ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

ഒരേ വേവിന്റെ ഉപ്പും.

രചന : ഷാദിയ ഷാദി✍ ഹൃദയത്തിനുംകഴുത്തിലെ വയലറ്റ് ഞരമ്പിനുംഇടക്ക്ഒരു കനത്ത പേമാരിപെയ്യാൻ വെമ്പി നിൽക്കുന്നുണ്ട്.വർഷങ്ങൾക്ക് മുമ്പ്,കൺകോണിലിത്തിരി കനത്ത കണ്ണീർ തുള്ളിയായി പുറപ്പെടാന്‍കാത്തു നിന്നിരുന്ന അതേ പേമാരി!ഇതിത്ര കാലം കഴിഞ്ഞുംഎന്റെ തന്നെആത്മാവിൽ കുടിവെച്ച്കിടക്കുകയായിരുന്നെന്നത്!!എത്ര പെട്ടെന്നാണ്,നമ്മള്‍ എല്ലാം മറക്കുന്നത്!ഒരേ കണ്ണീരുപ്പ് രുചിയാലെവീണ്ടുമോർമ്മിപ്പിക്കുന്നത്!വീണ്ടും മറക്കുകയുംകരയുമ്പോഴെല്ലാം ഓർക്കുകയും…

മഴപറഞ്ഞത്

രചന : കൃഷ്ണമോഹൻ കെ പി ✍ മിഥുനത്തിൻ മഴയിറ്റു വീഴുമീ സന്ധ്യയിൽമഴയുടെ സംഗീതം കേട്ടു നില്ക്കേമഴയൊരു ശ്രുതിമൂളി എന്നുടെ കാതിലായ്മധുരം, മനോജ്ഞമതെന്നു തോന്നീഅഴകേറുമലയാഴി തന്നിൽ നിന്നൊരു ദിനംപവനൻ്റെ ചിറകേറി വാനിടത്തിൽഒരു ചെറു ബിന്ദുവായ് ചെന്നങ്ങു ഭൂമിതൻതരുണീ പ്രഭാവത്തെ നോക്കി നിന്നൂനിമിഷങ്ങൾ…

ചന്തമില്ലാത്ത ചിന്തകൾ✍️

രചന : കൃഷ്ണമോഹൻ കെ പി ✍ ചിത്രം വിചിത്രമീ ചിന്തയിലെത്തുന്നചുമ്മാതെയുള്ളയീയക്ഷരങ്ങൾചാലകശക്തിയായ് വാക്കുകളായ് വന്ന്ചാരുതയോടെ വരികളാകുംചിന്തിച്ചവയുടെ ചേതോഹരതയെചുമ്മാ കുറിച്ചാൽ കവിതയാകാം.ചിത്രവർണ്ണാങ്കിയാകും കവിതയെചിത്തത്തിലേറ്റി ചിരിച്ചിടുമ്പോൾചന്ദ്രികയെത്തും ഹൃദയത്തിലങ്ങനെചാരുവാം ആമ്പൽ വിരിഞ്ഞു നില്ക്കുംചേതനതന്നുടെ ആത്മ പ്രബുദ്ധതചേതോഹരമായി മുന്നിലെത്തുംചൈത്രനിലാവിൻ്റെ വെള്ളി വെളിച്ചത്താൽചൈതന്യമേറും ഹൃദയാംബരംചൊല്ലിടാനായിട്ടു മാത്രം കുറിയ്ക്കുന്നചോദ്യങ്ങൾക്കുത്തരം കണ്ടു…

ആവസ്ഥം

രചന : അമിത്രജിത്ത്.✍ ഒരു മേൽക്കൂരക്ക് കീഴിൽഒരുമിച്ച് ചേർക്കുന്ന ഒരിടം.ഇരുട്ടിൽഒരു തിരി വെട്ടമായിതന്റേതെന്ന് പറയാവുന്നഒരേയൊരു അഭയസ്ഥാനം.നോവുകളിലും അപമാനങ്ങളിലുംതകർന്നു പോകാതെതന്നെ ചേർത്തു നിർത്താനുള്ളതോളുകളായതുമാറും.എന്നെന്നും കാത്തുരക്ഷിക്കുന്നസ്നേഹത്തിൻ കാവൽ.ഏത് വാതിൽകൊട്ടിയടയ്ക്കപ്പെട്ടാലുംഒരിക്കലും തനിക്ക് മുൻപിൽഅടയ്ക്കപ്പെടില്ലെന്ന ഉറപ്പിൽഎന്നും തിരിച്ചു കയറിച്ചെല്ലാംഎന്നുള്ള ഏക ആശ്രയം.കൂടുമ്പോൾ ഇമ്പം പകരുന്നഒന്നെന്ന് പ്രസംഗ മദ്ധ്യേ…

മഴ…. മഴ….🌹

രചന : പിറവം തോംസൺ പോൾ ✍ ഒഴിയാതെ പൊഴിയുന്ന മഴയിപ്പോൾ,ഒഴുകിടുന്നെല്ലാക്കൈവഴികളിലും.ജനാലയിൽ തട്ടി മുട്ടിയൊരു മഴപരിഭവമേറെ,യെണ്ണിപ്പെറുക്കുന്നു!ശലഭം മോന്തുവാൻ മോഹിച്ച തേനിമ്പംപൂക്കളിൽ നിന്നുമൊഴുക്കി വീഴ്ത്തും മഴ!മാരിവില്ലാകാൻ കൊതിച്ച സ്വപ്‌നങ്ങളെതൊരാക്കണ്ണീരാക്കിച്ചൊരിയും മഴ.മണ്ണിന്നടിയിലെ സുഷുപ്ത ജീവനെവീണ്ണിൽനിന്നിറങ്ങി കൺതെളിക്കും മഴ.വെയിലും മഴയുമിണ ചേർന്നു വാർക്കുംനീർമുത്തു മണി തൻ…

🌸 നെറ്റും – നീറ്റും 🌸

രചന : ബേബി മാത്യു അടിമാലി✍ ചോദ്യപേപ്പറ് വിൽക്കും കാലം“നെറ്റും ” ” നീറ്റും ” നീറ്റലതായിവിദ്യാർത്ഥികളുടെ ഭാവി തുലക്കുംകശ്മലർവാഴും കാലമിത്പണമുണ്ടെങ്കിൽഉന്നത വിജയംആർക്കും നേടാമിന്നിവിടെപണമില്ലാത്തവൻ പിണമാകുന്നുനാണംകെട്ട പരീക്ഷകളിൽപരിപാവനമായ് കരുതിയിരുന്നപരീക്ഷകളിന്നു പരീക്ഷണമായ്കതിരും പതിരും എതെന്നറിയാ –തുഴലുന്നു ജനതതിയാകേകോരനു കുമ്പിളിൽകഞ്ഞിവിളമ്പുന്നിന്നുംനമ്മുടെയരചന്മാൻഅറിവിന്വിലയില്ലാത്തൊരുകാലംഅടവുകളറിവായ് തീരുന്നുഅഴിമതിവീരർ അരങ്ങുവാഴുംനാട്ടിൽ നീതി…

നിസ്സഹായത.

രചന : ദിവാകരൻ പികെപൊന്മേരി✍ പറയാത്ത കഥകൾ തൻ പിന്നാമ്പുറത്ത്അടക്കിപ്പിടിച്ച തേങ്ങലുകൾവിതുമ്പുമ്പോൾചായം തേച്ച മുഖത്തിന്‌ പിന്നിൽ വികൃതരൂപമെന്നേ നോക്കി പല്ലിളിക്കുന്നുണ്ട്.പാടിപ്പതിഞ്ഞപഴങ്കഥപുനരാവർത്തിക്കുമ്പോൾനിസ്സഹായതയുടെ മുഷിഞ്ഞ വസ്ത്രംഅഴിച്ചു മാറ്റാനാവാതെ ദേഹത്തിലൊട്ടിപ്പിടിച്ചു തന്നെ കിടക്കുന്നു…..കാതിൽ പൊട്ടിച്ചിരികൾ അലർച്ചയായിപ്രതിധ്വനിക്കുന്നു. നീണ്ടുവരുന്ന കരാളഹസ്തങ്ങൾ നീരാളിയെപ്പോൽ ചുറ്റി വരിയുമ്പോൾനിലയ്ക്കാത്ത ഹൃദയമിടിപ്പിന്റെ താളത്തിനൊത്ത്ചുവടു…

മഴമേഘം

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ചുട്ടു പഴുത്തിട്ടു ഭൂമി കരഞ്ഞപ്പോൾവരുണദേവൻ ഒരു വരം കൊടുത്തു.ആവോളം മഴപെയ്തു ഭൂമിക്കു കുളിരേകിമഴമേഘമേ നീ തിരികെ വരു.മണവാട്ടി പോലെ നാണം കുണുങ്ങിമഴമേഘം പനിനീർ തളിച്ചു വന്നു.തട്ടത്താൽ മുഖം മൂടി നാണിച്ചു നിന്നവൾചാറ്റൽ മഴയായ്…

ഞാൻ—വിശ്വൻ!

രചന : പി.ഹരികുമാർ✍ യാത്രികൻ,ഞാൻ—-വിശ്വൻ.പരുക്കൻ പാറ,യുരുണ്ടൊഴുക്കിൽമെരുങ്ങി,മൃദുത്വമാർന്നുരുളൻ,വെൺ മിനുസ സ്വത്വമായ്,മുൻമുറിയിലലസ താലത്തിൽഅലങ്കാര കുതുകമായ്,വിശ്രമമവിശ്രമം——2ഞാൻ കവിതയെഴുതുന്നു.അല്ലല്ലെന്നെയെഴുതുന്നു—-കവിത;കാരപ്പഴത്തിൻ്റെയൊത്തിരി ചവർപ്പും,പാകപ്പഴത്തിൻ്റെയിത്തിരി ചൊടിപ്പും.ആരോരുമോരാത്തതതൊഴുക്കുന്നുഞാനറ്റ്ലാൻറിക്കിൽ;കരിമീൻ രുചിയായവിടെയെത്തിക്കുവാൻ.വേണമതിനൊരു സുനാമി,ആർക്കറിയാം,വേറിട്ടറിയാതവണ്ണം മാഞ്ഞെന്നുമായിടാം,കട്ടിയുപ്പിലെൻ്റെയിത്തിരി മാധുരി—–ചെളിമണ്ണിൽനിന്നെത്രയോ കാതമുയരെ,പടുത്തു ഞാനെന്തിനെൻ മഴവിൽ മുൻമുറി?!———

നന്ത്യാർവട്ടമെ

രചന : എം പി ശ്രീകുമാർ✍ മുറ്റത്തു നിന്നിത്ര നാൾപൂക്കൾ വിതറിയനന്ത്യാർവട്ടമെനീയിന്നു വീണുവൊ !എന്നും പുലരിയിൽനിറഞ്ഞ ചിരിയുമായ്മംഗളം ചൊല്ലിയനീയിന്നു വീണുവൊ !പൊന്നോണമെത്തുമ്പോൾപൂക്കളമൊരുക്കുവാൻഇത്രനാളെത്രമേൽപൂക്കൾ പകർന്നു നീമഴയിലും മഞ്ഞിലുംവെയിലിലുമെന്നല്ലഎന്നെന്നും പൂത്തു നിറഞ്ഞുവിളങ്ങി നീഉള്ളിൽ നിറഞ്ഞ നിൻനന്മകളല്ലയൊവെൺതാരക-പ്പൂക്കളായ് വിടരുന്നു !ലോഭമില്ലാതവപരത്തുന്നു ചുറ്റുംലാവണ്യമേറിയസന്ദേശസൂനങ്ങൾഇത്രനാളൊന്നിച്ചിവിടെ കഴിഞ്ഞു നാ-മിന്നു മുതൽ‘ക്കവിടം…