രചന : ജോൺ സി കെ ✍
വേണം ഒരു പാപ്പാ…
കുഞ്ഞാടുകളെ മേക്കാൻ
ഒരു പാപ്പാ ഉടനടി വേണം..!
കത്തോലിക്കാ സഭയിൽ
ഒരു പോപ്പിനെ വേണം!
ആഗോള സഭയിൽ അന്ത്യം
പാപ്പായെന്നല്ലോ…
അവസാന വാക്കും പോപ്പാണല്ലോ…!
കൂട്ടം തെറ്റിയ കുഞ്ഞാടുകളേ
നോക്കീടാൻ…!
പട്ടം നൽകീയൊത്തിരി
പാതിരിമാരും! മെത്രാന്മാരും…!
പാതിരിമാരും പതറിപ്പോയൊരു നാളിൽ
ഒത്തിരി മാറ്റം വന്നു കൂർബ്ബാനയിലും!
‘ഏകീകരണ’ കുർബാന വന്നല്ലോ..!
ഐക്യത്തിൽ പോകാൻ പലരും
വിമുഖത കാണിച്ചൊരു നേരം..
‘ജനാഭിമുഖ’ കുർബാനയും നടമാടി!
അനുയായികളും മെല്ലേ –
ചുവടുകൾമാറി…! പരിജ ചുഴറ്റി…!
മാർപ്പാപ്പാ… കുർബാന ചൊല്ലിയതും
മേരീസ് ബസലിക്കായിൽവെച്ചല്ലോ…!
അവിടെത്തന്നെ ആൾത്താരയിൽ
അടിപിടിയായല്ലോ ബലിയർപ്പണനേരം…!
ബൂട്ടിട്ട പൊല്ലീസ്സാരും അൾത്താരയിൽ –
ചാടിക്കയറി പിടിച്ചു വലിച്ചു…!
അതുകണ്ട് അമ്മക്കൂട്ടം വാവിട്ടുകരഞ്ഞല്ലോ..!
അൽമായരും ഒത്തിരി വൈദികരും:.
തമ്മിൽത്തമ്മിൽ കൊത്തിവലിച്ചു!
തലകൾപൊട്ടി, പാണികൾ പൊട്ടി!
തൊലിയുമുരഞ്ഞു! ശോണിതമല്ലേ !
ഒലിച്ചുവരുന്നേ നാസികയിൽ നിന്നും..!
പലവട്ടം പാപ്പാ ‘കല്പന’ എയ്തിട്ടും !
കൊലവിളികൾ, മുഷ്ടികൾ,
വാനിലുയർന്നു…!!
ഒരുപറ്റം ശാന്തി ഇന്നും തീണ്ടാതേ…
ഒന്നിച്ചു പോകുന്നു ഭിന്നിക്കാകാനാണോ?
കോടികൾ പലതും ചിലവാക്കീട്ട്!
പള്ളികൾ കെട്ടിയുയർത്തീട്ട്!
‘ലക്ച്വറി വൈദിക മന്ദിരവും’ പണിതിട്ട്!
‘ഫൈവ്‌സ്‌റ്റാർ ഭക്ഷണവും തട്ടീട്ട് !
ഏസീകാറില് ഡേ – നൈറ്റ് കൂളിംഗ് –
ഗ്ലാസ്സും വെച്ചിട്ട്, മിക്കപ്പാതിരിമാരും –
ക്ലാസ്സ് നടത്താൻ…’വചനത്തിൻ’ –
ഓടിനടക്കണ കാലം! പിന്നേ –
ഓടിക്കേറി മഠങ്ങളിൽ പാതിരവരേയും!
‘ചൊള്ളിയിരി’ക്കണ കാലം! നമ്മുടെ –
പള്ളിഭരിക്കണ കെ.സി.ബി.സി.
ഉള്ളാലറിയുന്നുണ്ടോ? നമ്മുടെ
തട്ടകത്തിൻ, സ്വന്തം തട്ടിൽ പപ്പാജീം!!
പുതിയൊരു പാപ്പാ വേഗം വന്നിടണേ.
പുതിയൊരു മുഖവും കാട്ടിടണേ….!
വഴിയും ജീവനു മേകിടണേ…!…..
അടിപിടിയെല്ലാം മാറ്റിടണേ….
അതിവേഗം വന്നിടണേ പാപ്പാ…!
അടിപിടികൂടും കുഞ്ഞാടുകളെ
അടിച്ചു പരത്തിയിരുത്തിടണേ…!
പാപ്പാ വരണേ.. ഝടുതിയിൽ വരണേ…
വേണം ഒരു പാപ്പാ..ഞങ്ങൾക്കായ്..
വേണം അതിവേഗം ഒരു മാർപ്പാപ്പാ…!
കവിതാ രചന:
ചൊകൊജോ
