രചന : രാജേഷ് പി ആർ ✍
മാനസമുറ്റത്തുവന്ന മൈനക്കിളി
ആനന്ദമേ! വർണ്ണപതംഗം നീ
ആശ്വാസക്കുളിർ തെന്നലായ് തഴുകി നീ
സന്തോഷനീർത്തുള്ളിയായി മാറി.
നാണം വിടർന്ന കവിളിൽ തൊടാൻ മോഹം
ലാവണ്യം ഒന്നു നുകരാൻ ദാഹം.
കാഴ്ചയ്ക്കുള്ളിലായൊന്നു,വന്നീടുക നീ
മധുര്യമൊഴികൾ കേൾക്കട്ടേ ഞാൻ.
എന്നെയൊന്നു മറക്കട്ടേ ഞാൻ തെല്ലിട,
ആശ്വാസക്കുളിർ തെന്നൽ ചാരുതേ.
മാനസരസ്സിൽ അഭിരമിക്കും പക്ഷി
നീ മാത്രം സുന്ദര സുരഭിലേ.
പാലൊളിച്ചന്ദ്രികയിൽ കുളിച്ചെത്തും നീ
കുഞ്ഞിളം മധുരനൊമ്പരമോ.
നീർത്തുള്ളി! നീ ആനന്ദനീർത്തുള്ളിയല്ലോ
മാനസ വർണ്ണ പതംഗമല്ലോ!
