം നല്‍കിയതായും വിദേശകാര്യ
സെക്രട്ടറി അറിയിച്ചു.
വൈകിട്ട്അഞ്ച്മണിക്ക് വെടി നിർത്തൽ കരാര്‍ നിലവില്‍ വന്നെങ്കിലും
പാകിസ്താന്‍ സേന ഇന്ത്യന്‍ അതിര്‍ത്തിയിൽ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ
ഡ്രോണ്‍ആക്രമണം നടത്തുകയായിരുന്നു. വെടിനിര്‍ത്തല്‍ ധാരണയുടെ
ലംഘനം പാകിസ്താന്‍ ഗൗരവത്തോടെ കാണണമെന്നും ഇന്ത്യ മുന്നറിയിപ്പ്നല്‍കി .
ധാരണ അംഗീകരിക്കാത്തപാക്നടപടി അപലപനീയമാണെന്നും വിക്രം മിസ്രി
ചൂണ്ടിക്കാട്ടി .